- Trending Now:
ഏത് നിക്ഷേപ പദ്ധതിയില്‍ ചേരണം എന്നകാര്യത്തില്‍ വലിയ ആശങ്ക പലര്‍ക്കും ഉണ്ടാകും.നിരവധി ആനുകൂല്യങ്ങളുമായി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഒരു വശത്ത്,ഡിജിറ്റല്‍ ഗോള്‍ഡും,ബോണ്ടുകളും പോലുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ മറുവശത്ത്,പോസ്റ്റ് ഓഫീസ്,എല്‍ഐസി തുടങ്ങിയ മാര്‍ഗ്ഗങ്ങളും ഇതിനിടയിലുണ്ട്.ഏത് തെരഞ്ഞെടുക്കും എന്ന ആശങ്ക നമ്മളെ ചുറ്റിച്ചില്ലെങ്കിലേ അതിശയമുള്ളു.ഇക്കൂട്ടത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് സുരക്ഷിതത്വത്തിന്റെ പേരില്‍ ഒരുപാട് പേരെ ആകര്‍ഷിക്കുന്ന നിക്ഷേപം എല്‍ഐസി തന്നെയായിരിക്കും.
ആകര്‍ഷകമായ ആദായവും മൂലധനത്തിന് പരിപൂര്‍ണ സുരക്ഷയും ഉറപ്പു നല്‍കുന്ന പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ എല്‍ഐസി-ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്. അവയില്‍ നമ്മുടെ രാജ്യത്തെ സ്ത്രീകളെ സാമ്പത്തീക സ്വയം പര്യാപ്തത കൈവരിക്കുവാന്‍ സഹായിക്കുന്ന ഒരു പദ്ധതിയാണ് എല്‍ഐസി ആധാര്‍ശില സ്‌കീം.
ഇന്ത്യയിലുള്ള 8 വയസ്സ് മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്.കൈവശമുള്ള ചുരുങ്ങിയ തുക ഉപയോഗിച്ച് വനിതകള്‍ക്ക് നിക്ഷേപം നടത്തി ഉയര്‍ന്ന നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുമെന്നതാണ് എല്‍ഐസി ആധാര്‍ശില പദ്ധതിയുടെ പ്രത്യേകത.നിക്ഷേപത്തില്‍ നിന്നുള്ള ഉറപ്പുള്ള വരുമാനവും അതിനുപുറമേ പരിരക്ഷയും ഈ പ്ലാനില്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. ഉദാഹരണത്തിന് മെച്യൂരിറ്റി കാലയളവിന് മുമ്പ് നിക്ഷേപക മരണപ്പെട്ടാല്‍ കമ്പനി കുടുംബത്തിന് സാമ്പത്തീക സഹായം നല്‍കും. എല്‍ഐസി ആധാര്‍ശില സ്‌കീം പ്രകാരം അഷ്വര്‍ ചെയ്യുന്ന ഏറ്റവും ചരുങ്ങിയ തുക 75,000 രൂപയും പരമാവധി തുക 3,00,000 രൂപയുമാണ്.
എല്‍ഐസി ആധാര്‍ശില സ്‌കീമില്‍ അംഗമാകണമെങ്കില്‍ ഒരെ ഒരു നിബന്ധനയുള്ളത് നിക്ഷേപകയ്ക്ക് ആധാര്‍ ഉണ്ടാകണമെന്നതാണ്.ഈ സ്‌കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപ കാലാവധി 10 വര്‍ഷവും പരമാവധി നിക്ഷേപ കാലാവധി 20 വര്‍ഷവുമാണ്.
മെച്യുരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ കൈയ്യില്‍ 4 ലക്ഷം രൂപ വേണമെങ്കില്‍ ഒരു വര്‍ഷം 10,959 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കേണ്ടത്. അതായത് ദിവസം 29 രൂപ മാറ്റി വച്ചാല്‍ മതിയെന്നര്‍ഥം. 20 വര്‍ഷത്തേക്ക് 4.5% നികുതിയും മാറ്റിവയ്ക്കാം.20 വര്‍ഷക്കാലയളവില്‍ നിങ്ങള്‍ എല്‍ഐസിയ്ക്ക് നല്‍കുന്ന ആകെ തുക 2,14,696 രൂപയായിരിക്കും. എന്നാല്‍ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായാല്‍ നിങ്ങള്‍ക്ക് 4 ലക്ഷം രൂപ ലഭിക്കും.
മാസത്തിലോ. പാദത്തിലോ, അര്‍ധ വാര്‍ഷികമോ, വാര്‍ഷിക രീതിയിലോ ആയി നിക്ഷേപകര്‍ക്ക് പ്രീമിയം നല്‍കാവുന്നതാണ്. പ്രീമിയം കാലയളവ് നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാം.നിങ്ങളുടെ പ്രദേശത്തുള്ള എല്‍ഐസി ഏജന്റുമായി ബന്ധപ്പെട്ടോ സമീപത്തുള്ള എല്‍ഐസി ശാഖയില്‍ ചെന്നോ നിങ്ങള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.