Sections

കട ബാധ്യത ഉണ്ടോ...? ഇതാ രക്ഷപെടാനുള്ള മാര്‍ഗങ്ങള്‍

Friday, Oct 01, 2021
Reported By Aswathi Nurichan
debt

നിങ്ങള്‍ എപ്പോഴും ഒരു നിശ്ചിത തുക എമര്‍ജന്‍സി ആവശ്യങ്ങള്‍ക്കായി എല്ലാമാസവും മാറ്റി വയ്ക്കുക 

 

നിങ്ങള്‍ ഒരു സംരംഭം ആരംഭിച്ച് കടബാധ്യതയില്‍ പെട്ട് കഷ്ടപ്പെടുന്ന ഒരാളാണോ? വാങ്ങിയ കടങ്ങള്‍ എങ്ങിനെ തിരിച്ചടക്കും എന്നതാണോ നിങ്ങളുടെ പേടി? എങ്കില്‍ ഉറപ്പായും താഴെപ്പറയുന്ന ട്രിക്കുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള കടബാധ്യതകള്‍ ഒഴിവാക്കാം.

എന്തെല്ലാമാണ് കടബാധ്യത ഇല്ലാതാക്കാനുള്ള വഴികള്‍?

പലപ്പോഴും ഇത്തരത്തിലുള്ള കടബാധ്യതകള്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം കൃത്യമായ ഒരു പ്ലാനിങ്ങോടെ അല്ല നിങ്ങള്‍ ഒരു കാര്യം ചെയ്യുന്നത് എന്നാണ്. ആദ്യം കുറച്ചു പൈസ ആവശ്യമായി വരുമ്പോള്‍ നമ്മള്‍ കടം വാങ്ങുന്നതിന് കുറച്ചു മടി കാണിക്കും. എങ്കിലും ഭാവിയില്‍ ഇത് ഒരു ശീലമായി മാറുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത് ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്നും എങ്ങിനെ മോചനം നേടാം എന്നതിനുള്ള 6 വഴികള്‍ ആണ് ഇന്ന് നമ്മള്‍ പറയുന്നത്.

ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് നിലവില്‍ നിങ്ങള്‍ക്ക് കൊടുക്കാന്‍ ഉള്ള എല്ലാ കടങ്ങളുടെയും ഒരു ലിസ്റ്റ് പലിശ ക്രമത്തില്‍ ലിസ്റ്റ് ചെയ്യുക എന്നതാണ്. ഇത്തരത്തിലൊരു ലിസ്റ്റ് എടുക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഏകദേശം കൊടുത്തു തീര്‍ക്കാനുള്ള കടങ്ങളെ പറ്റിയുള്ള ഒരു അനുമാനം ലഭിക്കുന്നതാണ്.

രണ്ടാമതായി ഇതില്‍ ഏറ്റവും കൂടുതല്‍ തുക നിങ്ങള്‍ എവിടെയാണോ അടയ്‌ക്കേണ്ടത് എത്ര കഷ്ടപ്പെട്ട് ആണെങ്കിലും അടച്ചു തീര്‍ക്കാന്‍ ശ്രമിക്കുക. പലപ്പോഴും ഇഎംഐ ഫെസിലിറ്റിയൂടെ ആയിരിക്കും ലോണുകള്‍ എടുത്തിട്ട് ഉണ്ടാവുക. ഇത്തരം ഒരു സാഹചര്യത്തില്‍ ഇവയുടെ കാലാവധി വളരെ വലുതായിരിക്കും അതുകൊണ്ടുതന്നെ നിങ്ങള്‍ അടയ്‌ക്കേണ്ട തുകയുടെ അളവും കൂടിക്കൂടി വരുന്നതാണ്.
ഇതിന്റെ ഭീകരത നിങ്ങള്‍ക്ക് ചിലപ്പോള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടാവില്ല. അതുകൊണ്ടുതന്നെ ഇഎംഐ ആയുള്ള ലോണുകള്‍ പെട്ടെന്നുതന്നെ അടച്ചു തീര്‍ക്കാന്‍ ശ്രമിക്കുക. ഇത് വലിയൊരു മാറ്റം സൃഷ്ടിക്കുന്നതാണ്.

അടുത്തതായി നിങ്ങള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിങ്ങളുടെ നിത്യജീവിത ചിലവുകളില്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ എന്താണ് അതെല്ലാം കണ്ടെത്തി നിര്‍ബന്ധമായും ഒഴിവാക്കാന്‍ ശ്രമിക്കുക എന്നതാണ്. അഞ്ചാമതായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിലവിലുള്ള ഇന്‍കം കൂടാതെ പുതിയതായി മറ്റെന്തെങ്കിലും രീതിയിലുള്ള ഒരു ഇങ്കം കൂടി കണ്ടെത്താന്‍ ശ്രമിക്കുക. ഇത് ഒരു പരിധി വരെ കടബാധ്യതയില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും.

അവസാനമായി നിങ്ങള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിങ്ങള്‍ എപ്പോഴും ഒരു നിശ്ചിത തുക എമര്‍ജന്‍സി ആവശ്യങ്ങള്‍ക്കായി എല്ലാമാസവും മാറ്റി വയ്ക്കുക എന്നതാണ്. ഈ തുക അത്തരം ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാതിരിക്കുക. ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ജീവിതത്തില്‍ ഒരു അടുക്കും ചിട്ടയും കൊണ്ടുവന്നു നിലവിലുള്ള ലോണുകള്‍ അടച്ചു തീര്‍ക്കുന്നതിന് സഹായകമാകും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.