- Trending Now:
ഒരു ചെറുകിട സംരംഭം തുടങ്ങുവാന്‍ ഈ വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്
തൊഴിലില്ലാത്തവര്‍ക്ക് സ്വന്തമായി ഒരു സംരംഭം ആരംഭിക്കാന്‍ ഒരു ലക്ഷം രൂപ 20 ശതമാനം സബ്‌സിഡിയോടു കൂടി ലഭിക്കുന്ന വായ്പാ പദ്ധതിയെ കുറിച്ചറിയാമോ? നിലവില്‍ കോവിഡ് പ്രതിസന്ധി കാരണം പലര്‍ക്കും തൊഴില്‍ ഇല്ലാതിരിക്കുകയും, തൊഴില്‍ നഷ്ടപ്പെട്ട് പോവുകയും ഒക്കെ ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ളവര്‍ക്കും ഒരു ചെറുകിട സംരംഭം തുടങ്ങുവാന്‍ ഈ വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്.
ഏതാണ്ട് പത്ത് വര്‍ഷത്തിലേറെയായി ഈ ഒരു സ്‌കീം നിലവില്‍ വന്നിട്ടെങ്കിലും ഇത് കൂടുതല്‍ ആളുകള്‍ക്ക് അറിയാത്തതുകൊണ്ട് തന്നെ വളരെ ചുരുക്കം പേര്‍ മാത്രമേ ഈ വായ്പ എടുത്തിട്ടുള്ളൂ. കെസ്റു എന്നാണ് ഈ പദ്ധതിയുടെ പേര്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് ഈ വായ്പ നമുക്ക് ലഭിക്കുന്നത്.
ഇതിന് അപേക്ഷിക്കുവാനായി നിങ്ങളുടെ വിദ്യാഭ്യാസം ഒരു പ്രശ്‌നമല്ല. എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത 18 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള ആര്‍ക്കും ഈ ലോണിനായി അപേക്ഷിക്കാവുന്നതാണ്. പക്ഷെ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ ലഭിക്കുകയില്ല.
കൃത്യമായി വായ്പ തുക അടച്ചു കഴിഞ്ഞാല്‍ 20 ശതമാനം അതായത് 20000 രൂപ നിങ്ങള്‍ക്ക് സബ്‌സിഡിയായി ലഭിക്കുന്നതാണ്. ഇതിനായുള്ള അപേക്ഷ ഫോം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് ലഭിക്കുന്നതാണ്. അതിനോടൊപ്പം നിങ്ങള്‍ ആരംഭിക്കാന്‍ പോകുന്ന സംരംഭത്തിനെ കുറിച്ചുള്ള ഒരു കുറിപ്പും നിങ്ങളുടെ ഇന്‍കം സര്‍ട്ടിഫിക്കറ്റും നല്‍കേണ്ടതുണ്ട്.
അത് വേരിഫൈ ചെയ്തു അര്‍ഹതയുടെ മാനദണ്ഡത്തില്‍ അപേക്ഷ തിരഞ്ഞെടുത്തു ആ അപേക്ഷകള്‍ ഡിസ്ട്രിക്ട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് അയച്ചു കൊടുക്കുന്നതാണ്. ഈ ലോണ്‍ സാങ്ഷന് ചെയ്യുന്നത് നാഷണലൈസ്ഡ് ബാങ്ക്, ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഷെഡ്യൂള്‍ഡ് ബാങ്ക്, കെ.എസ്എഫ്ഇ എന്നിവയിലൂടെയാണ്.
നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും വനിതകള്‍ക്കും ഈ വായ്പയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കും. https://employment.kerala.gov.in/kesru/ വെബ്‌സെറ്റില്‍ നിന്ന് ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.