- Trending Now:
തന്റെ സംരംഭത്തിന്റെ എല്ലാ വശങ്ങളും കൃത്യമായി മനസിലാക്കിയാല്‍ മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ
ഒരു സംരംഭകന്റെ വിജയം കുറേയധികം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എന്നാല്‍ ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയും നിലനിര്‍ത്തുകയുമാണ് അതില്‍ ഏറ്റവും പ്രധാനം. ലോക കോടീശ്വരനായ ഇലോണ്‍ മസ്‌കിനെ അതില്‍ നമ്മുക്ക് പാഠമാക്കാം. ലോക കോടീശ്വരന്‍, ടെസ്ല, സ്പേസ് എക്സ് സ്ഥാപനങ്ങളുടെ നട്ടെല്ല്, അഹങ്കരിക്കാന്‍ കാരണങ്ങള്‍ ഏറെയാണ് ഇലോണ്‍ മസ്‌കിനു മുന്നിലുള്ളത്. എന്നാല്‍ ശരിക്കും സൂപ്പര്‍ കൂളാണ് മസ്‌ക്.
ഒരു സംരംഭകന്‍ എങ്ങനെ ആയിരിക്കണം എന്നതിനു ഉത്തമ ഉദാഹരണമാണ് മസ്‌കിന്റെ ജീവിതം. വളര്‍ച്ച ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനും പാഠമാക്കേണ്ട തുറന്ന പുസ്തകം. ടെസ്ല വാഹനവുമായി ബന്ധപ്പെട്ട ഒരു ഉപയോക്താവിന്റെ പരാതിക്കു മൂന്നു മിനിറ്റിനുള്ളില്‍ മറുപടി നല്‍കി ബിസിനസ് ലോകത്തേയും ഉപയോക്താക്കളെയും ഒരു പോലെ അമ്പരിപ്പിച്ചിരിക്കുകയാണ് മസ്‌ക്.
മികച്ച ടീമിനെ നിര്‍മ്മിക്കാന്‍ സാധിച്ചാല്‍ ഈ ബിസിനസ് രംഗം ഭാവിയില്‍ തരംഗം സൃഷ്ടിക്കും... Read More
സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ ഇതോടെ മസ്‌ക് താരമായി. പരാതി പരിഹാരത്തിന് ഉപയോക്താക്കള്‍ വാഹനങ്ങളുമായി ഷോറുമുകള്‍ കയറിയിറങ്ങുന്ന കാലത്താണ് കമ്പനിയുടമ തന്നെ പ്രശ്ന പരിഹാരവുമായി രംഗത്തെത്തുന്നത്. അതും പരാതി ഉന്നയിച്ച് വെറും മൂന്നു മിനിറ്റിനുള്ളില്‍. പൂര്‍ണമായി സാങ്കേതികവിദ്യ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെസ്ല കാറുകള്‍ ഉപയോക്താക്കള്‍ക്കു താക്കോല്‍ ഉപയോഗിക്കാതെ തന്നെ മൊബൈല്‍ വഴി നിയന്ത്രിക്കാം. കഴിഞ്ഞ ദിവസങ്ങളില്‍ ആപ്പ് ഡൗണ്‍ ആയതോടെ നിരവധി ഉപയോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല.
ദക്ഷിണ കൊറിയയില്‍ നിന്നുള്ള ടെസ്ല ഉടമ, ജഹ്വാന്‍ ചോ ഈ പ്രശ്നം ചൂണ്ടിക്കാട്ടി മസ്‌കിന് ട്വീറ്റ് ചെയ്യുകയായിരുന്നു. കൃത്യം മൂന്നു മിനിറ്റില്‍ അദ്ദേഹത്തിന് മസ്‌ക് മറുപടി നല്‍കി, ''പരിശോധിക്കുന്നു...'. പരാതി ഉന്നയിച്ച ജഹ്വാന്‍ ചോ തന്നെ മസ്‌കിന്റെ ഉടനടി മറുപടിയില്‍ അമ്പരന്നു. ഏകദേശം അഞ്ചു മണിക്കൂറിന് ശേഷം, പ്രശ്നത്തെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റുമായി മസ്‌ക് തിരിച്ചെത്തി, ആപ്പില്‍ എന്താണ് തെറ്റ് സംഭവിച്ചതെന്നും വ്യക്തമാക്കി. ''ഇപ്പോള്‍ വീണ്ടും ഓണ്‍ലൈനില്‍ വരണം. നെറ്റ് വര്‍ക്ക് ട്രാഫിക് ആകസ്മികമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ക്ഷമിക്കണം, ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഞങ്ങള്‍ നടപടികള്‍ സ്വീകരിക്കും.'' ഒരു സംരംഭകന്‍ എങ്ങനെ ഉപയോക്താക്കളെ കൈകാര്യം ചെയ്യണമെന്നതിന് ഇതിലും മികച്ചൊരു ഉത്തരം സാധ്യമല്ല.
മാര്‍ക്കറ്റിംഗ് ഒരു മേഖലയെ മാത്രം കേന്ദ്രീകരിച്ച് ആകരുത്
... Read More
മസ്‌കിന്റെ നടപടിയെ പ്രശംസിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. വെള്ളിയാഴ്ച ഏറെ വൈകിയ ഈ സമയത്ത് ഇത്തരമൊരു പരാതി പരിശോധിക്കാന്‍ മെനക്കെടുന്ന എനിക്കറിയാവുന്ന ഒരേയൊരു സി.ഇ.ഒ. നിങ്ങളാണ്. മറ്റ് സി.ഇ.ഒമാര്‍ക്ക് പിന്തുടരാന്‍ നിങ്ങള്‍ ഉയര്‍ന്ന ബാര്‍ സജ്ജീകരിച്ചിരിക്കുന്നു എന്നതായിരുന്നു ഒരു ട്വീറ്റ്. ക്രേസി, ഒരു സി.ഇ.ഒ, കോടീശ്വരന്‍, ഏറ്റവും ധനികനായ വ്യക്തി. എന്തൊരു മികച്ച കമ്പനി എന്നിങ്ങനെ ട്വീറ്റുകള്‍ നിറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. സാമൂഹിക മാധ്യമങ്ങളില്‍ പുത്തന്‍ ആശയങ്ങള്‍ പങ്കുവയ്ക്കുന്ന മസ്‌കിനെ പിന്തുടരുന്നവരും ഏറെയാണ്.
എത്ര ഉയര്‍ന്ന പദവിയില്‍ എത്തിയാലും ഉപഭോക്താക്കള്‍ക്ക് മികച്ച രീതിയിലുള്ള സേവനം നല്‍കുന്നതിനായി താഴെക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സാധിക്കണം എന്ന പാഠമാണ് ഇലോണ്‍ മസ്‌ക് സംരംഭകര്‍ക്ക് നല്‍കുന്നത്. തന്റെ സംരംഭത്തിന്റെ എല്ലാ വശങ്ങളും കൃത്യമായി മനസിലാക്കിയാല്‍ മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ഇലോണ്‍ മസ്‌കിന്റെ പോലെയുള്ള മികച്ച ബിസിനസുകാരുടെ ചില നല്ല ആശയങ്ങള്‍ പിന്തുടരാന്‍ ഏതൊരു സംരംഭകനും വിജയം നേടാന്‍ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.