- Trending Now:
ഗുണം നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട എല്ലാ തുടര്‍ നടപടികളും കൃത്യമായി ചെയ്യണം
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കും പലരും. എന്നാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാനോ തുടര്‍ നടപടി സ്വീകരിക്കാനോ കൂടുതല്‍ ആളുകളും തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പൊതുജനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അത്തരം പദ്ധതികളുടെ ഗുണം നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട എല്ലാ തുടര്‍ നടപടികളും കൃത്യമായി ചെയ്യണം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍, സംരംഭ പദ്ധതികളിലേക്ക് എംപ്ലോയ്മെന്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. കെസ്റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബ്, ശരണ്യ, കൈവല്യ എന്നീ സ്വയം തൊഴില്‍ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരമുണ്ട്.
കെസ്റു
കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21 നും 50 നും മേധ്യ പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാന്‍ ബാങ്ക് മുഖേന ഒരു ലക്ഷം രൂപ വരെ വായ്പയും 20000 രൂപവരെ സബ്സിഡിയും നല്‍കുന്ന പദ്ധതിയാണിത്.
മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബ്
കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21 നും 45 നും മധ്യേ പ്രായമുള്ള ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി അവസരമൊരുക്കുന്ന പദ്ധതിയാണിത്. ബാങ്ക് മുഖേന 10 ലക്ഷം രൂപ വരെ വായ്പയും രണ്ട് ലക്ഷം രൂപവരെ സബ്സിഡിയും ലഭിക്കും.
ശരണ്യ
വിധവകള്‍, നിയമാനുസൃതമായി വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായവര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതരായവര്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താവുള്ളവര്‍ എന്നീ വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള 18 നും 55 നും മേധ്യ പ്രായമുള്ള സ്ത്രീകള്‍ക്കാണ് അവസരം. സ്വയം തൊഴില്‍ ആരംഭിക്കാനായി 50000 രൂപ പലിശ രഹിത വായ്പയും 25000 രൂപ സബ്സിഡിയും ലഭിക്കും.
കൈവല്യ
കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള 21 നും 55 നും മദ്ധ്യേ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയാണിത്. 50000 രൂപ പലിശ രഹിത വായ്പയും 25000 രൂപ സബ്സിഡിയും ലഭിക്കും.
ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പിലാക്കുന്നുണ്ട്. ഓരോ പദ്ധതിയെ കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ മനസിലാക്കി നിങ്ങള്‍ക്ക് അനുയോജ്യമായ പദ്ധതിയിലേക്ക് അപേക്ഷ നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോം ലഭിക്കുന്നതിനും നിങ്ങളുടെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടോ www.employment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.