Sections

ഹോബി ബിസിനസ് ആക്കി മാറ്റി സംരംഭം വിപുലീകരിക്കാം....

Thursday, Nov 11, 2021
Reported By Aswathi Nurichan
gardening

നിങ്ങളുടെ ബിസിനസ്സ് എത്ര വ്യാപ്തിയില്‍ ആരംഭിക്കണം എന്നത് നിങ്ങളെ ആശ്രയിച്ചിരിക്കും


വ്യക്തികള്‍ക്ക് ഉണ്ടാകുന്ന സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനുള്ള ഏറ്റവും നല്ല ഹോബിയാണ് പൂന്തോട്ടപരിപാലനം. നിങ്ങള്‍ക്ക് പൂന്തോട്ടപരിപാലനത്തെ കുറിച്ച് വിപുലമായ അറിവുണ്ടെങ്കില്‍, നിങ്ങളുടെ വൈദഗ്ധ്യം മറ്റുള്ളവര്‍ക്ക് നല്‍കിക്കൊണ്ട് അതൊരു ബിസിനസ് ആക്കി മാറ്റാം.

നിങ്ങളുടെ അനുഭവം ഉപയോഗിച്ച് പൂന്തോട്ടപരിപാലനത്തെ മികച്ച നിലവാരത്തിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഈ ബിസിനസ് നിങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. ഒരു ബിസിനസാക്കി മാറ്റാന്‍ കഴിയുന്ന ക്ലാസിക് ഹോബികളില്‍ ഒന്നാണിത്. നിങ്ങളുടെ വീട്ടില്‍ തന്നെ ആരംഭിക്കാവുന്ന താരതമ്യേന ലളിതവും ചെലവു കുറഞ്ഞതുമായ ബിസിനസ്സാണിത്.

നിങ്ങളുടെ ബിസിനസ്സ് എത്ര വ്യാപ്തിയില്‍ ആരംഭിക്കണം എന്നത് നിങ്ങളെ ആശ്രയിച്ചിരിക്കും. ഒഴിവു സമയം, വാഗ്ദാനം ചെയ്യാന്‍ സാധിക്കുന്ന സേവനങ്ങള്‍, നിക്ഷേപിക്കാന്‍ കഴിയുന്ന പണം എന്നിവയെ ആശ്രയിച്ചിരിക്കും ബിസിനസിന്റെ വളര്‍ച്ച. നിലവില്‍ ചെറിയ തോതില്‍ നിക്ഷേപം നടത്തിയാലും വരും വര്‍ഷങ്ങളില്‍ മികച്ച പ്രതിഫലം നല്‍കുന്ന വിജയകരമായ ബിസിനസ്സായിരിക്കും പൂന്തോട്ട പരിപാലനം.

സ്വാഭാവിക കഴിവുകള്‍

പൂന്തോട്ട പരിപാലനം ഒരു ബിസിനസ് ആയി വളര്‍ത്തണമെങ്കില്‍ ആദ്യം നിങ്ങള്‍ക്ക് അതിന് ആവശ്യമായ സ്വാഭാവിക കഴിവുകള്‍ ഉണ്ടായിരിക്കണം. കൂടാതെ ഈ മേഖലയില്‍ ഉണ്ടായ അറിവും അനുഭവവും നിങ്ങള്‍ക്ക് ഈ ബിസിനസില്‍ മുതല്‍ക്കൂട്ടാകും. നിങ്ങള്‍ക്ക് ഇതിനുള്ള വൈദഗ്ധ്യവും ഇല്ലെങ്കില്‍ പരിശീലനം നേടേണ്ടി വരും. പൂന്തോട്ടപരിപാലന ബിസിനസില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ഇനിപ്പറയുന്ന കാര്യങ്ങള്‍ ആവശ്യമായി വരും.
 


 

1. സര്‍ഗ്ഗാത്മക ചിന്ത
2. ആളുകളെ മനസ്സിലാക്കാനും വ്യക്തമായി ആശയവിനിമയം നടത്താനുമുള്ള കഴിവ്
3. ആസൂത്രണം, ഡിസൈന്‍ എന്നിവയിലെ മനോഭാവം
4. ശരാശരി പൂന്തോട്ടപരിപാലന വൈദഗ്ധ്യം
5. കാലാവസ്ഥയെ കുറിച്ചുള്ള അറിവ്
6. അടിസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് കഴിവുകള്‍
7. അടിസ്ഥാന മാര്‍ക്കറ്റിംഗ് കഴിവുകള്‍
8. ബിസിനസ്സ് ബ്രാന്‍ഡിന്റെ വിശ്വാസ്യത
9. പുതിയ ആശയങ്ങളോടുള്ള താല്‍പ്പര്യം
10. കൂടുതല്‍ വളരാനുള്ള ശ്രമം


ഇത്തരം കാര്യങ്ങളും ഉണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് പുന്തോട്ട പരിപാലന ബിസിനസ് ആരംഭിക്കാം. വീട്ടു മുറ്റത്തോ മറ്റ് ഏതെങ്കിലും സ്ഥലത്തോ നിങ്ങള്‍ക്ക് ഈ സംരംഭം ആരംഭിക്കാവുന്നതാണ്. ചെറിയ തോതിലുള്ള നിക്ഷേപം ഇതിന് ആവശ്യമാണ്. സ്ഥലം വൃത്തിയാക്കുക, ഉപകരണങ്ങള്‍ വാങ്ങുക, ചെടികള്‍ വാങ്ങുക, കീടനാശിനികള്‍ വാങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് പണം ആവശ്യമായി വരിക. പക്ഷേ മൂലധന നിക്ഷേപത്തിലൂടെ തന്നെ നിങ്ങള്‍ക്ക് പ്രവര്‍ത്തന നിക്ഷേപം കണ്ടെത്താന്‍ സാധിക്കും. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.