Sections

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ളത് ഗുണമോ..? ദോഷമോ...? അറിയാം

Sunday, Jul 10, 2022
Reported By admin
bank

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനെക്കുറിച്ച് പലരും ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല

 

ഇന്നത്തെ കാലത്ത് മിക്കവര്‍ക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് കൊണ്ട് ഗുണമാണോ, ദോഷമാണോ ഉണ്ടാകുകയെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളത് എന്തുകൊണ്ടു ഗുണം തന്നെയാണ്. എല്ലാ വരവും ചെലവും ഒറ്റ അക്കൗണ്ട് വഴിയാക്കുന്നത് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കാനേ ഉപകരിക്കൂ. പ്രത്യേകിച്ച് യുപിഐ പേയ്‌മെന്റ് ജീവിതത്തിന്റെ ഭാഗമായ ഇക്കാലത്ത്.

സേവിങ്‌സ് അക്കൗണ്ട് നിര്‍ബന്ധം

ബില്ലുകളടയ്ക്കാനും, നിക്ഷേപങ്ങള്‍ നടത്താനും, പണം സുരക്ഷിതമായി സൂക്ഷിക്കാനും, പലിശ നേടാനും ഒരു സേവിങ്‌സ് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. എന്നാല്‍ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനെക്കുറിച്ച് പലരും ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല. എന്നാല്‍ കാര്യങ്ങള്‍ ലളിതമായി സൂക്ഷിക്കാന്‍ മികച്ച ഒരു മാര്‍ഗമാണത്.

സങ്കീര്‍ണതകള്‍ ഒഴിവാക്കാം

സേവിങ്‌സിനും, വാടക നല്‍കാനും, ഇഎംഐ, ഫോണ്‍ ബില്ലുകള്‍, വിനോദങ്ങള്‍ക്കുള്ള ബില്ലുകള്‍ തുടങ്ങിയവ അടയ്ക്കാനും, വീട് വാങ്ങുക പോലെയുള്ള ഭാവി ആവശ്യങ്ങള്‍ക്ക് സേവിങ്‌സായോ, നിക്ഷേപമായോ കരുതി വെക്കാനോ തുടങ്ങി അസംഖ്യം ആവശ്യങ്ങള്‍ ഒറ്റ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാണ് പലരും നടത്തുന്നത്. പുതിയ ഒരു ഫോണ്‍ കാണുമ്പോള്‍ സേവിങ്‌സില്‍ കിടക്കുന്ന കാശിന്റെ ഓര്‍മ വരികയും അതെടുത്ത് ചെലവാക്കാന്‍ തോന്നുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ വ്യത്യസ്തമായ അക്കൗണ്ടിലാണ് ഈ പണം കിടക്കുന്നതെങ്കില്‍ ആഗ്രഹത്തെ നീട്ടിവെയ്ക്കാനും സാധ്യതയുണ്ട്.

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാവേണ്ടതിന്റെ ഗുണവശങ്ങള്‍ ഇതാ

സ്വന്തം ബജറ്റിനെക്കുറിച്ച് ബോധ്യമുണ്ടായിരിക്കും

കുട്ടികളുടെ വിദ്യാഭ്യാസം പോലെയുള്ള ഭാവി ആവശ്യങ്ങള്‍ക്കു വേണ്ടിയോ, ഹൗസിങ് ലോണിന്റെ ഡൗണ്‍ പേയ്‌മെന്റോ പോലെയുള്ള ആവശ്യങ്ങള്‍ക്കായി കണിശതയോടെ ഒരു ബാങ്ക് അക്കൗണ്ടില്‍ ഫണ്ട് സൂക്ഷിക്കാം. ഇത്തരം ആവശ്യങ്ങള്‍ക്കുള്ള പണം വേറെ അക്കൗണ്ടില്‍ കിടക്കുന്നതിനാല്‍ ദൈനം ദിന ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കുന്നതിനു മുമ്പ് ആരും പലതവണ ചിന്തിക്കും. അതായത് ആ പണം അവിടെത്തന്നെ കിടക്കാന്‍ സാധ്യത കൂടുതലുണ്ട്. ആഴ്ച്ചാവസാനത്തെ ഒരു യാത്രയ്ക്കു വേണ്ടിയാണെങ്കിലും, സുഹൃത്തുക്കളോടൊപ്പമുള്ള ഡിന്നര്‍ പാര്‍ട്ടിയാണെങ്കിലും സ്വയം മറക്കാതെ, യാഥാര്‍ഥ്യ ബോധത്തോടെ ഫിനാന്‍ഷ്യല്‍സ് പ്ലാന്‍ ചെയ്യാന്‍ ഇതു സഹായിക്കും.

സാമ്പത്തിക ലക്ഷ്യങ്ങളില്‍ ഫോക്കസ് ചെയ്യാം

നീണ്ടു പോകാത്ത വിധത്തില്‍ ചില പ്രത്യേക ജീവിത ലക്ഷ്യങ്ങള്‍ നേടാനും, അവയെ ട്രാക്ക് ചെയ്യാനും വിവിധ ബാങ്ക് അക്കൗണ്ടുകള്‍ ഉപകരിക്കും. എല്ലാ മാസവും വരുമാനത്തില്‍ നിന്നും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി മാറ്റി വെക്കാനും, സേവിങ്‌സ് വിലയിരുത്താനും ഇത് സഹായിക്കും. ചെലവ് ചെയ്യുന്ന സ്വഭാവത്തില്‍ അച്ചടക്കം കൊണ്ടു വരാനും ഇതുകൊണ്ട് സാധിക്കും. ചെലവുകള്‍ക്ക് പരിധി നിശ്ചയിക്കാനും, എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായാല്‍ എമര്‍ജന്‍സി ഫണ്ട് കാത്തു വെക്കാനും ഇത് ഉപകാരപ്രദമാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.