- Trending Now:
ബിസിനസ് പ്രൊഫൈല്‍, സീഡ് പ്രൊപ്പോസല്‍ എന്നീ രണ്ട് വിഭാഗത്തിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്
മുന്‍ കാലങ്ങളില്‍ കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ പലരും മടിച്ചിരുന്നു. എന്നാല്‍ പുതു തലമുറ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ്. അതിനാല്‍ തന്നെ കേരള സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കാറുണ്ട്. അത്തരത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായാണ് സര്‍ക്കാര്‍ സീഡ് സപ്പോര്‍ട്ട് പദ്ധതി അവതരിപ്പിച്ചത്.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന നൂതനവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ബിസിനസ് സംരംഭങ്ങളുടെ രൂപീകരണത്തിനും വികസനത്തിനും പ്രോത്സാഹനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ചയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന സീഡ് സപ്പോര്‍ട്ട് പദ്ധതിയെ കുറിച്ചറിയാം.
മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ഗ്രൂപ്പിന് കേരള സര്‍ക്കാരിന്റെ ധനസഹായം... Read More
യോഗ്യതാ മാനദണ്ഡം
1. സ്റ്റാര്‍ട്ടപ്പ് കേരളത്തില്‍ എല്‍എല്‍പി അല്ലെങ്കില്‍ പ്രൈവറ്റ് ലിമിറ്റഡ് ആയി രജിസ്റ്റര്‍ ചെയ്ത കമ്പനിയായിരിക്കണം. കമ്പനിക്ക് സജീവമായ ഒരു KSUM യുണീക്ക് ഐഡി ഉണ്ടായിരിക്കണം.
2. സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ഡിഐപിപി രജിസ്‌ട്രേഷനും എംസിഎയില്‍ 'ആക്ടീവ്'/ 'ആക്ടീവ് കംപ്ലയന്റ്' സ്റ്റാറ്റസും വേണം. 'ആക്റ്റീവ് നോണ്‍-കംപ്ലയന്റ്' ഉള്ള അപേക്ഷകള്‍ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ട്.
3. സ്റ്റാര്‍ട്ടപ്പ് ഒരു നൂതന ഉല്‍പ്പന്നത്തെയോ സാങ്കേതികവിദ്യയെയോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായിരിക്കണം. വ്യാപാര-വാണിജ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും സാധാരണയായി സീഡ് ഫണ്ട് നല്‍കാറില്ല.
4. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍, കെഎസ്യുഎം, സംസ്ഥാനത്തെ മറ്റ് ഇന്‍കുബേറ്ററുകള്‍ എന്നിവയില്‍ കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല. ഇന്ത്യയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനികള്‍ക്ക് ഫണ്ടിന് അര്‍ഹതയില്ല.
5. സ്റ്റാര്‍ട്ടപ്പ് ഡയറക്ടര്‍ക്ക് മികച്ച സിബില്‍ സ്‌കോര്‍ ഉണ്ടായിരിക്കണം. 750-ല്‍ കൂടുതല്‍ ഉള്ളവര്‍ക്ക് മുന്‍ഗണന
കേരള സര്‍ക്കാര്‍ നല്‍കും 2 കോടി വരെ വായ്പ, പലിശ 5% വരെ മാത്രം... Read More
മുന്‍ഗണന നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍
• ഉല്‍പ്പന്ന വികസനം
• പരിശോധനയും പരീക്ഷണങ്ങളും
• ടെസ്റ്റ് മാര്‍ക്കറ്റിംഗ്
• മെന്ററിംഗ്
• പ്രൊഫഷണല്‍ കണ്‍സള്‍ട്ടന്‍സി
• ഐപിആര്‍ പ്രശ്‌നങ്ങള്‍
• ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മനുഷ്യശേഷി
അപേക്ഷ നടപടിക്രമം
സീഡ് ഫണ്ടിനുള്ള അപേക്ഷ കെഎസ്യുഎം വെബ്സൈറ്റായ startupmission.kerala.gov.in/schemes/seed-fund വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ബിസിനസ് പ്രൊഫൈല്‍, സീഡ് പ്രൊപ്പോസല്‍ എന്നീ രണ്ട് വിഭാഗത്തിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സീഡ് അപക്ഷാ ഫോറം സമര്‍പ്പിക്കുകയും ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്യുക. അപൂര്‍ണ്ണമായ അപേക്ഷകള്‍ നിരസിക്കപ്പെടും.
പദ്ധതിയുടെ പ്രയോജനങ്ങള്‍
പ്രതിവര്‍ഷം 6 ശതമാനം സബ്സിഡി നിരക്കില്‍ 15 ലക്ഷം രൂപയുടെ സീഡ് ഫണ്ട്
മൊറട്ടോറിയം 12 മാസം
5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 24 ഇഎംഐകളിലും 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് 36 ഇഎംഐകളിലും തിരിച്ചടവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.