Sections

വമ്പൻ വളർച്ച കൈവരിച്ചു; ആമസോൺ ഇന്ത്യയിൽ എത്തിയിട്ട് 10 വർഷം 

Monday, Jun 05, 2023
Reported By admin
amazon

ചെറുകിട ബിസിനസുകളെ കച്ചവടക്കാരായും 8 കോടിയിലധികം പേരെ ഉപഭോക്താക്കളായും ആമസോൺ പേ യുപിഐ ഇതിനകം നേടിയിട്ടുണ്ട്


 ഫ്‌ലിപ്കാർട്ടും സ്‌നാപ്ഡീൽ തമ്മിൽ വാശിയോടെ മത്സരിച്ചിരുന്ന ഇന്ത്യയിലെ ഓൺലൈൻ വ്യാപാര മേഖലയിലേക്ക്, 2013 ജൂണിലാണ് ലോകത്തെ ഏറ്റവും വിലമതിപ്പുള്ള ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ രംഗപ്രേവശം ചെയ്തത്. ഇ-കൊമേഴ്‌സ് മേഖലയിൽ രാജ്യത്തെ ഉപഭോക്താക്കൾക്കുള്ള ഫലപ്രദമായ മൂന്നാം വാതിലാണെന്ന നിലയിലാണ് അവതരിപ്പിച്ചത്. തുടക്കത്തിൽ 100 വിൽപ്പനക്കാരുമായി ബുക്കുകളുടെ വിഭാഗത്തിലാണ് മുഖ്യമായും ആമസോൺ ശ്രദ്ധകേന്ദ്രീകരിച്ചത്. എന്നാൽ 10 വർഷം പിന്നിടുമ്പോഴേക്കും 12 ലക്ഷം വിൽപ്പനക്കാരും 40 ലക്ഷം ചെറുകിട ബിസിനസുകാരുമായി രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയിൽ പടർന്നു പന്തലിച്ചുകഴിഞ്ഞു.

ഇ-കൊമേഴ്‌സ് വിപണിയിലെ ഭൂരിഭാഗം വിൽപ്പനക്കാരും എംഎസ്എംഇ (MSME) വിഭാഗത്തിൽ നിന്നാണെന്നും ആമസോൺ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്ത് രംഗപ്രേവശം ചെയ്തതിന്റെ ഭാഗമായി കമ്പനി അവതരിപ്പിച്ച ഓഫറുകളുടെ പിന്തുടർച്ചയെന്നോണം 2015-ൽ ആഗോള വിൽപന പദ്ധതി ആവിഷ്‌കരിച്ചു. ഇതിലൂടെ രാജ്യത്തെ കയറ്റുമതിക്കാരുടെ ഉത്പന്നങ്ങൾ ആമസോണിന്റെ രാജ്യാന്തര വെബ്‌സൈറ്റുകളിലും വിപണിയിടങ്ങളിലും ഓൺലൈൻ മുഖേന വിൽക്കാൻ സഹായിച്ചു. രാജ്യത്ത് നിന്നുള്ള ഒരു ലക്ഷത്തിലധികം കയറ്റുമതിക്കാരാണ് ഈ പദ്ധതിയുടെ ഭാഗമായത്. 2023-ലേക്ക് എത്തുമ്പോൾ, എംഎസ്എംഇ കയറ്റുമതിയിൽ നിന്നുള്ള മൊത്തം വരുമാനം 500 കോടി ഡോളർ (ഏകദേശം 41,000 കോടി രൂപ) മറികടന്നു. ഇതിലൂടെ 11 ലക്ഷം ജോലികളാണ് നേരിട്ടും പരോക്ഷമായും ലഭ്യമാക്കിയിട്ടുള്ളതെന്നും ആമസോൺ പുറത്തുവിട്ട രേഖകളിൽ സൂചിപ്പിക്കുന്നു.

2023-ലേക്ക് എത്തുമ്പോൾ, ആമസോൺ മുഖേന എംഎസ്എംഇ കയറ്റുമതിയിൽ നിന്നുള്ള മൊത്തം വരുമാനം 500 കോടി ഡോളർ (ഏകദേശം 41,000 കോടി രൂപ) മറികടന്നു. ഇതിലൂടെ 11 ലക്ഷം ജോലികളാണ് നേരിട്ടും പരോക്ഷമായും ലഭ്യമാക്കിയിട്ടുള്ളതെന്നും കമ്പനി പുറത്തുവിട്ട രേഖകളിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം മേയ് മാസത്തിൽ, ആഗോള വിൽപന പദ്ധതിയിലൂടെ എംഎസ്എംഇ വിഭാഗത്തിൽ നിന്നുള്ള 'മെയ്ഡ് ഇൻ ഇന്ത്യ' ഉത്പന്നങ്ങളുടെ മൊത്തം കയറ്റുമതി 2025-ഓടെ ഇരട്ടിയാക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചിരുന്നു. 2020-ൽ പ്രഖ്യാപിച്ചിരുന്ന 1,000 കോടി ഡോളർ എന്ന വിൽപന ലക്ഷ്യം 2,000 കോടി ഡോളറായി (ഏകദേശം 1.64 ലക്ഷം കോടി രൂപ) ഉയർത്തുകയും ചെയ്തു.

ഇതിനെല്ലാം പുറമെ, 2019-ൽ കമ്പനിയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ ആമസോൺ പേ (Amazon Pay) ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതിലൂടെ 85 ലക്ഷം ചെറുകിട ബിസിനസുകളെ കച്ചവടക്കാരായും 8 കോടിയിലധികം പേരെ ഉപഭോക്താക്കളായും ആമസോൺ പേ യുപിഐ ഇതിനകം നേടിയിട്ടുണ്ട്. തുടർന്നും കമ്പനി നൽകുന്ന സേവനങ്ങളും സൗകര്യങ്ങളും നവീകരിക്കുമെന്നാണ് ആമസോണിന്റെ നിലപാട്. 1 കോടിയിലധികം ചെറുകി, ഇടത്തരം ബിസിനസുകളെ ഡിജിറ്റൽവത്കരിക്കുമെന്നും ഇ-കൊമേഴ്‌സ് വിഭാഗം കയറ്റുമതി മേഖലയിൽ 2025-ഓടെ 20 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ആമസോൺ ഇന്ത്യയുടെ രാജ്യത്തെ കൺസ്യൂമർ ബിസിനസ് വിഭാഗം മേധാവി മനീഷ് തിവാരി പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.