- Trending Now:
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ സമയത്ത് മറ്റ് മേഖലകളിലെ ചെലവ് കുറഞ്ഞുവെങ്കിലും പലചരക്ക് സാധനങ്ങള്‍ക്ക് ചെലവ് വര്‍ധിച്ചിരുന്നു
ഇന്നത്തെ തലമുറ സംരംഭകത്വത്തില്‍ അഭിനിവേശമുള്ളവരാണ്. യുവ ഇന്ത്യക്കാര്‍ കുറഞ്ഞ നിക്ഷേപത്തില്‍ ബിസിനസുകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നു. നിരവധി ചെലവു കുറഞ്ഞ ബിസിനസ് ആശയങ്ങള്‍ ഉണ്ടെങ്കിലും ഒരു സ്റ്റോര്‍, അതായത് ഒരു പലചരക്ക് കട, അല്ലെങ്കില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് നിങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ അതൊരു നല്ല ആശയമാണ്.
ഭക്ഷ്യവസ്തുക്കള്‍, പാനീയങ്ങള്‍, മിഠായികള്‍, ശുചീകരണ സാമഗ്രികള്‍, സ്വയം പരിചരണ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പോകേണ്ട സ്ഥലങ്ങളാണ് പലചരക്ക് കടകള്‍ അല്ലെങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍. നിത്യോപയോഗ സാധനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനാല്‍ പലചരക്കു കട ജനങ്ങള്‍ക്ക് എപ്പോഴും ആവശ്യമായി വരും.
എന്തുകൊണ്ട് ഒരു പലചരക്ക് സ്റ്റോര്‍
ഏകദേശം 12.8 ദശലക്ഷം പലചരക്ക് ചില്ലറ വ്യാപാരികളുള്ള ഈ രാജ്യത്ത്, ഒരു സ്റ്റോര്‍ സ്ഥാപിക്കുന്നത് എന്തിനാണെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നിരുന്നാലും, ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ വിഭാഗമാണ് പലചരക്ക് സാധനങ്ങള്‍. ചില കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യക്കാര്‍ അവരുടെ പ്രതിമാസ വരുമാനത്തിന്റെ 50 ശതമാനത്തിലധികം പലചരക്ക് സാധനങ്ങള്‍ക്കായാണ് ചെലവഴിക്കുന്നു എന്നതാണ്.
പലചരക്ക് കടകള്‍ അവശ്യവസ്തുക്കളാണ് നല്‍കുന്നത്. അതായത് പ്രതിസന്ധികളുടെ സമയത്തും ആളുകള്‍ക്ക് അതിജീവിക്കാന്‍ ഈ അടിസ്ഥാനകാര്യങ്ങള്‍ ആവശ്യമാണ്. ഉദാഹരണത്തിന്, കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ സമയത്ത് മറ്റ് മേഖലകളിലെ ചെലവ് കുറഞ്ഞുവെങ്കിലും പലചരക്ക് സാധനങ്ങള്‍ക്കും ഭക്ഷണത്തിനുമുള്ള ചെലവ് വര്‍ദ്ധിപ്പിച്ചതായാണ് 62 ശതമാനം ഇന്ത്യക്കാരും ഒരു സര്‍വേയില്‍ പറഞ്ഞത്.
പലചരക്ക് വിപണിയുടെ 98 ശതമാനം കിരാന അല്ലെങ്കില്‍ ചെറിയ, പ്രാദേശിക സ്റ്റോറുകള്‍ ഉള്‍ക്കൊള്ളുന്നു. ഉപഭോക്താക്കള്‍ അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള സാധനങ്ങള്‍ വാങ്ങാന്‍ സൗകര്യപ്രദമായ ഓപ്ഷനുകള്‍ തിരയുന്നതിനാലാണിത്. ഒരു വലിയ റീട്ടെയില്‍ ഔട്ട്ലെറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊട്ടടുത്തുള്ള പലചരക്ക് കട ആക്സസ് ചെയ്യാന്‍ എളുപ്പമാണ്. മാത്രമല്ല, പ്രാദേശിക പലചരക്ക് കടകള്‍ ഉപഭോക്താക്കള്‍ക്ക് കടമായി സാധനങ്ങള്‍ നല്‍കാന്‍ അനുവദിക്കുന്നു, ഇത് വലിയ ഔട്ട്ലെറ്റുകളില്‍ സാധ്യമായേക്കില്ല. അതിനാല്‍ ഇന്ത്യയില്‍ ഒരു പലചരക്ക് കട ആരംഭിക്കുന്നത് കുറഞ്ഞ മുതല്‍മുടക്കില്‍ നല്ലൊരു ബിസിനസ് പ്ലാനാണ്.
പലചരക്ക് കട അല്ലെങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നതിനുള്ള 7 ഘട്ടങ്ങള്‍ അറിയാം
ബിസിനസ് പ്ലാന്‍
മറ്റേതൊരു ബിസിനസ്സിനേയും പോലെ ഇതിനും ഒരു ബിസിനസ് പ്ലാന്‍ ആവശ്യമുണ്ട്. നിങ്ങള്‍ക്ക് ഒരു ഫിസിക്കല്‍ അല്ലെങ്കില്‍ ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ വേണോ എന്ന് തീരുമാനിക്കുന്നത്, നിങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നങ്ങള്‍, സാധനങ്ങളുടെ വില, ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണ്ണയം, മത്സര വിശകലനം, ധനസഹായം തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റിനായുള്ള ഒരു ബിസിനസ് പ്ലാന്‍. നിങ്ങള്‍ക്ക് ബിസിനസ്സ് ദിശാബോധം നല്‍കുന്നതിന് മാത്രമല്ല ധനസഹായത്തിനും ഒരു ബിസിനസ് പ്ലാന്‍ അത്യന്താപേക്ഷിതമാണ്. ഒരു ബാങ്കില്‍ നിന്ന് വായ്പ ലഭിക്കണമെങ്കില്‍ സമഗ്രമായ ഒരു ബിസിനസ് പ്ലാന്‍ ആവശ്യമാണ്. സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസ്സിനായി എളുപ്പത്തിലുള്ള മൂലധനം ആക്സസ് ചെയ്യുന്നതിന് സ്വര്‍ണ്ണ വായ്പ എടുക്കുന്നതും പരിഗണിക്കാവുന്നതാണ്.
ഒരു സാധ്യതാ പഠനം നടത്തുക
ശക്തി, ബലഹീനത, അവസരങ്ങള്‍, ഭീഷണി, വിശകലനം എന്നിവയിലൂടെയാണ് ബിസിനസ്സിന്റെ വിലയും മൂല്യനിര്‍ണ്ണയവും നിര്‍ണ്ണയിക്കുന്നത് എന്നാണ് ഒരു സാധ്യതാ പഠനം പറയുന്നത്. ലളിതമായി പറഞ്ഞാല്‍, നിങ്ങളുടെ ബിസിനസ്സിന്റെ വിജയസാധ്യത സാധ്യത പഠനത്തിലൂടെ നിര്‍ണ്ണയിക്കുന്നു. കുറഞ്ഞ നിക്ഷേപമുള്ള ഏതൊരു ബിസിനസ് പ്ലാനും പരിഗണിക്കുമ്പോള്‍, നിങ്ങള്‍ക്ക് വരുമാനം ലഭിക്കുമെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ നിക്ഷേപം കുറയ്ക്കുന്നതിന് ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കേണ്ടത് പ്രധാനമാണ്.
പലചരക്കു കട/സൂപ്പര്‍ മാര്‍ക്കറ്റ് രജിസ്റ്റര്‍ ചെയ്യുക
പ്രക്രിയ ഔദ്യോഗികമാക്കുന്നതിന് തുടക്കത്തില്‍ തന്നെ നിങ്ങളുടെ പലചരക്കു കട രജിസ്റ്റര്‍ ചെയ്യുക. ഇവിടെ പരിഗണിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്:
1. ഏക ഉടമസ്ഥാവകാശം, പങ്കാളിത്തം അല്ലെങ്കില്‍ മറ്റ് ഉടമസ്ഥാവകാശ ഓപ്ഷനുകള്‍ക്ക് കീഴില്‍ നിങ്ങളുടെ ബിസിനസ്സ് രജിസ്റ്റര്‍ ചെയ്യുന്നു
2. നിങ്ങളുടെ പലചരക്കു കടയ്ക്കായി ഒരു ട്രേഡ് ലൈസന്‍സ് നേടുന്നു
3. 1953-ലെ ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം നിങ്ങളുടെ ബിസിനസ്സ് രജിസ്റ്റര്‍ ചെയ്യുന്നു
4. FSSAI ലൈസന്‍സ് നേടുന്നു
5. TAN, GST നമ്പര്‍ ലഭിക്കുന്നത് പോലെയുള്ള നികുതി സംബന്ധമായ രജിസ്‌ട്രേഷനുകള്‍ ചെയ്യുക
6. നിങ്ങളുടെ ബിസിനസ്സ് ആരംഭിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് മറ്റ് രജിസ്‌ട്രേഷനുകള്‍ ആവശ്യമായി വന്നേക്കാം.
ഒരു ലൊക്കേഷന്‍ തിരഞ്ഞെടുക്കുക
ഒരു ഫിസിക്കല്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കണമെങ്കില്‍ നിങ്ങളുടെ സ്റ്റോറിനായി ഒരു സ്ഥലം തിരഞ്ഞെടുക്കേണ്ടതുണ്ട്. അതില്‍ പരിഗണിക്കേണ്ട ഒരു പ്രധാന ഘടകമാണ് സ്ഥാനം. ഉപഭോക്താക്കള്‍ക്ക് ലൊക്കേഷന്‍ കണ്ടെത്താന്‍ എളുപ്പമുള്ളതും ആക്‌സസ് ചെയ്യാവുന്നതും സൗകര്യപ്രദവുമായിരിക്കണം ഒരു നല്ല പലചരക്ക് സ്റ്റോര്‍. നിങ്ങള്‍ ഓണ്‍ലൈന്‍ വില്‍പനയാണ് നടത്തുന്നതെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ആക്സസ് ചെയ്യാന്‍ നിങ്ങള്‍ ഒരു വെബ്സൈറ്റ് സൃഷ്ടിക്കേണ്ടതുണ്ട്. ഇതിന് ഫണ്ട് വേണ്ടിവരും. നിങ്ങളുടെ ബിസിനസ്സില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പണം നേടാന്‍ വായ്പ നിങ്ങളെ സഹായിച്ചേക്കാം.
ഉറവിടങ്ങള്‍ തിരിച്ചറിയുക
നിങ്ങളുടെ ഇന്‍വെന്ററി ആസൂത്രണം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. ഒരു നല്ല സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്ക് എല്ലായ്പ്പോഴും ആവശ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും ഉണ്ടായിരിക്കണം. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ഒരു വിശ്വസ്ഥനായ വെണ്ടര്‍-പങ്കാളിയെ ആവശ്യമുണ്ട് എന്നാണ്. മൊത്തവ്യാപാര വിതരണക്കാരെയും നിര്‍മ്മാതാക്കളെയും തിരിച്ചറിയുക. നിങ്ങള്‍ക്ക് നല്ല നിരക്കുകള്‍ നല്‍കുന്നതും തിരഞ്ഞെടുക്കാന്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുള്ളതുമായ ഒരാളെ കണ്ടെത്തുക. ഈ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിന് പണം കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് ഇന്‍വെന്ററി ഫിനാന്‍സിങ് ഓപ്ഷന്‍ പ്രയോജനപ്പെടുത്താം
പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക
നിങ്ങളുടെ സ്റ്റോര്‍ സജ്ജീകരിക്കുന്നതിനുള്ള അടുത്ത ഘട്ടം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതാണ്. സ്റ്റോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിങ്ങളുടെ കുടുംബം നിങ്ങളെ സഹായിക്കുമോ അതോ നിങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടോ? നിങ്ങളുടെ ഫിസിക്കല്‍ സ്റ്റോറിന്റെ ചെലവ് എത്രയായിരിക്കും? ഹോം ഡെലിവറി ഓഫര്‍ ചെയ്യുമോ? ഇത് ഓണ്‍ലൈനിലാണെങ്കില്‍, എങ്ങനെ ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൈമാറും? നിങ്ങള്‍ നല്‍കുന്ന പേയ്മെന്റ് ഓപ്ഷനുകള്‍ എന്തൊക്കെയാണ്? തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരം സംരംഭം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണം.
പരസ്യംചെയ്യല്‍ ആരംഭിക്കുക
നിങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാന്‍ പോകുന്നുവെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ ഒരു പരസ്യ പദ്ധതിയെക്കുറിച്ച് ചിന്തിക്കുക. ഒരു കിരാന സ്റ്റോര്‍ പകാഴ്ചയിലും സമൂഹിക ബന്ധങ്ങളിലൂടെയും പ്രചരിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ നിങ്ങള്‍ക്ക് ബിസിനസ് വലുതാക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, പ്രാദേശിക പത്രങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുക. നോട്ടീസ് അടിക്കുകയോ അല്ലെങ്കില്‍ സാധ്യതയുള്ള ഉപഭോക്താക്കളെ വ്യക്തിപരമായി അറിയിക്കുകയോ ചെയ്യാം. കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ ഒരു ഉദ്ഘാടനം ആസൂത്രണം ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.