- Trending Now:
പല വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദേശത്തുനിന്നും മടങ്ങി വന്നവര്‍ക്കും പ്രവാസി ക്ഷേമനിധി പദ്ധതിയില്‍ ചേരുവാന്‍ ആയിട്ട് എങ്ങനെയാണ് അതില്‍ അംഗത്വം എടുക്കേണ്ടത് എന്നും അതില്‍ ചേര്‍ന്നാല്‍ ഉള്ള ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്നും അറിയില്ല.
പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഉന്നമനത്തിനും ഭാവി സുരക്ഷക്കും ഊന്നല്‍ നല്‍കിക്കൊണ്ട് കേരള സര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പ് ആവിഷ്‌കരിച്ച് തികച്ചും വിജയകരമായി നടപ്പില്‍ വരുത്തിയ ഒരു പ്രധാന പദ്ധതിയാണ് ക്ഷേമനിധി.
18 വയസ്സു മുതല്‍ 55വയസ്സ് വരെ ഉള്ളവര്‍ക്ക് ഇതില്‍ അംഗത്വമെടുക്കാന്‍ സാധിക്കാവുന്നതാണ്.കേരളത്തിനു പുറത്തുള്ള പ്രവാസിക്കും വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസിക്കും ഇതിന്റെ ഭാഗമാകാന്‍ കഴിയും. അതു പോലേ പ്രവാസം മതിയാക്കി കേരളത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത 55 വയസില്‍ കൂടാത്ത സ്ഥിര താമസമാക്കിയവര്‍ക്കും ഈ പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ കഴിയും.
അഞ്ചുകൊല്ലം എങ്കിലും ഈ പദ്ധതിയില്‍ പ്രതിമാസ തുക അടച്ചിരിക്കണം. ഈ തുക എല്ലാവര്ക്കും ഓണ്‍ ലൈന്‍ ആയി അടക്കുവാന്‍ സാധിക്കും. ഇങ്ങനെ ക്ഷേമനിധിയില്‍ ചേര്‍ന്ന് പൈസ അടയ്ക്കുകയാണെങ്കില്‍ നാട്ടിലേക്ക് വിദേശത്തു നിന്നും തിരിച്ചെത്തി ജീവിതം തുടങ്ങുന്നവര്‍ക്കു കൃത്യമായ ഒരു തുക പെന്‍ഷന്‍ പോലെ കിട്ടുന്നതാണ്.
അത് പോലെ ക്ഷേമനിധി അംഗം മരണപ്പെടുന്ന പക്ഷം ആശ്രിതര്‍ക്ക് ആകെ പെന്‍ഷന്‍ തുകയുടെ 50% ലഭിക്കുന്നു. കൂടാതെ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അംശാദായം അടച്ച ഓരോ അംഗത്തിനും പെന്‍ഷന്‍ തുകയോടൊപ്പം കൂടുതലായി അശാദായം അടച്ച ഓരോ വര്‍ഷത്തിലേയും ആകെ തുകയുടെ 3% അധിക പെന്‍ഷന്‍ ലഭിക്കും. എന്നാല്‍ ഈ അധിക പെന്‍ഷനും അടിസ്ഥാന പെന്‍ഷനും അര്‍ഹനായ ക്ഷേമനിധി അംഗത്തിന് അടിസ്ഥാന പെന്‍ഷന്‍തുകയുടെ ഇരട്ടിയിലും അധികം പെന്‍ഷന്‍ ലഭിക്കുന്നതല്ല.
പ്രവാസി ക്ഷേമനിധിയും അനുബന്ധ ഘടകങ്ങളും പ്രവാസി വെല്‍ഫയര്‍ ബോര്‍ഡില്‍ സര്‍ക്കാര്‍ നിയമിക്കുന്ന ചെയര്‍മാന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.ഏതൊരു പ്രവാസിക്കും ഏറ്റവും ഗുണം നല്‍കുന്ന ഒന്നാണ് ഈ ഒരു പദ്ധതി.കൂടാതെ ചികിത്സ ചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രത്യേക ആനുകൂല്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.