Sections

സംരംഭത്തിന് സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പ് മതിയോ? നേട്ടം ?

Thursday, Oct 14, 2021
Reported By admin
sole proprietorship

ഈ കഴിഞ്ഞ ബിസിനസ് ഗൈഡ് സീരീസില്‍ സംരംഭത്തിലെ വിവിധ ഓണര്‍ഷിപ്പ് രൂപങ്ങളെ കുറിച്ച് സംസാരിച്ചല്ലോ.പ്രധാനമായും 5 കാറ്റഗറിയിലാണ് ഇന്ത്യയില്‍ ഒരു സ്ഥാപനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നതെങ്കിലും അതില്‍ കമ്പനികള്‍ക്ക് പാര്‍ട്ട്ണര്‍ഷിപ്പാണോ അതോ സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പാണോ നല്ലതെന്ന ആശയക്കുഴപ്പും ഉണ്ടാകാറുണ്ട്.

ഒരു വ്യക്തിയുടെ മാത്രം ഉടമസത്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭം സോള്‍ പ്രൊപ്രൊറ്റര്‍ഷിപ്പ് കാറ്റഗറിയിലാണ് വരുന്നത്.സിംഗിള്‍ ഓണര്‍ഷിപ്പ് ആയതുകൊണ്ട് തന്നെ വിശ്വാസത്യത നേടിയെടുക്കാന്‍ ഈ ഉടമസ്ഥ രൂപത്തില്‍ ബുദ്ധിമുട്ടുണ്ടാകും.

പാര്‍ട്ണര്‍ഷിപ്പില്‍ രണ്ട് പേര്‍ മുതല്‍ 100 പാര്‍ട്ണര്‍മാര്‍ വരെയാകാം. ലയബിലിറ്റി അണ്‍ലിമിറ്റഡ് ആയിരിക്കും. വൈന്‍ഡപ്പ് ചെയ്യുമ്പോള്‍ സ്റ്റാറ്റിയൂട്ടറി ലയബിലിറ്റികള്‍ അധികമില്ലെന്നതാണ് ഇതിന്റെ അഡ്വാന്റേജ്. പാര്‍ട്ണര്‍ഷിപ്പിന്റെയും കമ്പനിയുടെയും ഇടയില്‍ നില്‍ക്കുന്നതാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്. രണ്ട് പേര്‍ മുതല്‍ എത്ര പേരെ വേണമെങ്കിലും പാര്‍ട്ണര്‍മാരാക്കാം. ലയബിലിറ്റി ലിമിറ്റഡ് ആണ്. സ്ഥാപനം അടച്ചുപൂട്ടുമ്പോള്‍ എന്തുകൊണ്ട് പൂട്ടുന്നുവെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സര്‍ക്കാരിനെ ബോധിപ്പിക്കണം.

ഈ സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പ് അഥവ നമുക്ക് പ്രൊപ്രൈറ്റര്‍ഷിപ്പിലുള്‍പ്പെടുത്താവുന്ന കാറ്റഗറിയിലേക്ക് വരുമ്പോള്‍ പാര്‍ട്ട്ണര്‍ഷിപ്പ് പോലെയല്ല.ഒരു വ്യക്തിയുടെ മാത്രം ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകത്വം ആയിരിക്കും ഇത്.വളരെ ലളിതമായി നടത്തിക്കൊണ്ടു പോകാന്‍ സാധിക്കുന്ന ബിസിനസും ആയിരിക്കും.സംരംഭകന്‍ തന്നെയാണ് ഇത്തരം ബിസിനസിന്റെ അടിസ്ഥാനം മറ്റൊരു വിധ നിയമപരമായ മൂല്യവും ഇത്തരം സ്ഥാപനങ്ങള്‍ക്കുണ്ടാകില്ല.

കടങ്ങളുടെയും ബാധ്യതകളുടെയും പരിപൂര്‍ണ ഉത്തരവാദിത്വം പൂര്‍ണമായും ബിസിനസ്സ് ഉടമക്കായിരിക്കും.ചെറിയ മുതല്‍ മുടക്കില്‍ ആര്‍ക്കും സംരംഭം ആരംഭിക്കാന്‍ സാധിക്കുന്ന രീതിയാണിത് എന്നതിനാല്‍ തന്നെ കൂടുതല്‍ പേരും ഇതിലേക്കാണ് ആകര്‍ഷിക്കപ്പെടുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള   ലൈസസ്ന്‍സ് എടുക്കുന്നതോടു കൂടെ ആര്‍ക്കും ഈ രീതിയിലുള്ള ബിസിനസ്സ് തുടങ്ങാം.


സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പില്‍ ബാങ്ക് അക്കൗണ്ട് ഉടമയുടെ പേരില്‍ തന്നെയായിരിക്കണമെന്ന് നിബന്ധനയുണ്ട്. സാമ്പത്തികപരവും മറ്റു ബാധ്യതകളും ഉടമയുടെ പേരില്‍ മാത്രമായിരിക്കും. സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഉടമ മാത്രമായിരിക്കും. വളരെ എളുപത്തിലുള്ള നികുതി വ്യവസ്ഥകളാണ് സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പ് മുന്നോട്ട് വെക്കുന്നത്. ബിസിനസില്‍ നേടുന്ന ലാഭം വരുമാനം ആയിട്ടാണ് കണക്കുന്നത്. അത് കൊണ്ട് തന്നെ പ്രൊപ്രൈറ്റര്‍ തന്നെയാണ് ടാക്സ് അടക്കേണ്ടത്.

ഒരു സോള്‍ പ്രൊപ്രൈറ്റര്‍ ബിസിനസ് നടത്തുന്നതിനു വേണ്ടി ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുകയും ബിസിനസ് നടത്തുകയും ചെയ്തു എന്നു കരുതുക. എന്നാല്‍ അയാള്‍ക്ക് ബിസിനസ്സില്‍ ലാഭം കണ്ടെത്തുന്നതിനും ലോണ്‍ തിരിച്ചടക്കുന്നതിനും സാധിക്കാതെ വന്നാല്‍ ആ ലോണ് അടക്കാന്‍ അയാളുടെ മറ്റു സ്ഥാപന ജംഗമ വസ്തുകളില്‍ നിന്നും ഈടാക്കാനും സാധിക്കും.അതുകൊണ്ട് തന്നെ സിംപിളാണെങ്കിലും ആലോചിച്ച ശേഷം മാത്രമാകണം സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പിലേക്ക് ചാടാന്‍.

ഇനി സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പിന്റെ പ്രധാന നേട്ടങ്ങളെ കുറിച്ചു കൂടി നോക്കിയാലോ ?

  1. പ്രത്യേകിച്ച് രജിസ്‌ട്രേഷന്‍ ഒന്നും വേണ്ടാത്തതുകൊണ്ട് തന്നെ ആര്‍ക്കും എളുപ്പത്തില്‍ രൂപീകരിക്കാവുന്ന ഓണര്‍ഷിപ്പ് രൂപമാണിത്.ആകെ തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന നിബന്ധനങ്ങള്‍ പാലിക്കണം എന്നെയുള്ളു.
  2. മറ്റൊരു വ്യക്തിയുടെയോ സംവിധാനങ്ങളുടെയോ അഭിപ്രായമോ ഇടപെടലുകളോ ഇല്ലാതെ പ്രൊപ്രൈറ്ററുടെ തീരുമാനങ്ങളും അഭിപ്രായങ്ങളും നടത്താവുന്നതാണ്. അതു പോലെ തന്നെ പ്രൊപ്രൈറ്ററുടെ ഇഷ്ട പ്രകാരം ബിസിനസ്സിന്റെ വലുപ്പവും സ്വഭാവവും ചെയ്യുന്ന ജോലികള്‍ എന്നിവയില്‍ മാറ്റം വരുത്താവുന്നതാണ.
  3. ബിസിനസ്സിലുണ്ടാകുന്ന ലാഭത്തിന്റെ വിഹിതം പ്രൊപ്രൈറ്റര്‍ക്ക് മാത്രമുള്ളതാണ്.അതുപോലെ തന്നെ ബിസിനസ് വിവരങ്ങളും ഉത്പാദന-വില്‍പ്പന മേഖലകളിലെ കണക്കുകളും അടക്കം രഹസ്യമായി സൂക്ഷിക്കാന്‍ ഇത്തരം ബിസിനസുകളില്‍ കഴിയുന്നു.
  4. പ്രൊപ്രൈറ്റര്‍ക്ക് സംരംഭകത്തിന് പ്രത്യേകമായി നികുതി അടക്കേണ്ടതില്ല. വ്യക്തി എന്ന നിലയിലുള്ള നികുതി മാത്രമാണ് ഇതിലുണ്ടാകുക.

 

സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പില്‍ പൊതുവെ കണ്ടുവരുന്ന പ്രശ്‌നങ്ങളെ കുറിച്ചു കൂടി സൂചിപ്പിക്കാം.

 

  1. ബിസിനസ്സുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതകള്‍ക്കും സംരഭകനായിരിക്കും പരിപൂര്‍ണ ഉത്തരവാദിത്വം. ഇത് ബിസിനസ്സ് നഷ്ടത്തിലാകുമ്പോള്‍ സംരഭകരെ വലിയ തോതില്‍ ബാധിക്കും.മറ്റ് സ്വത്തുക്കളില്‍ നിന്ന് ബിസിനസ് കടം വീട്ടേണ്ടിവരും.
  2. മൂലധനം കണ്ടെത്തല്‍ പ്രയാസകരമായിരിക്കും.പ്രത്യേകിച്ച് ബാങ്ക് വായ്പയ്ക്ക് സ്വകാര്യ സ്വത്ത് ഈട് നല്‍കേണ്ടിവരും.അതുപോലെ നിക്ഷേപകരും പ്രൊപ്രൈറ്റര്‍ഷിപ്പ് ഒരാളുടെ ഉടമസ്ഥതയിലുള്ളതായതിനാല്‍ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെട്ടില്ലെന്ന് വരാം.
  3. ബിസിനസ് സംബന്ധിച്ച് എല്ലാം മാനേജ് ചെയ്യാന്‍ എപ്പോഴും കഴിഞ്ഞെന്ന് വരില്ല.അതുകൊണ്ട് തന്നെ തെറ്റായ തീരുമാനങ്ങളെടുക്കാനും അത് സാമ്പത്തിക നഷ്ടത്തിലേക്ക് തള്ളിവിടാനും സാധ്യതയുണ്ട്.

 

ഇതിനെല്ലാം പുറമേയാണ് കമ്പനി എന്ന കാറ്റഗറിയിലേക്ക് സ്ഥാപനങ്ങള്‍ വരുന്നത്. കമ്പനിയെ സംബന്ധിച്ച് സ്റ്റാറ്റിയൂട്ടറി റെഗുലേഷന്‍സ് വളരെ കൂടുതലാണ്. ഒരു ലാഭവും ഇല്ലെങ്കിലും ഓഡിറ്റ് ചെയ്യേണ്ടി വരും. പെട്ടന്ന് ഒരു ദിവസം ബിസിനസ് അവസാനിപ്പിച്ച് അടച്ചുപൂട്ടുന്നതും എളുപ്പമല്ല. ബിസിനസ് ഇല്ലെങ്കിലും അടച്ചുപൂട്ടല്‍ നടപടികള്‍ക്ക് വളരെയധികം സമയമെടുക്കും.

നിങ്ങളുടെ പക്കല്‍ ചെറിയ മൂലധനവും ബിസിനസ്സ് പരീക്ഷണ അടിസ്ഥാനത്തിലുമാണ് ചെയ്യുന്നതെങ്കില്‍ സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പ് മികച്ച മാര്‍ഗ്ഗം തന്നെയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.