Sections

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ സംരംഭ സഹായ പദ്ധതിയിതാ

Wednesday, Oct 27, 2021
Reported By Admin
khadi

തൊഴില്‍ ദാതാവാകുവാനും സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത് 

 

കോവിഡാനന്തര കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതിനായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംസ്ഥാനത്തൊട്ടാകെ ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം എന്ന പദ്ധതി നടപ്പാക്കുന്നു.

25,000 രൂപ മുതല്‍ 25 ലക്ഷം രൂപ വരെ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് 35 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നതാണ്.

കോവിഡ് മഹാമാരിക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതര്‍ക്ക് വ്യവസായ സംരംഭകരാകുവാനും അതോടൊപ്പം തൊഴില്‍ ദാതാവാകുവാനും സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്. 

ഈ പദ്ധതി പ്രകാരം ആകെ പ്രൊജക്ട് തുകയുടെ 95 ശതമാനം വരെ ബാങ്ക് വായ്പയും 35 ശതമാനം വരെ സബ്‌സിഡിയും ലഭിക്കും. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗം സംരംഭകര്‍ക്ക് 40 ശതമാനം സബ്‌സിഡിയും ലഭിക്കുന്നതാണ്.

സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ അതാത് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2471696, 9961474157(ഗ്രാമ വ്യവസായം ഡയറക്ടര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.