Sections

കോടികള്‍ സമാഹരിക്കാന്‍ കടപ്പത്രങ്ങള്‍

Saturday, Sep 18, 2021
Reported By admin
bonds

ആദ്യ ഘട്ടത്തില്‍ 100 കോടി വരെയുള്ള കടപ്പത്രങ്ങള്‍

 

പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍ പ്രൊഡക്ട്‌സ് ആയിരം രൂപ വീതം മുഖവിലയുള്ള കടപ്പത്രങ്ങള്‍ പുറത്തിറക്കി. 500 കോടി രൂപ വരെ കടപ്പത്രത്തിലൂടെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

ആദ്യ ഘട്ടത്തില്‍ 100 കോടി വരെയുള്ള കടപ്പത്രങ്ങളാണ് പുറത്തിറങ്ങുന്നത്. ഓഹരികളാക്കി മാറ്റാന്‍ ആകാത്ത കടപ്പത്രങ്ങളാണിവ. നോണ്‍ കര്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളിലൂടെ സമാഹരിക്കുന്ന തുക ഘട്ടം ഘട്ടമായി 400 കോടി രൂപ മുതല്‍ 500 കോടി രൂപവരെയാക്കി ഉയര്‍ത്തും.
ഈ കടപ്പത്രങ്ങളിലൂടെ സംഭരിക്കുന്ന പണം തുടര്‍ന്നുള്ള വായ്പകള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ക്കും ഉപയോഗിക്കും.

കമ്പനി വായ്പകളുടെ പലിശ തിരിച്ചടവിനും വായ്പകളുടെ മുതലിലേക്കും തുക ഉപയോഗിക്കുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ അറിയിച്ചു. ആദ്യഘട്ടം 2021 സെപ്തംബര്‍ 23 നു തുടങ്ങുകയും 2021 ഒക്ടോബര്‍ 14 ന് അവസാനിക്കുകയും ചെയ്യും.

നാലുഘട്ടങ്ങളിലായി പുറത്തിറക്കുന്ന കടപ്പത്രത്തിന്റെ ആദ്യഘട്ടത്തില്‍ ഫ്‌ളോട്ടിംഗ് പലിശയും രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളില്‍ സ്ഥിരപലിശയുമായിരിക്കും ലഭിക്കുക. സ്ഥിര പലിശ പ്രതിവര്‍ഷം 8.3 ശതമാനവും ഫ്‌ളോട്ടിംഗ് പലിശ 91 ദിവസത്തെ ടി ബില്‍ അടിസ്ഥാനത്തില്‍ 3.15 ശതമാനം നിലയിലും ആയിരിക്കും. കടപ്പത്രത്തിന്റെ കാലാവധി 39 മാസം മുതല്‍ 100 മാസം വരെ ആണ്.

ശക്തമായ ബാലന്‍സ് ഷീറ്റും ഉയര്‍ന്ന മൂല്യവും ബിസിനസിലെ വൈവിധ്യവും ഇടപാടുകാര്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സമീപനവും ഞങ്ങളുടെ പങ്കാളികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കാന്‍ പര്യാപ്തമാണെന്ന് അധികൃതര്‍ പറയുന്നു.കടപ്പത്രങ്ങളില്‍ മാത്രമല്ല ഐപിഒയിലും ഇപ്പോള്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്.

ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ മേഖലയിലെ മ്യൂച്വല്‍ ഫണ്ട് കമ്പനിയാണ് ജെഎം ഫിനാന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്. ഈ മ്യൂച്വല്‍ ഫണ്ട് കമ്പനി ജെഎം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ഭാഗമാണ്. സ്ഥാപന, റീട്ടെയില്‍ നിക്ഷേപകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ജെഎം ഫിനാന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് വിവിധ തരം ഫണ്ടുകളിലുടനീളം ഒരു കൂട്ടം മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.