- Trending Now:
സ്‌നാക്‌സ് ആയി നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ബാംഗ്ലൂരിലുമെല്ലാം വളരെയധികം ഡിമാന്‍ഡ് ഉള്ള ഒരു ഭക്ഷ്യവസ്തുവാണ് മോമോസ്
സ്വന്തമായി സംരംഭം തുടങ്ങാന്‍ താല്പര്യം ഉള്ളവരാണ് നമ്മളില്‍ പലരും. പ്രത്യേകിച്ച് കൊറോണയുടെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടും മറ്റും നാടുകളില്‍ തിരിച്ചെത്തിയ നിരവധി പേരാണ് ഉള്ളത്. അതുകൊണ്ടുതന്നെ സ്വന്തമായി ഒരു ചെറിയ ബിസിനസ് ആരംഭിക്കുക എന്നതാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ ഒരു ബിസിനസ് ആരംഭിച്ചാല്‍ എത്രമാത്രം ലാഭം ലഭിക്കുമെന്നതും വലിയ മുതല്‍മുടക്കും പലരെയും ഇത്തരം ബിസിനസ് ആശയങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. വളരെയധികം മാര്‍ക്കറ്റ് ഡിമാന്‍ഡ് ഉള്ള ഫുഡ് ബിസിനസ് ഐഡിയ ആണ് ഇവിടെ പറയുന്നത്.
സ്‌നാക്‌സ് ആയി നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ബാംഗ്ലൂരിലുമെല്ലാം വളരെയധികം ഡിമാന്‍ഡ് ഉള്ള ഒരു ഭക്ഷ്യവസ്തുവാണ് മോമോസ്. ഇത്തരം ഒരു ബിസിനസ് നമ്മുടെ നാട്ടിലും വിജയിക്കും എന്നതിന്റെ പ്രധാന ഒരു കാരണം അതിന്റെ സ്വാദ് തന്നെയാണ്. മലയാളികള്‍ വ്യത്യസ്ത സ്വാദുകള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ തീര്‍ച്ചയായും മലയാളികള്‍ക്കിടയില്‍ വളരെയധികം മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ സാധിക്കുന്ന ഒരു ഭക്ഷ്യവിഭവമാണ് മോമോസ്.
ഫ്രൈ ചെയ്തതും ആവിയില്‍ പുഴുങ്ങി എടുക്കുന്നതുമായി വ്യത്യസ്ത രീതിയില്‍ മോമോസ് ഇന്ന് ലഭ്യമാണ് എങ്കിലും ആവി കയറ്റി എടുക്കുന്ന മോമോസിന് കൂടുതല്‍ ഗുണങ്ങളുണ്ട്. സാധാരണയായി മൈദ മാവില്‍ ആണ് ഇവ നിര്‍മ്മിച്ചെടുക്കുന്നത്. അതിനുശേഷം ഫില്ലിങ് ആയി ഒന്നുകില്‍ വെജിറ്റബിള്‍സ് അതല്ല എങ്കില്‍ ഇറച്ചി എന്നിവയാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം തന്നെ വളരെയധികം സ്വാദേറിയ ഒരു ചട്‌നി കൂടി നല്‍കുന്നുണ്ട്.
ഒരു പ്ലേറ്റ് മോമോസ് പുറത്തു നിന്ന് വാങ്ങുമ്പോള്‍ ഏകദേശം 80 രൂപയാണ് വിലയാണ് ഈടാക്കുന്നത്. എന്നാല്‍ വലിയ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ പോലുള്ള സ്ഥലങ്ങളില്‍ ഡൈനിങ് ഏരിയയില്‍ ഇവ പ്ലേറ്റിന് 250 രൂപ മുതല്‍ 500 രൂപ വരെയാണ് ഈടാക്കുന്നത്. ഒരിക്കല്‍ സ്വാദ് ഇഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും കഴിക്കാനുള്ള തോന്നലുണ്ടാക്കുന്ന ഒരു വിഭവമാണ് മോമോസ് എന്ന കാര്യത്തില്‍ സംശയമില്ല.
മോമോസ് നിര്‍മ്മിച്ചു നല്‍കുന്ന ഒരു സ്റ്റാള്‍ ആരംഭിച്ചാല്‍ ഓണ്‍ലൈന്‍ ഫുഡ് ആപ്പുകളില്‍ ഇവ ഒരു പ്ലേറ്റിന് 160 രൂപ മുതല്‍ 200 രൂപ വരെ ഈടാക്കാവുന്നതാണ്. ഒരു പ്ലേറ്റില്‍ പത്തെണ്ണം എന്ന കണക്കിലാണ് സാധാരണയായി ഇവ നല്‍കുന്നത്. പാക്കേജിങ് ഉള്‍പ്പെടെയാണ് ഈ വില ഈടാക്കുന്നത്. എന്നാല്‍ ഇവയുടെ നിര്‍മ്മാണച്ചിലവ് എന്നുപറയുന്നത് വളരെ തുച്ഛമാണ്. ഇതിന് ആവശ്യമായ പ്രധാന ഇന്‍ഗ്രീഡിയന്‍സ് എന്ന് പറയുന്നത് മൈദ, വെജിറ്റബിള്‍സ് അതായത് കാബേജ് പോലുള്ളവ അല്ലെങ്കില്‍ ചിക്കന്‍, ചട്‌നിക്ക് ആവശ്യമായ തക്കാളി എന്നിവ മാത്രമാണ്.
കൂടാതെ ഇവ ഉണ്ടാക്കി എടുക്കുന്നതിനുള്ള പാത്രത്തിന് ഏകദേശം 499 രൂപ മാത്രമാണ് വില വരുന്നത്. എട്ടെണ്ണം വയ്ക്കുന്ന രണ്ട് തട്ടുകള്‍ ഉള്‍പ്പെടുന്ന പാത്രമാണ് ഈ വിലക്ക് ലഭിക്കുക. വെറും 10 മുതല്‍ 15 മിനിറ്റ് കൊണ്ട് വിഭവം ഉണ്ടാക്കിയെടുക്കാം. ആദ്യം ഹാഫ് ആവി കേറ്റി വില്‍ക്കുന്ന സ്ഥലത്ത് വീണ്ടും കൊണ്ടുപോയി ഒരു അഞ്ചു മിനിറ്റ് കൂടി ആവി കേറ്റി എടുത്താല്‍ സാധനം റെഡി. തുടര്‍ച്ചയായി ഉണ്ടാക്കി വില്‍ക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഇന്ത്യ മാര്‍ട്ട് പോലുള്ള വെബ്‌സൈറ്റില്‍ അതിനാവശ്യമായ മെഷീനും ലഭ്യമാണ്.
വെജിറ്റബിള്‍ മോമോസ് ഒരു പ്ലേറ്റിന് 50 രൂപ നിരക്കിലും, നോണ്‍വെജ് മോമോസ് 80 രൂപ നിരക്കിലും ഈടാക്കിയാല്‍ തന്നെ വലിയൊരു ലാഭം നേടാവുന്നതാണ്. പ്രധാനമായും രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് വിപണനം നടത്താം. ആദ്യത്തെ രീതി ചെറിയ ഔട്ട്‌ലെറ്റുകള്‍ എന്ന രീതിയില്‍ കീയോസിക് മോഡലായും, ഈ രീതിയില്‍ ഏകദേശം ആയിരം മോമോസുകള്‍ വരെ നിങ്ങള്‍ക്ക് ഒരു ദിവസം വില്‍ക്കാന്‍ സാധിക്കുന്നതാണ്, ഒരെണ്ണത്തിന് ഒരു രൂപ 50 പൈസ നിരക്കില്‍ ആയിരിക്കും ചിലവ് വരുന്നത്. രണ്ടാമത്തേത് ഓണ്‍ലൈന്‍ ഫുഡ് ആപ്പുകള്‍ വഴി വില്‍ക്കാവുന്നതാണ്.
പത്തെണ്ണം അടങ്ങിയ ഒരു പ്ലേറ്റ് ഉണ്ടാക്കുന്നതിനായി വരുന്ന ചിലവ് പരിശോധിച്ചാല്‍ മൈദ +ചിക്കന്‍ +ഗ്യാസ് =20 രൂപ എന്ന നിരക്കിലും,മൈദ +കാബേജ് +ഗ്യാസ് =10 രൂപ നിരക്കിലുമാണ് ചിലവ് വരിക. ഒരു പ്ലേറ്റ് വെജിറ്റബിള്‍ മോമോസ് 50 രൂപ നിരക്കിലും, നോണ്‍വെജ് മോമോസ് 80രൂപ നിരക്കിലും വില്‍ക്കാവുന്നതാണ്. ഒരു ദിവസം 100 പ്ലേറ്റ് നോണ്‍ വെജ് മോമോസ് നിങ്ങള്‍ക്ക് വില്‍ക്കാന്‍ ആയാല്‍ 60 രൂപ നിരക്കില്‍ തന്നെ ലഭിക്കുന്ന തുക 6000 രൂപയും, വെജിറ്റബിള്‍ മോമോസ് 4000 രൂപയും ആണ്. കിയോസ്‌ക് ഇന്‍വെസ്റ്റ് മെന്റ് 50,000 രൂപയായി എടുത്താല്‍ അതില്‍ ഡെയിലി എക്‌സ്‌പെന്‍സ് 2500 രൂപ എന്ന് കണക്കിലെടുത്താല്‍ പോലും ഒരു ദിവസത്തെ ലാഭം 5000 രൂപയാണ്. വളരെ എളുപ്പത്തില്‍ ആരംഭിച്ച് വലിയ രീതിയില്‍ ലാഭം നേടാവുന്ന ഒരു ബിസിനസ് തന്നെയാണ് മോമോസ് നിര്‍മ്മാണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.