- Trending Now:
സംസ്ഥാനത്തെ ലക്ഷകണക്കിന് കച്ചവട സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി വി ഭവന്‍ എന്ന പേരില്‍ ഇ കൊമേഴ്‌സ് ആപ്പ് പുറത്തിറക്കുകയാണ് സമിതി
വന്‍ ഓഫറുകളുമായി ഓണ്‍ലൈന്‍ രംഗം വിപണി കീഴടക്കുമ്പോള്‍ ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്ത്. ഓണ്‍ലൈന്‍ രംഗത്തെ വലിയ ഓഫറുകളോട് കൂടി വില്‍പനകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നതിനൊപ്പം കാലത്തിനൊത്ത് മാറാനുമാണ് സമിതി ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ലക്ഷകണക്കിന് കച്ചവട സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി വി ഭവന്‍ എന്ന പേരില്‍ ഇ കൊമേഴ്‌സ് ആപ്പ് പുറത്തിറക്കുകയാണ് സമിതി. സെപ്റ്റംബര്‍ 15 മുതല്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്താനാകും. വി ഭവന്‍ ആപ്പിലൂടെ ഉപഭോക്താവിന് ഇഷ്ടാനുസരണം ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.
ഡെലിവറി സംവിധാനം വഴി സാധനങ്ങള്‍ വീട്ടിലെത്തുകയും ചെയ്യും. ഇലക്ട്രോണിക്സ്, ടെക്സ്‌റ്റൈല്‍സ്, സ്റ്റേഷനറി തുടങ്ങിയവയെല്ലാം വ്യാപാരികള്‍ക്ക് ആപ്പ് വഴി വില്‍പ്പന നടത്താം. സ്വന്തം പരിസരത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന രീതിയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം.
10 കൊറിയര്‍ കമ്പനികളും സേവനത്തിന്റെ ഭാഗമാണ്. 12 ലക്ഷം കച്ചവടക്കാര്‍ സംവിധാനത്തിന്റെ ഭാഗമാകും എന്നാണ് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ കണക്കുകൂട്ടല്‍. കോവിഡ് ബാധയെ തുടര്‍ന്ന് ഓണ്‍ലൈന്‍ മേഖല വളരുകയും മറ്റ് മേഖലകള്‍ തളരുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരം ആശയവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തിയത്്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.