- Trending Now:
സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കു ന്ന വനിതകളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെ (NMDFC,NBCFDC, NSCFDC) വായ്പാ ധന സഹായവും, കേരള സര്‍ക്കാരിന്റെ പദ്ധതി വിഹിതവും ഉപയോഗിച്ച് മിതമായ പലിശ നിരക്കില്‍ വിവിധ വായ്പാ പദ്ധതികള്‍ ഈ കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്നു.
സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് കേരള സര്‍ക്കാരും സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷനും സംയുക്തമായി നടപ്പിലാക്കിയിട്ടുള്ള വായ്പ പദ്ധതിയാണ് സ്വയം തൊഴില്‍ വായ്പാ പദ്ധതി.
പിന്നോക്ക വിഭാഗം
സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പിന്നോക്ക സമുദായങ്ങളിലേതെങ്കിലുമുള്ള ആളായിരിക്കണം അപേക്ഷക.വാര്‍ഷിക വരുമാനം പ്രതിവര്‍ഷം 98000 രൂപയില്‍ താഴെ ആയിട്ടുള്ള 18നും 55നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്.
പരമാവധി 10 ലക്ഷം രൂപവരെയാണ് വായ്പ തുകയായി ലഭിക്കുന്നത്.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 6 ശതമാനം വാര്‍ഷിക പലിശയും 5 മുതല്‍ 10 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് 8 ശതമാനം വാര്‍ഷിക പലിശയും ഈടാക്കുന്നു.60 മാസങ്ങളില്‍ തുല്യഗഡുക്കളായി വായ്പാ തുക തിരിച്ചടയ്ക്കാവുന്നതാണ്.സ്വയം തൊഴില്‍ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ വസ്തു ജാമ്യമോ അല്ലെങ്കില്‍ ആള്‍ ജാമ്യമോ ആവശ്യമാണ്.
ന്യൂനപക്ഷ വിഭാഗം
സ്വയം തൊഴില്‍ വായ്പയ്ക്കായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അപേക്ഷിക്കാം.ഇത്തരക്കാര്‍ക്ക് രണ്ട് ക്രെഡിറ്റ് ലൈനായി വരുമാന പരിധി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.ക്രെഡിറ്റ് ലൈന്‍ 1ല്‍ ഗ്രാമപ്രദേശങ്ങളില്‍ കുറഞ്ഞത് 81000 രൂപ വരെയും നഗരപ്രദേശങ്ങളില്‍ 103000 രൂപ വരെയുമാണ്.ക്രെഡിറ്റ് ലൈന്‍ 2ല്‍ എത്തുമ്പോള്‍ മൊത്തം വരുമാന പരിധി 600000 രൂപ വരെയാണ്.
ക്രെഡിറ്റ് ലൈന്‍ 1ല്‍ പരമാവധി 20 ലക്ഷം രൂപവരെ വായ്പ ലഭിക്കും ക്രെഡിറ്റ് ലൈന്‍ 2ല്‍ 30 ലക്ഷവും.പലിശ ഇരുവിഭാഗങ്ങളിലും 6 ശതമാനം മാത്രമാണ്.60 മാസം തുല്യ ഗഡുക്കളായി തന്നെ വായ്പ തുക തിരിച്ചടയ്‌ക്കേണ്ടതുണ്ട്.ആള്‍/വസ്തു ജാമ്യം ആവശ്യമാണ്.
പട്ടികജാതി വിഭാഗം
അപേക്ഷക സര്ക്കാദര്‍ അംഗീകരിച്ച പട്ടികജാതി സമുദായത്തില്‍ ഉള്‍പ്പെട്ട ആളായിരിക്കണം.വരുമാന പരിധി ഗ്രാമ പ്രദേശങ്ങളില്‍ 98,000 രൂപ വരെയും, നഗരങ്ങളില്‍ 1,20,000 രൂപ വരെയുമാണ്.പരമാവധി 3 ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുന്നത്.6 ശതമാനം ആണ് പലിശനിരക്ക്.60 മാസം തുല്യ ഗഡുക്കളായി തന്നെ വായ്പ തുക തിരിച്ചടയ്‌ക്കേണ്ടതുണ്ട്.ആള്‍/വസ്തു ജാമ്യം ആവശ്യമാണ്.
പൊതു വിഭാഗം
മറ്റു വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത ജനറല്‍ വിഭാഗത്തിലുള്ള ആളുകള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്കായി അപേക്ഷിക്കാം.വാര്ഷിവക വരുമാന പരിധി ഗ്രാമപ്രദേശങ്ങളില്‍ 81,000 രൂപയും, നഗരങ്ങളില്‍ 1,20,000 രൂപ വരെയുമാണ്.3 ലക്ഷം രൂപ വരെയാണ് പരമാവധി വായ്പ തുകയായി ലഭിക്കുന്നത്.ആറ് ശതമാനം തന്നെയാണ് പലിശ നിരക്ക്,60 മാസം കൊണ്ട് ഗഡുക്കളായി തുക തിരിച്ചടയ്‌ക്കേണ്ടതാണ്.ആള്‍ ജാമ്യമോ,വസ്തു ജാമ്യമോ ആവശ്യമാണ്.
അപേക്ഷിക്കേണ്ട വിധം :
അപേക്ഷാ ഫാറം കോര്പ്പ റേഷന്റെ മേഖലാ/ജില്ലാ ഓഫീസുകളില്‍ നിന്നും, www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷാ ഫാരത്തോടൊപ്പം ചുവടെ പറയുന്ന രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പി ക്കേണ്ടതാണ്
1) ജാതി, വയസ്സ് ഇവ തെളിയിക്കുന്ന രേഖകള്‍( SSLC/സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്/ വില്ലേജ് / താലൂക്ക് ഓഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റും, വയസ്സ് തെളിയിക്കുന്നതിന് ഗവണമെന്റ് മെഡിക്കല്‍ ഒഫീസറുടെ സാക്ഷ്യ പത്രവും)
2) റേഷന്‍ കാര്‍ഡിന്റെ ഒന്നും രണ്ടും പേജുകള്‍
3) വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്
4) ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്ഡ്്
5) ആധാര്‍ കാര്‍ഡ്
7) ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്
8) അപേക്ഷക വിധവയോ വികലാംഗയോ നിരാലംബയോ ആണെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
9) ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെ സംബന്ധിച്ച് അപേക്ഷക സ്വയം തയ്യാറാക്കിയ പ്രോജക്റ്റ് റിപ്പോര്‍ട്ടും 5/- രൂപ തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്വിലാസം എഴുതിയ കവറും, അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ജാമ്യം
വസ്തു ജാമ്യത്തിന് ഇനി പറയുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്.
1) 5 സെന്റില്‍ കുറയാത്ത വസ്തുവിന്റെ പ്രമാണം,അനുബന്ധ രേഖകള്‍
2) മുന്‍ ആധാരം
3) വസ്തുവിന്റെ കരം തീര്‍ത്ത രസീത്
4) വസ്തുവിന്റെ വില നിര്‍ണ്ണായക സര്‍ട്ടിഫിക്കറ്റ്
5) വില്ലേജ് ഓഫീസര്‍ നല്‍കിയ കൈവശവകാശ സര്‍ട്ടിഫിക്കറ്റ്
6) വില്ലേജ് ഓഫീസര്‍ നല്‍കിയ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റും സ്‌കെച്ചും
7) സബ് രജിസ്ട്രാററില്‍ നിന്നുള്ള 15 വര്‍ഷത്തില്‍ കുറയാത്ത കുടിക്കിട (ബാധ്യത) സര്‍ട്ടിഫിക്കറ്റ്
ആള്‍ ജാമ്യം
1) 1 ലക്ഷം മുതല്‍ 3 ലക്ഷം വരെയുള്ള വായ്പയ്ക്ക് എല്ലാ കിഴിവുകളും കഴിച്ച് പ്രതിമാസം മൊത്തം വായ്പ തുകയുടെ 10 ശതമാനം വരെ ശമ്പളം കൈപ്പറ്റുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം.
വിശദ വിവരങ്ങള്‍ക്കായി അതാത് മേഖല ഓഫീസുകളില്‍ ബന്ധപ്പെടാവുന്നതാണ്.തിരുവനന്തപുരം ഫോണ്‍ നമ്പരര്‍ 0949601505
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.