Sections

ബിസിനസ് ആരംഭിക്കാന്‍ പദ്ധതിയിടുമ്പോഴേ 3 ലക്ഷം നല്‍കി സഹായിക്കാന്‍ സര്‍ക്കാര്‍ റെഡി

Friday, Aug 27, 2021
Reported By admin
entrepreneur support scheme

ഉത്പാദന മേഖലയിലുള്ള എല്ലാ എംഎസ്എംഇ സംരംഭങ്ങള്‍ക്കും ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുന്നതാണ്.

 

ചെറുകിട സംരംഭം തുടങ്ങാനായി പദ്ധതിയുണ്ടോ അതും ഉത്പാദന മേഖലയില്‍ 3 ലക്ഷം രൂപ വരെ നല്‍കി സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍.സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭക സഹായ പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചത്.സര്‍ക്കാര്‍ ഫണ്ട് ഉപയോഗപ്പെടുത്തി വ്യവസായ വകുപ്പിലെ വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് 2012ല്‍ പദ്ധതി ആവിഷ്‌കരിച്ചത്.

റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍,റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണം,ബയോടെക്‌നോളജി അധിഷ്ഠിത വ്യവസായങ്ങള്‍,ബയോ ഡിഗ്രേഡബിള്‍ പ്ലാസ്റ്റിക്,ബയോ ഫെര്‍ട്ടിലൈസര്‍,കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ എന്നീ വ്യവസായ സംരംഭങ്ങള്‍ക്ക് ആകും മുന്‍ഗണന.ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സംരംഭക സഹായ പദ്ധതിക്ക് കീഴില്‍ ആകും സഹായം ലഭ്യമാകുക.ഉത്പാദന മേഖലയിലുള്ള എല്ലാ എംഎസ്എംഇ സംരംഭങ്ങള്‍ക്കും ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുന്നതാണ്.

കെട്ടിടം,ഭൂമി,യന്ത്ര സാമഗ്രഹികള്‍,വൈദ്യുതീകരണം,അത്യാവശ്യ ഓഫീസ് ഉപകരണങ്ങള്‍,സ്ഥിര നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് സഹായം ലഭിക്കും.

സാധാരണ വിഭാഗത്തില്പ്പെട്ടവര്ക്ക് സ്ഥിരമൂലധനത്തിന്റെ 15% പരമാവധി 20 ലക്ഷം രൂപയാണ് സഹായം.ചെറുപ്പക്കാര് (18 മുതല് 45 വയസ്സ് വരെ), വനിതകള്, പട്ടികജാതി/ പട്ടിക വര്ഗ്ഗ വിഭാഗം എന്നിവര്ക്കുള്ള സഹായം 20% പരമാവധി 30 ലക്ഷം രൂപയാണ്.
മുന്ഗണനാ വിഭാഗത്തില്പ്പെട്ട സംരംഭങ്ങള്ക്ക് അധികസഹായമായി 10% പരമാവധി 10 ലക്ഷം രൂപയ്ക്ക് അര്ഹതയുണ്ട്.പിന്നോക്ക ജില്ലകളായ ഇടുക്കി, വയനാട്, കാസര്ഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളില് ആരംഭിക്കുന്ന സംരംഭങ്ങള്ക്ക് അധികസഹായമായി 10% പരമാവധി 10 ലക്ഷം രൂപയ്ക്ക് അര്ഹതയുണ്ട്.ഒരു സംരംഭത്തിന് പരമാവധി അര്ഹമായ സഹായം 30 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

സംരംഭങ്ങളുടെ പ്രാരംഭഘട്ടത്തില്‍ അതയാത് തുടങ്ങുന്നതിന് മുമ്പാണ് സഹായത്തിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.ബാങ്ക് ടേം ലോണ് അനുവദിയ്ക്കുന്ന മുറയ്ക്ക് ആകെ അര്ഹമയ സഹായത്തിന്റെ 50% പരമാവധി 3 ലക്ഷം രൂപയാണ് പ്രാരംഭ സഹായം.നിക്ഷേപ സഹായം. സ്ഥാപനം പ്രവര്ത്തനം ആരംഭിച്ചതിനുശേഷമാണ് നിക്ഷേപ സഹായത്തിനുള്ള അപേക്ഷ നല്കേണ്ടത്. പ്രവര്ത്തനം ആരംഭിച്ച് ഒരു വര്ഷത്തിനുള്ളില് അപേക്ഷ നല്കണം. നിലവിലുള്ള സംരംഭങ്ങളുടെ വിപുലീകരണം, വൈവിധ്യവല്ക്കരണം, ആധുനിക വല്ക്കരണം എന്നിവയും നിക്ഷേപ സഹായത്തിന്റെ പരിധിയില് വരുന്നു.സാങ്കേതിക സഹായം. സര്ക്കാര് അംഗീക്യത ഏജന്സികളില് നിന്നും പുതിയ സാങ്കേതികവിദ്യ കരസ്ഥമാക്കിക്കൊണ്ട് തുടങ്ങിയ സംരംഭങ്ങള്ക്കാണ് അര്ഹതയുള്ളത്. സ്ഥാപനം പ്രവര്ത്തനം ആരംഭിച്ച് 6 മാസത്തിനുള്ളില് അപേക്ഷ നല്കണം.

റെഡിമെയ്ഡ് വസ്ത്ര നിര്മ്മാണമല്ലാതെയുള്ള തയ്യല് യൂണിറ്റുകള്,തടി മില്ലുകള്,ആസ്ബസ്റ്റോസ് സംസ്ക്കരണം,എല്ലാ തരത്തിലുമുള്ള സ്റ്റീല് റീ റോളിംഗ് മില്ലുകള്,ഫ്ളെ ആഷില് നിന്നും സിമന്റ് നിര്മ്മാണം ഒഴികെയുള്ള സിമന്റ് ഉത്പാദിപ്പിക്കുന്ന സംരംഭങ്ങള്,കശുവണ്ടി ഫാക്ടറികള്,ഫോട്ടോ സ്റ്റുഡിയോ, കളര് പ്രോസസിംഗ് യൂണിറ്റുകള്,മദ്യനിര്മ്മാണശാലയും മറ്റു ഡിസ്റ്റിലറികളും,സോപ്പിന്റെ ഗ്രേഡിലുള്ള സോഡിയം സിലിക്കേറ്റ്,മെറ്റല് ക്രഷര് യൂണിറ്റുകള്,അയണ്, കാല്സ്യം കാര്ബൈഡ് നിര്മ്മിക്കുന്ന യൂണിറ്റുകള്,പൊട്ടാസ്യം ക്ലോറേറ്റ് നിര്മ്മാണയൂണിറ്റുകള്,പവര് ഇന്റന്സീവ് യൂണിറ്റുകള് എന്നിങ്ങനെ സംരംഭക സഹായ പദ്ധതിയില്‍ നിന്ന് സഹായം ലഭിക്കാത്ത ചില മേഖലകള്‍ കൂടിയുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.