- Trending Now:
സാഫില്‍ നിന്നും ജീവനോപാധി പദ്ധതികള്‍ക്ക് ആനുകൂല്യം വാങ്ങിയിട്ടുളളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല
കൊച്ചി: മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) ന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കായി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു.
മത്സ്യത്തൊഴിലാളി ഫാമിലി രജിസ്ട്രേഷന്‍ (എഫ്.എഫ്.ആര്‍) അംഗത്വമുളള മത്സ്യക്കച്ചവടം, പീലിങ്ങ്, മീന്‍ ഉണക്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഗ്രൂപ്പായി അപേക്ഷിക്കാം.
ഒരു ഗ്രൂപ്പില്‍ അഞ്ചു പേര്‍ വീതം ഉണ്ടായിരിക്കണം. പ്രായ പരിധിയില്ല. സാഫില്‍ നിന്നും ജീവനോപാധി പദ്ധതികള്‍ക്ക് ആനുകൂല്യം വാങ്ങിയിട്ടുളളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. മത്സ്യക്കച്ചവടം, പീലിങ്ങ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് 50,000 രൂപ പലിശരഹിത വായ്പയായി നല്‍കും. ഓരോ അംഗത്തിനു 10000 രൂപ വീതം ലഭിക്കും.
സാഫ് ഫെസിലിറ്റേറ്റര്‍മാര്‍ മുഖേന ആഴ്ചയില്‍ നിശ്ചിത തുക ഗ്രൂപ്പുകള്‍ തിരിച്ചടയ്ക്കണം. മുടക്കം കൂടാതെ തിരിച്ചടയ്ക്കുന്ന ഗ്രൂപ്പുകള്‍ക്ക് തുടര്‍ന്നും റിവോള്‍വിംഗ് ഫണ്ട് ലഭിക്കും. അപേക്ഷകള്‍ എറണാകുളം ജില്ല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡല്‍ ഓഫീസ്, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 30-ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9846738470, 6235089191, 7994602296.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.