- Trending Now:
ഒരു മാസം 2000 രൂപ എന്ന കണക്കില്‍ 12 മാസം കൊണ്ടാണ് ഈ ഒരു തുക ലഭിക്കുന്നത്. ഇത്തരത്തില്‍ രണ്ടുവര്‍ഷംകൊണ്ട് 48000 രൂപയുടെ സാമ്പത്തിക സഹായം ആണ് അമ്മമാര്‍ക്ക് ലഭിക്കുക.
സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്. വ്യത്യസ്ത രീതിയിലുള്ള പെന്‍ഷന്‍ പദ്ധതികള്‍, സാമ്പത്തിക സഹായ പദ്ധതികള്‍, വീട് നിര്‍മ്മാണ പദ്ധതികള്‍ എന്നിങ്ങനെ സാധാരണക്കാരെ കൈ പിടിച്ച് ഉയര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ വഴി ഉദ്ദേശിക്കുന്നത്. സാമൂഹ്യ സുരക്ഷ കണക്കിലെടുത്ത് പ്രഖ്യാപിച്ച ഒരു സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ്' മാതൃ ജ്യോതി'.
എപിഎല്‍, ബിപിഎല്‍ കാര്‍ഡ് വ്യത്യാസമില്ലാതെ നടപ്പിലാക്കുന്ന മാതൃ ജ്യോതി പദ്ധതിവഴി സംസ്ഥാനത്തെ വ്യത്യസ്ത അംഗ പരിമിതികള്‍ നേരിടുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് ആണ് ഒരു വര്‍ഷം 24000 രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കുക. അതായത് ഒരു മാസം 2000 രൂപ എന്ന കണക്കില്‍ 12 മാസം കൊണ്ടാണ് ഈ ഒരു തുക ലഭിക്കുന്നത്. ഇത്തരത്തില്‍ രണ്ടുവര്‍ഷംകൊണ്ട് 48000 രൂപയുടെ സാമ്പത്തിക സഹായം ആണ് അമ്മമാര്‍ക്ക് ലഭിക്കുക.
അംഗപരിമിതര്‍ ആയ കുട്ടികളുടെ അമ്മമാര്‍ക്കുവേണ്ടി പ്രത്യേകമായി ആവിഷ്‌കരിച്ച ഈയൊരു പദ്ധതിപ്രകാരം ഗര്‍ഭധാരണ സമയത്തും, പ്രസവിച്ച ശേഷവും അംഗവൈകല്യങ്ങള്‍ നേരിടുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കും സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. തുടക്കത്തില്‍ കാഴ്ച പരിമിതിയുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നത് എങ്കില്‍, മറ്റ് അംഗവൈകല്യങ്ങള്‍ ഉള്ള കുട്ടികളെ ഗര്‍ഭധാരണം നടത്തുന്ന അമ്മമാര്‍ക്കും പുതുക്കിയ പദ്ധതി വഴി ആനുകൂല്യം നേടാവുന്നതാണ്.
അപേക്ഷിക്കാന്‍ അര്‍ഹതയുള്ള അമ്മമാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. 80 ശതമാനം അന്ധതയുള്ള കുട്ടികളുടെ അമ്മമാര്‍, 60 ശതമാനം ബുദ്ധി വൈകല്യം, 60 ശതമാനം സെറിബ്രല്‍ പാള്‍സി, 80 ശതമാനം ചലന വൈകല്യം, മസ്‌കലാര്‍ ഡിസ്‌ട്രോഫി, മാനസികരോഗം 60 ശതമാനം, ഒന്നിലധികം വൈകല്യങ്ങള്‍, ബധിരരും, അന്ധരും ആയവര്‍ക്ക് ഒന്നാമത്തെ മുന്‍ഗണന ലഭിക്കുന്നതാണ്.
രണ്ടാമത്തെ മുന്‍ഗണന ലഭിക്കുന്നത് വിവിധ തരം ബൗദ്ധിക വൈകല്യങ്ങള്‍ ഉള്ള കുട്ടികളുടെ അമ്മമാര്‍ക്ക് ആണ്. മറ്റ് ഒന്നിലധികം വൈകല്യമുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് മൂന്നാം മുന്‍ഗണന. ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് 80 ശതമാനം,ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ 50 ശതമാനം, ലോ വിഷന്‍ 70 ശതമാനം, ബധിരരും കേള്‍ക്കന്‍ ബുദ്ധിമുട്ടുള്ള 80 ശതമാനം ഉള്ളവര്‍, ക്രോണിക് ന്യൂറോളജിക്കല്‍ കണ്ടീഷന്‍ 70 ശതമാനം, കുഷ്ഠ രോഗം ഭേദമായവര്‍ 80 ശതമാനം, മള്‍ട്ടിപ്പിള്‍ സിറോസിസ് 60 ശതമാനം, പാര്‍ക്കിന്‍സണ്‍സ് രോഗം 60 ശതമാനം , ഹീമോഫീലിയ 70 ശതമാനം, തലസീമിയ 70 ശതമാനം, അരിവാള്‍ രോഗം 70 ശതമാനം, സംസാരഭാഷ വൈകല്യം 80 ശതമാനം, 70 ശതമാനത്തിന് മുകളില്‍ ഉയരക്കുറവുള്ള വര്‍ക്ക്, നിര്‍ദിഷ്ട പഠനവൈകല്യമുള്ള വര്‍ക്ക് 100 ശതമാനം എന്നിങ്ങനെ വ്യത്യസ്ത വൈകല്യങ്ങളുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് മാതൃ ജോതി പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഇത്തരത്തില്‍ 21 വ്യത്യസ്ത വിഭാഗങ്ങളില്‍ അപേക്ഷകള്‍ നല്‍കാവുന്നതാണ്. കുഞ്ഞ് ജനിച്ച് മൂന്നുമാസത്തിനുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍ രണ്ടു വര്‍ഷത്തേക്ക് ആനുകൂല്യം ലഭിക്കുന്നതാണ്. 3 മാസത്തിനുശേഷവും ഒരു വര്‍ഷത്തിന് മുന്‍പും അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് കുട്ടിക്ക് 2 വയസ്സ് തികയുന്നതുവരെ 2000 രൂപ സാമ്പത്തിക സഹായമായി ലഭിക്കുന്നതാണ്.
എല്ലാ ജില്ലകളിലെയും സാമൂഹ്യ ക്ഷേമ സുരക്ഷാ വകുപ്പിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷിക്കാന്‍ അര്‍ഹരായ അമ്മമാര്‍ക്ക് മാതൃ ജോതി വെബ്‌സൈറ്റ് മുഖേന അപേക്ഷകള്‍ നല്‍കാവുന്നതാണ്. അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ളവരുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്ബുക്ക് പേജിന്റെ കോപ്പി എന്നിവ സഹിതം ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.