Sections

മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള കേരള സര്‍ക്കാറിന്റെ വായ്പാ പദ്ധതി

Wednesday, Nov 10, 2021
Reported By Admin
senior citizen

നിങ്ങള്‍ കാര്‍ഡ് പുതുക്കി കൊണ്ടിരിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്


നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികളാണ് സാധാരണക്കാരുടെ സഹായത്തിനായി ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു കൈത്താങ്ങ് എന്നോണം പുറത്തിറക്കിയിരിക്കുന്ന ഓരോ വായ്പ സഹായ പദ്ധതിയാണ് നവജീവന്‍ കേരള. എന്തെല്ലാമാണ് ഈ പദ്ധതിയുടെ പ്രത്യേകതകള്‍ എന്നും, ആര്‍ക്കെല്ലാം പദ്ധതിയുടെ ഭാഗമാവാന്‍ സാധിക്കുമെന്നും പരിശോധിക്കാം.

നവജീവന്‍ കേരള വായ്പ സഹായ പദ്ധതിപ്രകാരം സംസ്ഥാന സര്‍ക്കാരില്‍ നിന്നും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50000 രൂപയുടെ വായ്പാ സഹായം സബ്‌സിഡി സൗകര്യത്തോടു കൂടി തന്നെ ലഭിക്കുന്നതാണ്. സംസ്ഥാനത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ പദ്ധതി തീര്‍ച്ചയായും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒരു വലിയ സഹായം തന്നെയാണ്. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക.

65 വയസ്സ് വരെയാണ് പ്രായപരിധി ആയി പറയുന്നത്. ലഭിക്കുന്ന വായ്പാ തുകയായ അമ്പതിനായിരം രൂപയുടെ 25 ശതമാനം സര്‍ക്കാരില്‍ നിന്നും സബ്‌സിഡിയായി ലഭിക്കുന്നതാണ്. അതായത് നിങ്ങള്‍ക്ക് ലഭിക്കുന്ന തുകയില്‍ 12,500 രൂപ തിരിച്ചടയ്‌ക്കേണ്ടതില്ല. സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന എല്ലാവിധ ഇളവുകള്‍ക്കും അനുസരിച്ച് ബാക്കി തുകയും പലിശയും മാത്രം തിരിച്ചടച്ചാല്‍ മതിയാകും.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ കൃത്യമായി കാര്‍ഡ് എല്ലാവര്‍ഷവും പുതുക്കി കൊണ്ടിരിക്കുന്നവര്‍ക്ക് ഈ ഒരു ഒരു വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു സ്ഥിര തൊഴില്‍ അല്ലെങ്കില്‍ സ്ഥിരവരുമാനം ഇല്ലാത്ത മുതിര്‍ന്നവര്‍ ആയ പൗരന്മാര്‍ക്ക് തീര്‍ച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ് ഈ ഒരു അവസരം. നൈപുണ്യമുള്ള മേഖലയില്‍ ഒരു തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഒരു വലിയ സഹായം തന്നെയായിരിക്കും ഇത്തരമൊരു പദ്ധതി.

നിങ്ങള്‍ കാര്‍ഡ് പുതുക്കി കൊണ്ടിരിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിലവില്‍ കാര്‍ഡ് ഉള്ളവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. പുതിയതായി പദ്ധതിയില്‍ ഭാഗമാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്‍ഡ് എടുത്ത ശേഷം അപേക്ഷ നല്‍കാവുന്നതാണ്. ഓരോ ജില്ലയിലും നിയമിച്ചിട്ടുള്ള വിദഗ്ധസമിതി ഇന്റര്‍വ്യൂ വഴിയായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക. ജില്ലാ ദേശാസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സംസ്ഥാന/ജില്ലാ സഹകരണ ബാങ്കുകള്‍, കേരളബാങ്ക്, കെ.എസ്.എഫ്.ഇ, മറ്റു പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേനയാണ് പദ്ധതിയിന്‍ കീഴില്‍ വായ്പ ലഭിക്കുന്നത്. ഇതില്‍ 25 ശതമാനം ആനുകൂല്യം സ്ത്രീകള്‍ക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്. ബാക്കി 25 ശതമാനം ബിപിഎല്‍,ഏ. വൈ. ഐ കാര്‍ഡ് കാര്‍ക്കും ഉപയോഗിക്കാവുന്നതാണ്.

ബാക്കി വരുന്ന 50 ശതമാനമാണ് പൊതു വിഭാഗക്കാര്‍ക്കായി ലഭിക്കുക. കൂടാതെ ഒന്നിലധികം അപേക്ഷകര്‍ ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിക്കാവുന്നതാണ്. ഓരോ വ്യക്തിയ്ക്കും വായ്പയ്ക്കും സബ്‌സിഡിയ്ക്കും അര്‍ഹതയുണ്ടായിരിക്കുന്നതാണ്. സ്വന്തം സംസ്ഥാനത്ത് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് വേണ്ടിയോ, തയ്യല്‍ക്കട, ഇന്റര്‍നെറ്റ് കഫേ, കുട,സോപ്പ് നിര്‍മ്മാണ യൂണിറ്റ് എന്നിങ്ങനെയുള്ള സംരംഭങ്ങള്‍ക്ക് എല്ലാം തുക ഉപയോഗപ്പെടുത്താവുന്നതാണ്. സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് തീര്‍ച്ചയായും നവജീവന്‍ കേരള എന്ന ഈ ഒരു പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കള്‍ വഴി ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.