- Trending Now:
ഇന്നത്തെ കാലത്ത് ആണെങ്കില്‍ കന്നുകാലി ഫാമുകളും നമ്മുടെ നാട്ടില്‍ കുറവല്ല. ഇവിടെയും അവസ്ഥ വ്യത്യസ്തമല്ല
നമ്മുടെ നാട്ടില്‍ നിരവധിപേരുടെ ഉപജീവനമാര്‍ഗമാണ് പശു, കന്നുകാലി വളര്‍ത്തല്‍ എന്നിവയെല്ലാം. എന്നാല്‍ പലപ്പോഴും ഇതില്‍ നിന്നും ഉണ്ടാകുന്ന ചാണകം എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ് പലസ്ഥലങ്ങളിലും ഉള്ളത്. ചാണകം വളമായി ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും, അതിന് ഒരു ബിസിനസ് സാധ്യത കണ്ടെത്തുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്നാല്‍ ഇത്തരത്തില്‍ വളമായി ചാണകം ഉപയോഗിക്കുന്നവരുടെ എണ്ണവും വളരെ കുറവാണ് എന്നു തന്നെ പറയാം. അതുകൊണ്ടുതന്നെ മിക്ക സ്ഥലങ്ങളിലും ഇത് ഒരു ഫുള്‍ വേസ്റ്റേജ് എന്ന രീതിയിലാണ് കണക്കാക്കുന്നത്.
ഇന്നത്തെ കാലത്ത് ആണെങ്കില്‍ കന്നുകാലി ഫാമുകളും നമ്മുടെ നാട്ടില്‍ കുറവല്ല. ഇവിടെയും അവസ്ഥ വ്യത്യസ്തമല്ല. ഫാമുകളിലും മറ്റും വേസ്റ്റ് ആയി വരുന്ന ചാണകം ഒരു മൂല്യവര്‍ദ്ധിത വസ്തു എന്ന നിലയില്‍ ആക്കി മാറ്റി ബിസിനസ് ചെയ്തു വളരെയധികം ലാഭം നേടാവുന്നതാണ്. ചാണകത്തില്‍ നിന്നും വിറകു കൊള്ളികള്‍ ഉല്‍പാദിപ്പിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. അതായത് ശ്മശാനങ്ങളിലും മറ്റും സാധാരണയായി ചാണകവരളികളാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിന് പകരമായാണ് ഉത്പാദിപ്പിക്കപ്പെടുന്ന ചാണക വിറകുകള്‍ ഉപയോഗിക്കുന്നത്. ഇതിനായി ഒരു മെഷീന്‍ ആണ് ഉപയോഗിക്കുന്നത്.
എന്തിനൊക്കെ ഉപയോഗിക്കാം
1.വീട്ടിലെ അടുപ്പുകളില്‍
2.ഹോട്ടലുകളില്‍
3.കാറ്ററിംഗ് സര്‍വീസുകളില്‍
4.ഇഷ്ടിക ചൂളകളില്‍
5.ഫാക്ടറികളില്‍
6.ഭസ്മം ഉണ്ടാക്കാന്‍
7.ഹിന്ദു വിഭാഗത്തില്‍ ശവ സംസ്‌കാര ചടങ്ങളില്‍
പച്ചച്ചാണകം ഈ മെഷീന്‍ ഉപയോഗിച്ച് ചാണക വിറകുകള്‍ ആക്കി മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്. പ്രധാനമായും പശുവിന്റെ ചാണകമാണ് ഇതിനായി ഉപയോഗിക്കുന്നത്. കാരണം ഇത് പെട്ടെന്ന് ഉണങ്ങും. എരുമച്ചാണകം ആണ് ഉപയോഗിക്കുന്നത് എങ്കില്‍ ഉണങ്ങാനായി കൂടുതല്‍ സമയം എടുക്കുന്നതാണ്. പശുവിന്റെ ചാണകം രണ്ടോ മൂന്നോ ദിവസം ഉണങ്ങാനായി വെച്ചശേഷം, മെഷീന്‍ ഉപയോഗിച്ച് വളരെ കുറഞ്ഞ സമയത്തില്‍ തന്നെ ഇത്തരത്തില്‍ ചാണക വിറകുകള്‍ നിര്‍മിച്ച് എടുക്കാവുന്നതാണ്. ഒരു മിനുട്ടില്‍ ഒരു വിറക് ഇത് വഴി നിര്‍മ്മിക്കാം. ഇവ തന്നെ വ്യത്യസ്ത ഷേപ്പുകളില്‍ നിര്‍മ്മിക്കാവുന്നതാണ്. എന്നാല്‍ ചതുരാകൃതിയിലാണ് നിര്‍മ്മിക്കുന്നത് എങ്കില്‍ അവ കത്തുന്നതിന് കൂടുതല്‍ സമയമെടുക്കും. കൂടാതെ നിലവില്‍ മാര്‍ക്കറ്റില്‍ ഉപയോഗപ്പെടുത്തുന്ന മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും ഒരുപാട് പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ, ഇവയെല്ലാം പരിഹരിച്ചുകൊണ്ട് ചാണക വിറകുകള്‍ എങ്ങിനെ നിര്‍മ്മിക്കാം എന്നതാണ് കൃത്യമായി മനസ്സിലാക്കേണ്ടത്.
മെഷീന്‍ രണ്ട് തരത്തില്‍
1. 5 എച്ച് പി മോട്ടറുള്ള 3 ഫേസ് മെഷീന്‍
വില- 45,000+ 18% ശതമാനം ടാക്‌സ്+ യാത്രചെലവ്
മണിക്കൂറില്‍ 250 കിലോ വരെ നിര്‍മ്മിക്കാം
2. 5 എച്ച് പി മോട്ടറുള്ള സിംഗില്‍ ഫേസ് മെഷീന്‍
വില- 50,000+ 18% ടാക്‌സ്+ യാത്രചെലവ്
ആവശ്യമായ മെഷീന്‍ ഇന്ത്യമാര്‍ട്ട് പോലെയുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്. മെഷീന് കാര്യമായ മെയിന്‍ ടെനന്‍സ് ചിലവ് വരാറില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ത്രീ ഫേസില്‍ ആണ് മെഷീന്‍ വര്‍ക്ക് ചെയ്യുന്നത് എങ്കിലും, അധികം കറണ്ട് ബില്ല് നല്‍കേണ്ടി വരുന്നില്ല. മെഷീന്‍ ഉപയോഗിച്ചുകൊണ്ട് ഒരിഞ്ചു വലിപ്പത്തില്‍ ഹോള്‍ ഇട്ടാണ് വിറകുകള്‍ നിര്‍മിക്കപ്പെടുന്നത്. അതായത് ഹോളോ വുഡ് ലോഗുകള്‍ ആണ് നിര്‍മ്മിക്കപ്പെടുന്നത്. ഒരു മണിക്കൂറില്‍ 200 കിലോ ചാണകം വരെ വിറക് ആക്കി മാറ്റാന്‍ ഈ ഒരു മെഷീന്‍ ഉപയോഗിച്ച് സാധിക്കുന്നതാണ്. നിര്‍മ്മിക്കപ്പെടുന്ന ചാണക വിറകുകള്‍ വീണ്ടും മൂന്ന് ദിവസം ഉണക്കി മാര്‍ക്കറ്റില്‍ എത്തിക്കാം. കിലോയ്്ക്ക മിനിമം 7 എഴു രൂപയ്ക്കാണ് ചാണക വിറകുകള്‍ വില്‍ക്കാന്‍ സാധിക്കുക. ഒരു ദിവസം 400 കിലോ ഉല്‍പാദിപ്പിച്ചാല്‍ 2,800 രൂപ വരവ് ലഭിക്കും.
ഉല്‍പാദന ചെലവ്
തൊഴിലാളിയുടെ കൂലി-500
വൈദ്യുതി-100
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്- 200
ആകെ ദിവസ ചെലവ്-800
അങ്ങനെയെങ്കില്‍ ഒരു ദിവസം ഉല്‍പാദന ചെലവ് കുറച്ചാല്‍ 2000 രൂപ ലാഭം ഉണ്ടാകും.
കന്നുകാലി ഫാമുകള്‍ നടത്തുന്നവര്‍ക്കും, അല്ലാത്തവര്‍ക്കും വളരെ എളുപ്പത്തില്‍ ആരംഭിച്ച് വിജയം നേടാവുന്ന ബിസിനസ് ആശയം തന്നെയാണ് ചാണക വിറകുകള്‍. ഫാമുകളില്‍ വലിയ രീതിയിലും വീടുകളില്‍ ചെറിയ രീതിയിലും ബിസിനസ് ആരംഭിക്കാം. കൂടാതെ ഫാമുകളില്‍ നിന്നും വീടുകളില്‍ നിന്നും ചാണകം ശേഖരിച്ചും ചാണക് വിറക് നിര്‍മ്മാണ യൂണിറ്റ് തുടങ്ങാവുന്നതാണ്. എന്നുമാത്രമല്ല മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡ് നേടിയെടുക്കാനും ഈ ഒരു പ്രൊഡക്ടിനു സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.