Sections

ബ്രാന്‍ഡിന് പേരിടുമ്പോള്‍ ഇവയൊക്കെ ശ്രദ്ധിക്കണേ... അല്ലെങ്കില്‍ പണി കിട്ടും

Tuesday, Nov 23, 2021
Reported By Admin
branding

ബിസിനസിന് പേര് ഇടുമ്പോള്‍ ഈ കുറച്ച് കാര്യങ്ങള്‍ നോക്കിയില്ലെങ്കില്‍ പണ നഷ്ടവും മാനനഷ്ടവും ഉണ്ടായേക്കാം

 

ബിസിനസില്‍ ബ്രാന്‍ഡിംഗിന് എത്രത്തോളം പ്രധാന്യമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ബ്രാന്‍ഡിന് മികച്ച പേരുകള്‍ കണ്ടെത്താന്‍ ബിസിനസുകാര്‍ വളരെയധികം പരിശ്രമിക്കാറുമുണ്ട്. മികച്ച പേരു നല്‍കി, മാര്‍ക്കറ്റിങ്ങിലൂടെ ബ്രാന്‍ഡിംഗ് വളര്‍ത്തിയെടുത്താല്‍ മാത്രമേ സംരംഭത്തിന് വളര്‍ച്ചയുണ്ടാകുകയുള്ളൂ. എന്നാല്‍ എന്റെ സ്ഥാപനമല്ലേ ഞാന്‍ എനിക്ക് ഇഷ്ടമുള്ള പേരിടും എന്നു ചിന്തിക്കുന്നത് അത്ര നല്ലതല്ല. ബിസിനസിന് പേര് ഇടുമ്പോള്‍ ഈ കുറച്ച് കാര്യങ്ങള്‍ നോക്കിയില്ലെങ്കില്‍ പണ നഷ്ടവും മാനനഷ്ടവും ഉണ്ടായേക്കാം.
 

ബിസിനസ്‌ന്റെ പേര്, ലോഗോ,ഡിസൈന്‍ പാക്കിങ് രീതിയൊക്കെ സംരക്ഷിക്കപ്പെടേണ്ടതാണ്. ഒരു സംരംഭകന്‍ അറിഞ്ഞോ അറിയാതെയോ മറ്റൊരു സംരംഭത്തിന്റെ ട്രേഡ്മാര്‍ക്കോ കോപ്പിറൈറ്റോ ഉപയോഗിക്കാതിരിക്കുക എന്നത് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. മാനഹാനിക്കും ധനനഷ്ടത്തിനും പുറമെ ബിസിനസ് പൂട്ടി പോകാന്‍ തന്നെ അത് കാരണമായേക്കാം.

പല സംരംഭകരും കരുതുന്നത് ബിസിനസ് വിജയിച്ചതിനു ശേഷം മാത്രം ട്രേഡ്മാര്‍ക് രജിസ്റ്റര്‍ ചെയ്താല്‍ മതി എന്നാണ്. എന്നാല്‍ പലപ്പോഴും സമയം വൈകിപോയിരിക്കും. ആ ട്രേഡ്മാര്‍ക്ക് മറ്റാരെങ്കിലും രജിസ്റ്റര്‍ ചെയ്തു പോയിട്ടുണ്ടാകാം. പിന്നീട് അത് നേടിയെടുക്കാന്‍ ധാരാളം പണവും സമയവും പ്രയത്‌നവും സംരംഭകള്‍ ചെലവാക്കേണ്ടി വരുന്നു. ഒരു പക്ഷെ ആ പേര് കിട്ടിയില്ല എന്നും വരും. അതുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. അന്നേവരെ മാര്‍ക്കറ്റിംഗിന് ചിലവാക്കിയ തുകയും ഉണ്ടാക്കിയ സല്‍പ്പേരും നഷ്ടങ്ങളില്‍ ചിലതു മാത്രം .

ഒരു സംരംഭം തുടങ്ങുമ്പോള്‍ തന്നെ ഉചിതമായ ഒരു പേര് കണ്ടെത്തുക, ലോഗോ ഉണ്ടെങ്കില്‍ അതും, ട്രേഡ്മാര്‍ക് ചെയ്തു സംരക്ഷിക്കണം. ട്രേഡ്മാര്‍ക്കില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പേരുകളുമായി സാമ്യം പാടില്ല. അറിയപ്പെടുന്ന ട്രേഡ്മാര്‍ക്കുകളുമായി സാമ്യം പാടില്ല.

സ്ഥലപ്പേരുകള്‍, രാജ്യത്തിന്റെ സിംബലുകള്‍, പ്രകൃതിയുമായി ബന്ധപ്പെട്ട വാക്കുകള്‍ (ചന്ദ്രന്‍, സൂര്യന്‍, ഭൂമി എന്നിവ) ഇവ പാടില്ല. സാധാരണ ഉപയോഗിക്കുന്ന വാക്കുകളും (Common names ) പാടില്ല. സംരംഭത്തിനെയോ, അതിന്റെ ബിസിനസിനെയോ വിശദീകരിക്കുന്ന പേരാകാനും പാടില്ല. പുതുതായി ഉണ്ടാക്കിയ വാക്കുകള്‍ നല്ലതാണു (coined words ) പേരുകള്‍ക്ക് അര്‍ത്ഥം ഉണ്ടാകണമെന്നില്ല. ബ്രാന്‍ഡിങ്ങിലുടെ സംരംഭകന്‍ ഉദ്ദേശ്ശിക്കുന്ന അര്‍ത്ഥം ആ പേര് കൈവരിക്കുന്നതാണ് നല്ല രീതി. 

ഇപ്പോള്‍ മനസിലായില്ലേ ബ്രാന്‍ഡിന് പേരിടുന്നത് ഒരു ചില്ലറക്കാര്യമല്ലെന്ന്. നമ്മള്‍ ആഗ്രഹിച്ച് പ്രയത്‌നിച്ച് ഒരു സംരംഭം കെട്ടിപൊക്കിയതിന് ശേഷം ഇത്തരത്തില്‍ ഉണ്ടാകുന്ന ചില അബദ്ധങ്ങള്‍ സംരംഭം പരാജയപ്പെടാലോ ? അതിനാല്‍ ബിസിനസുമായി ബന്ധപ്പെട്ടുന്ന എല്ലാ കാര്യങ്ങളും മനസിലാക്കിയും ഓരോന്നിനും വേണ്ട കൃത്യമായ പരിഗണന നല്‍കിയും മാത്രം സംരംഭം മുന്നോട്ട് കൊണ്ട് പോകുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.