- Trending Now:
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം വായ്പയായി നല്‍കുന്ന പദ്ധതിയാണ് സോഫ്റ്റ് ലോണ്‍
സ്ത്രീകളുടെ ഉന്നമനത്തിനായി കേരള സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ വഴി നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കാറുണ്ട്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സ്ത്രീകള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. സംരംഭ ആരംഭിക്കുന്നതിനുള്ള നിക്ഷേപ മൂലധനമാണ് കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും നല്‍കുന്നത്. എന്നാല്‍ വനിതാ സംരംഭകര്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രവര്‍ത്തന മൂലധന പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്.
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം വായ്പയായി നല്‍കുന്ന പദ്ധതിയാണ് സോഫ്റ്റ് ലോണ്‍. 15 ലക്ഷം രൂപ വരെയുളള പ്രവര്‍ത്തന മൂലധനമാണ് ലോണ്‍ ആയി വനിതാ സംരംഭകര്‍ക്ക് നല്‍കുന്നത്. കേരള സര്‍ക്കാരില്‍ നിന്നോ പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കുന്ന പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ധനസഹായം നല്‍കുന്നത്. വായ്പയ്ക്ക് 6 ശതമാനം സാധാരണ പലിശ മാത്രമാണ് ഈടാക്കുന്നത്.
കേരള സര്‍ക്കാരിന്റെ സ്വയം തൊഴില്‍ സംരംഭ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ അവസരം... Read More
മാനദണ്ഡം
1. പര്‍ച്ചേഴ്‌സ് ഓര്‍ഡറിന്റെ 80 ശതമാനം തുകയാണ് ലഭിക്കുക.
2. ഒരു വര്‍ഷത്തിനുള്ളിലോ അല്ലെങ്കില്‍ പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷമോ തിരിച്ചടവ് നടത്തണം (ഏതാണ് ആദ്യം നടക്കുന്നതെന്ന അടിസ്ഥാനത്തില്‍)
3. പര്‍ച്ചേസ് ഓര്‍ഡര്‍ പ്രകാരമുള്ള ഉല്‍പന്നമോ, സേവനമോ അടിസ്ഥാനപ്പെടുത്തിയുള്ള സംരംഭം നടപ്പിലാക്കേണ്ടതാണ്.
4. ഒന്നാംഘട്ടം തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടതിന് ശേഷമേ രണ്ടാം ഘട്ട വായ്പ വിതരണം ചെയ്യുകയുള്ളൂ.
5. പ്രസ്തുത വായ്പ പ്രകാരം 15 ലക്ഷം മുകളില്‍ നല്‍കില്ല
6. തുക അനുവദിക്കുന്നത് പദ്ധതി നടത്തിപ്പില്‍ തീരുമാനിച്ച ഘട്ടങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും.
യോഗ്യത
1. സ്റ്റാര്‍ട്ടപ്പ് DPIIT അംഗീകരിച്ചതായിരിക്കണം
2. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ യൂണീക്ക് ഐഡി ലഭിച്ചവരായിരിക്കണം
3. വനിത സഹസ്ഥാപകയ്ക്ക് സ്റ്റാര്‍ട്ടപ്പില്‍ ഭൂരിഭാഗം ഓഹരിയുണ്ടാകണം.
4. സ്റ്റാര്‍ട്ടപ്പ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതാകണം
5. സര്‍ക്കാര്‍ വകുപ്പുകളുടേയോ പൊതുമേഖലാ സ്ഥാപങ്ങളുടേയോ പ്രൊജക്ടുകള്‍ക്കായിരിക്കും ധനസഹായം
കോവിഡിനെ ചെറുക്കുന്നതിനായി സംരംഭങ്ങള്‍ ആരംഭിക്കാം...ഇതാ കേരള സര്‍ക്കാര്‍ പദ്ധതി
... Read More
നടപടിക്രമം
ലഭിക്കുന്ന അപേക്ഷകള്‍ പ്രത്യേകമായി അതിവേഗത്തില്‍ പരിശോധിച്ച് താഴെപറയുന്നവര്‍ അംഗങ്ങളായ സമിതിയുടെ ശുപാര്‍ശ പരിഗണിച്ച് തീരുമാനമെടുക്കും.
മാനേജര്‍ (ഫിനാന്‍സ്), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) / ചീഫ് ഫിനാന്‍സ് ഓഫീസര്‍, KFC/KSIDC/IT പാര്‍ക്‌സ്
സെക്രട്ടറി ആന്റ് രജിസ്ട്രാര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
നിലവില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ വനിതകളുടെ പ്രാതിനിധ്യം വളരെ കുറവാണ്. സമീപ ഭാവിയില്‍ ഏറ്റവും അധികം വളര്‍ച്ച കൈവരിക്കുന്ന സംരംഭ മേഖലയായിരിക്കും സ്റ്റാര്‍ട്ടപ്പുകള്‍. അതിനാല്‍ സ്ത്രീകളുടെ സാമ്പത്തിക സ്വാത്രന്ത്യത്തിന് സ്റ്റാര്‍ട്ടപ്പുകള്‍ പ്രധാന പങ്ക് വഹിക്കുമെന്ന് ഉറപ്പാണ്. പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്ന സോഫ്്റ്റ് ലോണ്‍ അതിന് ഏറെ സഹായകരമായിരിക്കും. പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുവാനും ഈ വെബ്‌സെറ്റ് സന്ദര്‍ശിക്കുക. www.startupmission.kerala.gov.in/schemes/women/soft-loan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.