- Trending Now:
പ്രവാസികള്‍ക്കായി കുടുംബശ്രീ വഴി രണ്ട് ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭിക്കുന്ന ഒരു പദ്ധതി കേരളത്തിലുണ്ട്.നോര്‍ക്ക റൂട്ട്‌സ് വഴി രൂപം നല്‍കി കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന പ്രവാസി ഭദ്രത പദ്ധതിയാണ് പേള്‍(പ്രവാസി എന്റര്‍പ്രണര്‍ഷിപ്പ് ഓഗ്മെന്റേഷന്‍ ആന്‍ഡ് റിഫോര്‍മേഷന്‍ ഓഫ് ലൈവ്ലിഹുഡ്സ്).
പദ്ധതി ലക്ഷ്യങ്ങള്‍
1) തൊഴിലില്ലാത്ത പ്രവാസികളുടെ അരക്ഷിതാവസ്ഥ കുറയ്ക്കുക
2) ഉപജീവനമാര്‍ഗ്ഗം നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് വരുമാനമുണ്ടാക്കാനുള്ള അവസരങ്ങള്‍ക്കുള്ള പലിശരഹിത വായ്പ നല്‍കുക
3) സംരംഭങ്ങള്‍ ആരംഭിക്കാനുള്ള നൈപുണ്യ പരിശീലനം നല്‍കുക
4) തൊഴിലില്ലാത്ത പ്രവാസികള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കിക്കൊണ്ട് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുക
അതാത് തദ്ദേശസ്ഥാപനങ്ങളിലെ കുടുംബശ്രീയുടെ സിഡിഎസ് ഓഫീസില്‍ നിന്നോ കുടുംബശ്രീ വെബ്‌സൈറ്റ് ലിങ്കില്‍ നിന്നോ ആപ്ലിക്കേഷനുകളും വിവരങ്ങളും ലഭിക്കും.ബന്ധപ്പെടേണ്ട ലിങ്ക്
https://www.kudumbashree.org/pearl
ആപ്ലിക്കേഷനുകള്‍ നല്‍കേണ്ടത് അതാത് തദ്ദേശസ്ഥാപനങ്ങളിലെ സിഡിഎസിലാണ്.ഇക്കൂട്ടത്തില്‍ തന്നെ സംരംഭക പരിശീലനം ആവശ്യമുള്ളവര്‍ക്ക് കുടുംബശ്രീ ജോബ് പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്യാം.http://jobs.kudumbashree.org/login_main.php?page=dXNyX2xvZ2lu
2021 ഓഗസ്റ്റ് 26ന് ഔദ്യോഗിക തുടക്കമായ പേള്‍ പദ്ധതി മുഖേന പരാമാവധി രണ്ട് ലക്ഷം രൂപയോ സംരംഭത്തിന്റെ ആകെ പദ്ധതി തുകയുടെ 75 ശതമാനോ ഇതില്‍ ഏതാണോ കുറവ് ആ തുക പലിശരഹിത വായ്പയായി നല്‍കും. ശേഷിക്കുന്ന 25 ശതമാനം തുക ഗുണഭോ ക്താക്കള്‍ വഹിക്കണം. ആദ്യ ഗഡു ലഭിച്ച് മൂന്ന് മാസത്തെ മൊറട്ടോറിയം കാലാവധിക്ക് ശേഷം തുക തുല്യ ഗഡുക്കളായി 21 മാസങ്ങള്‍ക്കുള്ളില്‍ തിരികെയടയ്ക്കുകയാണ് വേണ്ടത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാം. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ കുടുംബാംഗങ്ങളാകണം അപേക്ഷകര്‍. അയല്‍ക്കൂട്ടാംഗത്വം നേടിയിട്ട് കുറഞ്ഞത് ആറ് മാസമെങ്കിലുമായിരിക്കണം എന്ന നിബന്ധനയുമുണ്ട്. കോവിഡി ന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍, കോവിഡ് മൂലം മരണപ്പെട്ട പ്രവാസി യുടെയോ അല്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ട രോഗിയായ പ്രവാസിയുടെയോ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കും കുടുംബശ്രീ രൂപീകരിക്കുന്ന യുവതീ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമാകാനാകും. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് തിരികെയെത്തി സംരംഭം ആരംഭിച്ച വര്‍ക്ക് സംരംഭ വിപുലീകരണത്തിനായും പദ്ധതിയുടെ ഭാഗമാകാം.
മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴില്‍രഹിതരായ പ്രവാസികളെ കണ്ടെത്തുകയും അവരെ പ്രത്യേക വിഭാഗമായി കണക്കാക്കി സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവരെ അതിന് പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് ആദ്യ ഘട്ടം.
പൊതു അവബോധ പരിശീലനം, സംരംഭകത്വ വികസന പരിശീലനം, വൈദഗ്ധ്യ പരിശീലനം എന്നിവ നല്‍കി സംരംഭകരാകാന്‍ അവരെ സജ്ജരാക്കുന്നത് രണ്ടാം ഘട്ടമാണ്.
സംരംഭങ്ങള്‍ക്ക് ആവശ്യമുള്ള സാമ്പത്തിക സഹായവും പിന്തുണ നല്‍കലും, സംരംഭങ്ങള്‍ ആരംഭിക്കാനും അതിന്റെ സുസ്ഥിരത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുമാണ് മൂന്നാം ഘട്ടം.
സര്‍ക്കാര്‍ പ്രവാസികളുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കിയിരിക്കുന്ന പേള്‍ പദ്ധതിയിലൂടെ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉറപ്പോടെ ശ്രമിക്കാവുന്നതാണ്.പലിശരഹിത വായ്പ എന്നുള്ള ആകര്‍ഷണം പേളിനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.