- Trending Now:
18 വയസ്സു മുതല്‍ 55 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കാണ് ഈ പദ്ധതിയില്‍ അപേക്ഷിക്കാന്‍ കഴിയുക
സംസ്ഥാനത്തെ വനിതകളെ സഹായിക്കുന്നതിനുവേണ്ടി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. നിര്‍ധനരായ സ്ത്രീകളെ സ്വയം പര്യാപ്തമാക്കുന്നതിനും, അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനും, ജോലികള്‍ നല്‍കുന്നതിനും, മെച്ചപ്പെട്ട ജീവിത മാര്‍ഗങ്ങള്‍ നല്‍കുന്നതിനും സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
കൂടാതെ ഇപ്പോള്‍ കേരള സ്റ്റേറ്റ് വുമണ്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ (KSWDC) ഒരു വായ്പാ പദ്ധതി കൂടി വന്നിരിക്കുകയാണ്. ഈ പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ആണ് പങ്കുവയ്ക്കുന്നത്. സംസ്ഥാനത്തുള്ള സ്ത്രീ ജനങ്ങള്‍ക്ക് ആണ് ഈ പദ്ധതിയിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ സാധിക്കുക. കേരളത്തിലുള്ള സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ വേണ്ടി ആണ് ഈയൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ റബര്‍കൃഷി ധനസഹായത്തിന് അപേക്ഷിക്കാം... Read More
സംസ്ഥാന സര്‍ക്കാരിന്റെ ഒരു വായ്പാ പദ്ധതി ആണ് ഇത്. പദ്ധതിയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെ അപേക്ഷിക്കാമെന്നും പരിശോധിക്കാം. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഉള്ള സ്ഥിര താമസക്കാരായ എന്നാല്‍ തൊഴിലില്ലാത്ത വനിതകള്‍ക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ സാധിക്കുക.
18 വയസ്സു മുതല്‍ 55 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കാണ് ഈ പദ്ധതിയില്‍ അപേക്ഷിക്കാന്‍ കഴിയുക. എന്ത് തൊഴിലാണോ നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അതുമായി ബന്ധപ്പെട്ടാണ് വായ്പയുടെ തുക ലഭിക്കുക. അതായത് നിങ്ങള്‍ ഒരു ബിസിനസ്സ് ആണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ എത്ര രൂപയാണ് ആവശ്യം ആ തുക പദ്ധതി വഴി നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. എന്നാല്‍ ഈ ഒരു ലോണിന്റെ പലിശ നിരക്ക് എന്ന് പറയുന്നത് 6% ആണ്.
മാനദണ്ഡങ്ങള്‍
പദ്ധതിയിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ആള്‍ ജാമ്യമോ വസ്തു ജാമ്യമോ വേണം. അതായത് പദ്ധതിക്ക് ഈടുനല്‍കേണ്ട ആവശ്യം ഉണ്ട്. പദ്ധതിക്കായി അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.kswdc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക.
എങ്ങനെ അപേക്ഷിക്കാം
പൂരിപ്പിച്ച അപേക്ഷയും മറ്റു രേഖകളും ടി. സി 15/1942(2), ഗണപതി കോവിലിനു സമീപം, വഴുതക്കാട്, തൈക്കാട് പി ഓ വിലാസത്തില്‍ അല്ലെങ്കില്‍ നേരിട്ട് ചെന്നോ അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712328257 എന്ന ലാന്‍ഡ്ലൈന്‍ നമ്പറിലേക്കോ അല്ലെങ്കില്‍ 9496015006 എന്ന മൊബൈല്‍ നമ്പറിലേക്കോ വിളിച്ചാല്‍ പദ്ധതിയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയുവാന്‍ സാധിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.