Sections

ഹോട്ടല്‍ തിരുവനന്തപുരത്ത്, ഹോം ഡെലിവറി അങ്ങ് തൃശൂര്‍ വരെ, ഇത് കെഎച്ച് ഹോട്ടല്‍ മാതൃക

Saturday, Aug 21, 2021
Reported By Ambu Senan
KH hotel

കെ എച്ച് ഹോട്ടലിന്റെയും മനോജ് മനോഹരന്റെയും കൂടുതല്‍ വിശേഷങ്ങള്‍ വിഡിയോയില്‍

 

ആകെ ഒരു ഹോട്ടല്‍ മാത്രമേ മനോജ് മനോഹരന്‍ എന്ന വ്യക്തിക്കുള്ളൂ. അത് തിരുവനന്തപുരം കഴക്കൂട്ടം ബൈപ്പാസിലുള്ള പുതിയ ലുലു മാളിന് എതിര്‍വശമാണ്. 2 മേശയും 8 കസേരയും 3 ജീവനക്കാരുമായി അഞ്ച് വര്‍ഷം മുന്‍പ് ആരംഭിച്ച കെഎച്ച് ഹോട്ടലില്‍ ഇന്ന് 35 ജീവനക്കാരുണ്ട്. ഈ ഒരു വളര്‍ച്ച നേടിയത് സോഷ്യല്‍ മീഡിയ കൃത്യമായി ഉപയോഗിച്ചും ബന്ധങ്ങള്‍ പരിപാലിച്ചു പോയതും എന്നുള്ളത് കൊണ്ടാണ്. ഫേസ്ബുക്കില്‍ കേരള ഹോട്ടല്‍ എന്നൊരു ഗ്രൂപ്പ് ഉണ്ടാക്കുകയും അതില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള ആളുകളെ ആഡ് ചെയ്ത് ആളുകള്‍ക്ക് ഉപകാരപ്രദമായ പോസ്റ്റുകള്‍ ഇട്ടും ഗ്രൂപ്പ് മെമ്പേഴ്‌സിന് ഒരു ആവശ്യമുണ്ടെങ്കില്‍ അതിന് സഹായിച്ചും, അങ്ങനെ പരസ്പര സഹായത്തോടെ മുന്നേറിയ ഗ്രൂപ്പില്‍ ഇന്ന് അഞ്ച് ലക്ഷത്തിലധികം മെമ്പേഴ്സ് ഉണ്ട്. കെ എച്ച് ഹോട്ടലിന്റെയും മനോജ് മനോഹരന്റെയും കൂടുതല്‍ വിശേഷങ്ങള്‍ വിഡിയോയില്‍..

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.