Sections

നമ്മുടെ സ്വന്തം ചക്കയുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ കടല്‍ കടന്ന് ന്യൂസിലാന്‍ഡിലേക്കും

Thursday, Oct 14, 2021
Reported By Admin
jackfruit

ന്യൂസിലാന്റിലേക്കുള്ള ആദ്യ കയറ്റുമതിക്കൊപ്പം യുഎസ്എയിലേക്കും കയറ്റുമതി ചെയ്തിട്ടുണ്ട്


വ്യത്യസ്ത വിഭവങ്ങള്‍ക്ക് പേരുകേട്ട കേരളത്തിലെ സ്വന്തം ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ കടല്‍ കടന്ന് ന്യൂസിലാന്‍ഡിലും എത്തി. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി(APEDA) തൃശൂരില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്കുള്ള 'ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ' ആദ്യ കയറ്റുമതി ഫ്‌ലാഗ് ഓഫ് ചെയ്തു.

ന്യൂസിലാന്റിലേക്കുള്ള ആദ്യ കയറ്റുമതിക്കൊപ്പം യുഎസ്എയിലേക്കും കയറ്റുമതി ചെയ്തിട്ടുണ്ട്. APEDA ഡയറക്ടര്‍ ഡോ. തരുണ്‍ ബജാജ്,  കയറ്റുമതി ഫ്‌ലാഗ് ഓഫ് ചെയ്തു. ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ കയറ്റുമതിക്കാരും (ഗ്ലോബല്‍ നാച്ചുറല്‍ ഫുഡ് പ്രോസസ്സിംഗ് കമ്പനി, ചാലക്കുടി, തൃശൂര്‍) ഇറക്കുമതിക്കാരും, APEDA  യിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. 

ഉണങ്ങിയ ചക്കപൗഡര്‍, ചക്കപുട്ടുപൊടി, ചക്കദോശ പൗഡര്‍, ചക്ക ചപ്പാത്തി പൊടി എന്നിവയാണ് കേരളത്തിലെ തൃശൂരില്‍ നിന്ന് കയറ്റുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍. 1 വര്‍ഷത്തിലധികം ഷെല്‍ഫ് ആയുസ്സുള്ള ചക്കയുടെ മൂല്യ വര്‍ധിത ഉത്പന്നങ്ങളാണ് ഇരു  രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.