Sections

നവ സംരംഭകര്‍ക്ക് 4 ലക്ഷം രൂപയുമായി കേരള സര്‍ക്കാരിന്റെ മാര്‍ജിന്‍ മണി ഗ്രാന്റ്‌

Sunday, Nov 14, 2021
Reported By admin
Margin Money Grant

10 ലക്ഷം രൂപവരെ പരമാവധി മുതല്‍ മുടക്കുള്ള ചെറുകിട സംരംഭങ്ങള്‍ക്കാണ് ഗ്രാന്റിന് അര്‍ഹത

 


സംരംഭകത്വ മേഖലയിലേക്ക് അരങ്ങേറാന്‍ കൊതിക്കുന്നവരുടെ മുന്നിലേക്ക് വലിയ ലോകം തന്നെയാണ് സര്‍ക്കാര്‍ തുറന്നിട്ടിരിക്കുന്നത്.ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന നിരവധി സബ്‌സിഡികളും ആനുകൂല്യങ്ങളും പുതിയ സംരംഭങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിച്ചു നല്‍കുന്നുണ്ട്.ഇക്കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് നാനോ സംരംഭങ്ങള്‍ക്കുള്ള 4 ലക്ഷം രൂപയുടെ ഗ്രാന്റ്.കേരള സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ഗ്രാന്റ് പദ്ധതിക്ക് മാര്‍ജിന്‍ മണി ഗ്രാന്റ് ടു നാനോ യൂണിറ്റ്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്.

10 ലക്ഷം രൂപവരെ പരമാവധി മുതല്‍ മുടക്കുള്ള ചെറുകിട സംരംഭങ്ങള്‍ക്കാണ് ഗ്രാന്റിന് അര്‍ഹതയുള്‌ലത്.വീട്ടിലോ അല്ലെങ്കില്‍ വീടിനോട് ചേര്‍ന്നോ ആരംഭിക്കുന്ന ഇത്തരം ചെറുകിട സംരംങ്ങള്‍ക്ക് ബാങ്കുകള്‍ വഴിയോ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ വായ്പ ലഭിക്കും.കൂടാതെ സംരംഭം തുടങ്ങുന്ന അപേക്ഷകന്റെ വിഹിതമായ മാര്‍ജിന്‍ മണിയിലേക്ക് സര്‍ക്കാര്‍ ഗ്രാന്റും കിട്ടും.

വനിതകള്‍,പിന്നോക്ക വിഭാഗം,യുവ സംരംഭകര്‍ എന്നിവര്‍ക്ക് വന്‍ ആനുകൂല്യങ്ങളാണ് ഈ ഗ്രാന്റ് പദ്ധതിയിലൂടെ ലഭിക്കുന്നത്.പദ്ധതി ചെലവിന്റെ 40 ശതമാനോ അല്ലെങ്കില്‍ 4 ലക്ഷം രൂപയോ ഏതാണോ കുറവ് ആ തുക മുന്‍കൂര്‍ ആയി അര്‍ഹരായ സംരംഭകന് കിട്ടും.അതുകൊണ്ട് ബിസിനസ് തുടങ്ങാനും സാധിക്കും.ഇനി അഥവ പദ്ധതി ലോണെടുത്താണ് ആരംഭിക്കുന്നതെങ്കില്‍ സബ്‌സിഡിയായി ലഭിക്കുന്ന 40 ശതമാനം തുകയ്‌ക്കൊപ്പം 20 ശതമാനം മാര്‍ജിന്‍ മണിയായി സംരംഭകന്‍ തന്നെ കണ്ടെത്തണം.ഈ മാര്‍ജിന്‍ മണി കണ്ടെത്താന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ അപേക്ഷകന് മാര്‍ജിന്‍ മണി ഗ്രാന്റിനും അപേക്ഷിക്കാം.ബാക്കി അങ്ങനെ 60 ശതമാനം തുക വിവിധ ഗ്രാന്റായി ലഭിക്കും 40 ശതമാനം ബാങ്ക് വായ്പയും.

ബാങ്ക് നല്‍കുന്ന വിഹിതത്തിനു മാത്രം പലിശ അടച്ചാല്‍ മതിയാകും.ചുരുക്കി പറഞ്ഞാല്‍ നിങ്ങള്‍ 10 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ഒരു ചെറുകിട സംരംഭം ആരംഭിക്കുന്നെങ്കില്‍ ഈ പദ്ധതി പ്രകാരം അതില്‍ 4 ലക്ഷം രൂപ മാത്രം വായ്പ എടുത്താല്‍ മതിയാകും.18 വയസിനും 40 വയസിനും ഇടയിലുള്ള ആളായിരക്കണം അപേക്ഷകന്‍.ഇനി അപേക്ഷകന്‍ 40 വയസിനു മുകളിലുള്ള ജനറല്‍ വിഭാഗത്തില്‍പ്പെട്ട പുരുഷ സംരംഭകര്‍ക്ക് പദ്ധതി ചെലവിന്റെ 30 ശതമാനം മാത്രമെ സബ്‌സിഡിയായി കിട്ടുകയള്ളു.

ഉത്പന്നങ്ങളുടെ വിപണന കാര്യത്തില്‍ എല്ലാ പിന്തുണയും ജില്ല വ്യവസായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും.അതിനൊപ്പം വിപണന മേളകളും പ്രദര്‍ശനങ്ങളും,ഡിജിറ്റള്‍ സേവനങ്ങളും ഒക്കെ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.മാര്‍ജിന്‍ നാനോ ഗ്രാന്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് Margin Monet Grant

മാര്‍ജിന്‍ മണി ഗ്രാന്റിനു പുറമെ മറ്റ് പല പദ്ധതികളും ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്ക് സംരംഭകര്‍ക്കായി നടപ്പിലാക്കുന്നുണ്ട്.5 ലക്ഷം രൂപ മുതല്‍ മുടക്കി ചെയ്യുന്ന നാനോ സംരംഭങ്ങള്‍ക്ക് പലിശയിളവ് നല്‍കുന്ന പദ്ധതിയുണ്ട്.ആദ്യ വര്‍ഷം പലിശ കൃത്യമായി അടയ്ക്കുന്നവര്‍ക്ക് ഈ ആനൂകൂല്യം ലഭിക്കും ഏകദേശം തുടര്‍ച്ചയായി 3 കൊല്ലം ആണ് ആനുകൂല്യം നേടാന്‍ സാധിക്കുക.വനിതകള്‍ക്കും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ബാങ്ക് പലിശ ഇനത്തില്‍ 8 ശതമാനത്തിന്റെ ഇളവാണ് ലഭിക്കുന്നത്.

ഈ പദ്ധതികളെ കുറിച്ചും വിവിധ ഗ്രാന്റുകളെ കുറിച്ചു കൂടുതലായി അറിയാന്‍ അതാത് ജില്ലകളിലെ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.