- Trending Now:
ഇന്ന് ഓണ്‍ലൈന്‍ വിപണി അത്ര അസാധ്യമായിട്ടുള്ള ഒന്നല്ല.ഈ മേഖലയിലെ സംരംഭങ്ങളെ കൂടാതെ മറ്റ് സംരംഭങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലേക്ക് കടക്കുന്നത് പോലും സര്‍വ്വ സാധാരണമാണ്,എന്നാല്‍ സംരംഭവുമായി പ്രവര്‍ത്തനം തുടങ്ങുന്നതില്‍ അല്ല വിജയം.അത് ശരിയായ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനും ലാഭമുണ്ടാക്കുന്നതിനും ഏത് മാര്‍ക്കറ്റിംഗ് തന്ത്രം പ്രയോജനപ്പെടുത്തണം എന്ന് തിരിച്ചറിയുകയാണ്.
സംരംഭ മേഖലയിലെ മത്സരവുമായി ബന്ധപ്പെട്ട് വില്‍പ്പനയും ബ്രാന്‍ഡ് ഇമേജും വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ബിസിനസ് സ്ഥാപനം സ്വീകരിക്കേണ്ട ചില നടപടികള്‍ ഉണ്ട്.പക്ഷെ ആദ്യം അറിയേണ്ടത് എന്താണ് ശരിക്കും മാര്‍ക്കറ്റിംഗ് തന്ത്രം എന്നാണ് ?
മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി ശരിക്കും ഒരു സ്‌ക്രിപ്റ്റ് വികസിപ്പിച്ചെടുക്കുന്ന ഒരു പ്രക്രിയയാണ്, ബിസിനസിന് ലഭ്യമായ വിഭവങ്ങളെ അടിസ്ഥാനമാക്കി, സാമ്പത്തികവും മെറ്റീരിയലും, പ്രവര്‍ത്തനങ്ങളുടെ ഒരു ശ്രേണി സ്ഥാപിക്കാന്‍ കഴിയും. ഉണ്ടായിരുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പന വര്‍ദ്ധിപ്പിക്കുന്നതിനോ അല്ലെങ്കില്‍ ഉപയോക്താക്കള്‍ക്കും അവരുടെ പക്കലുള്ളതില്‍ താല്‍പ്പര്യമുള്ള ആളുകള്‍ക്കും ഇത് കൂടുതല്‍ അറിയുന്നതിനും ഒക്കെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി കൂടിയേ തീരു,
പ്രധാനമായും ചില ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മാര്‍ക്കറ്റിംഗ് തന്ത്രം ഒരു സംരംഭത്തില്‍ മൊട്ടിടുന്നത്.
ഇന്‍ബൗണ്ട് മാര്‍ക്കറ്റിംഗ് തന്ത്രം
ഉപയോക്താക്കള്‍ മാര്‍ക്കിലെത്തുന്നു. ഉപയോക്താക്കള്‍ക്കുള്ള ഒരു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്ന കോഴ്സുകള്‍, ട്യൂട്ടോറിയലുകള്‍ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്, കൂടാതെ നിങ്ങള്‍ക്ക് അത് എങ്ങനെ പരിഹരിക്കാമെന്ന് വിശദീകരിക്കുക.
കണ്ടന്റ് മാര്‍ക്കറ്റിംഗ്
വെബ്‌സൈറ്റിലെ ഉള്ളടക്കങ്ങള്‍ മെച്ചപ്പെടുത്തുക.അതോടൊപ്പം എസ്ഇഒ മികച്ചതാക്കുക,നല്ല തലക്കെട്ടുകളും അവയിലെ കീവേഡുകളും മാത്രമല്ല ഉപഭോക്താക്കള്‍ക്ക് താല്‍പര്യമുള്ള ഉള്ളടക്കം നല്‍കുന്നതും ഈ മാര്‍ക്കറ്റിംഗ് തന്ത്രത്തില്‍പ്പെടും.
സോഷ്യല്‍ മാര്‍ക്കറ്റിംഗ്
സോഷ്യല്‍ മീഡിയ അടിസ്ഥാനമാക്കിയുള്ള മാര്‍ക്കറ്റിംഗ് തന്ത്രം ഇന്ന്, ഒരു ഉറപ്പായ വിജയമാണ്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ നെറ്റ്വര്‍ക്കുകളില്‍ ചേരുന്നു,
ഇമെയില്‍ മാര്‍ക്കറ്റിംഗ്
ഉപഭോക്താക്കളുമായി ഇമെയില്‍ വഴി ബന്ധപ്പെടാനും അവര്‍ക്ക് ആവശ്യമായവ വാഗ്ദാനം ചെയ്യാനും ഇമെയില്‍ മാര്‍ക്കറ്റിംഗ ഉപയോഗപ്പെടുത്താം.എല്ലാ ദിവസവും പക്ഷെ ഇതെ വഴിയില്‍ ഉപഭോക്താവിനെ ശല്യപ്പെടുത്തിയാല്‍ അവര്‍ അണ്‍സബ്‌സ്‌ക്രൈബ് ചെയ്തു പോകാം.
മറ്റൊരു കമ്പനിയുടെ തന്ത്രം ഇത് നിങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റോറിലോ ബ്രാന്‍ഡിലോ പ്രയോഗിക്കുന്നത് നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ ലഭിച്ചേക്കില്ല.
അതിനാല്‍, നിങ്ങളുടെ കമ്പനിക്കോ ബിസിനസ്സിനോ വേണ്ടി അവയുടെ ്പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. അതില്‍, ലഭ്യമായ വിഭവങ്ങള്‍, നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍, ഫലങ്ങള്‍ എങ്ങനെ അളക്കാം, ഫലങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യതകള്‍, നിങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്നീ വിവരങ്ങള്‍ ശേഖരിക്കുക,നിങ്ങളുടെ ലക്ഷ്യത്തെ അടിസ്ഥാനമാക്കി മാര്‍ക്കറ്റിംഗ് തന്ത്രം രൂപീകരിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.