Sections

യൂണികോണ്‍ ക്ലബ്ബിലെത്തിയ 'ഡിസിഎക്‌സ്' എത്രമാത്രം വിശ്വസിക്കാം?

Friday, Aug 13, 2021
Reported By admin
CoinDCX

കോയിന്‍ ഡിസിഎക്‌സ് നമ്മുടെ രാജ്യത്ത് സുരക്ഷിതമാണോ എന്ന് നോക്കാം

 

ഇന്ത്യയില്‍ നിന്നാദ്യമായി ഒരു ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് യൂണികോണ്‍ ക്ലബ്ബില്‍ ഇടം പിടിച്ച വാര്‍ത്ത കേട്ടിരിക്കുമല്ലോ.കോയിന്‍ ഡിസി എക്‌സ് എന്ന ക്രിപ്‌റ്റോ 90 ദശലക്ഷം ഡോളര്‍ സ്വീകരിച്ചാണ് മൂല്യം ഉയര്‍ത്തിയത്.ബിറ്റ് കോയിന്‍ അടക്കം ഡിജിറ്റല്‍ കറന്‍സിയുടെ കാര്യത്തില്‍ ഇന്ത്യയില്‍ വ്യാപകമായ ആശയക്കുഴപ്പം നിലനില്‍ക്കുകയും വ്യക്തമായ നിയമനിര്‍മ്മാണത്തിലേക്ക് ഭരണകൂടം കടക്കാതിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് കോയിന്‍ ഡിസിഎക്‌സ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്.എന്നാലും സാധാരണക്കാരന് എത്രമാത്രം വിശ്വസിച്ച് ഈ ക്രിപ്‌റ്റോയെ ആശ്രയിക്കാന്‍ സാധിക്കും ?


സങ്കല്‍പ്പിക്കാനാകാത്ത വേഗതയില്‍ വളരുന്ന വെര്‍ച്വല്‍ കറന്‍സിയെ വിപണി സാവധാനം സ്വീകരിക്കുമെന്നതിന്റെ സൂചനയാണ് കോയിന്‍ ഡിസിഎക്‌സിന്റെ ഇപ്പോഴത്തെ വളര്‍ച്ച. ക്രിപ്‌റ്റോ കറന്‍സി മാര്‍ക്കറ്റിന് വലിയ പ്രാധാന്യം ലഭിക്കുമ്പോള്‍ നിരവധി ട്രേഡിംഗ് എക്‌സ്‌ചേഞ്ച് ആപ്പുകള്‍ മുളച്ചുവന്നിട്ടുണ്ട്.ഈ മേഖലയിലും ധാരാളം ഓപ്ഷനുകള്‍ ഉള്ളതിനാല്‍ നിക്ഷേപകര്‍ സുരക്ഷിതമായ ആപ്ലിക്കേഷനുകള്‍ക്കായി തിരച്ചില്‍ നടത്താറുണ്ട്.നിലവില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് കോയിന്‍ ഡിസി എക്‌സിനെ കുറിച്ചായിരിക്കും.കോയിന്‍ ഡിസിഎക്‌സ് നമ്മുടെ രാജ്യത്ത് സുരക്ഷിതമാണോ എന്ന് നോക്കാം


നിരവധി ഓണ്‍ലൈന്‍ ബ്രോക്കര്‍ കംപാരിസണ്‍ സൈറ്റുകളുടെ അടിസ്ഥാനത്തില്‍ കോയിന്‍ ഡിസിഎക്‌സ് ആപ്പുകള്‍ സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതു കൊണ്ട് അര്‍ത്ഥമാക്കുന്നത് ഈ പ്ലാറ്റ്‌ഫോമില്‍ നടത്തുന്ന പണമോ എതെങ്കിലും തരത്തിലുളള നിക്ഷേപമോ ഒരുതരത്തിലും ഹാക്ക് ചെയ്യപ്പെടില്ല എന്ന് തന്നെയാണ്.

ഇന്ത്യ ആസ്ഥാനമായുല്ല ക്രിപ്‌റ്റോ ട്രേഡിംഗ് ആന്റ് എക്‌സ്‌ചേഞ്ച് ഓര്‍ഗനൈസേഷന്‍ സിഇഒ സുമിത് ഗുപതയാണ് ഈ ക്രിപ്‌റ്റോയുടെ സഹസ്ഥാപകന്‍. ഈ ഓര്‍ഗനൈസേഷന് കോയിന്‍ ഡിസിഎക്‌സ് ഗോ, കോയിന്‍ ഡിസിഎക്‌സ് പ്രോ എന്നിങ്ങനെ രണ്ട് ആപ്ലിക്കേഷനുകള്‍ ഉണ്ട്.കോയിന്‍ ഡിസിഎക്‌സ് ഗോ 500കെ ഡൗണ്‍ലോഡുകളുള്ള ഒരു ക്രിപ്‌റ്റോകറന്‍സി നിക്ഷേപ ആപ്ലിക്കേഷനാണ്.കോയിന്‍ ഡിസിഎക്‌സ് പ്രോ 100 കെ ഡൗണ്‍ലോഡുകളുള്ള ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് ആപ്പാണ്.ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപയോക്താക്കള്‍ കെവൈസി രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കേണ്ടി വരും.


ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി വാങ്ങാനുള്ള ഏറ്റവും ലളിതമായ ബിറ്റ്‌കോയിന്‍ ആപ്ലിക്കേഷന്‍ ആയി ഡിസിഎക്‌സ് ഗോ അറിയപ്പെടുന്നു.10000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് സുഗമമായ കെവൈസി പ്രക്രിയയാണ് ഉള്ളത്.പോരാത്തതിന് ക്രിപ്‌റ്റോ കറന്‍സി ചാര്‍ട്ടുകളും തത്സമയ നിരക്കുകളും ട്രാക്ക് ചെയ്യാനുള്ള പ്രൈസ് അലര്‍ട്ട് സവിശേഷത ഈ ആപ്പിനുണ്ട്.ഡിസിഎക്‌സ് പ്രോ ഉപയോക്തൃ അക്കൗണ്ടുകളില്‍ അതിശക്തമായ സുരക്ഷ വാഗ്ദാനം ചെയ്യുന്നു.


ഒരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് തെരഞ്ഞെടുക്കുമ്പോള്‍ പുതിയ ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് സാധാരണ ഉണ്ടാകാവുന്ന ആശങ്കയാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ ഇടപാടുകള്‍ക്ക് ഈടാക്കുന്ന ഫീസ്. കോയിന്‍ ഡിസിഎക്‌സിന് കുറഞ്ഞ ഫീസ് ആണുള്ളത്.എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോം 0.1 ശതമാനം ടേക്കേഴ്‌സ് ഫീയും 0.1 ശതമാനം മേക്കേഴ്‌സ് ഫീയും ഈടാക്കുന്നു.ഇതിനൊപ്പം കോയിന്‍ ഡിസിഎക്‌സ് ആപ്പ് ഡിസി എക്‌സ് മാര്‍ജിന്‍,ഡിസി എക്‌സ് ഫ്യൂച്ചേഴ്‌സ്, ഡിസി എക്‌സ് സ്റ്റോക്ക്  തുടങ്ങിയ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. ഈ കാര്യങ്ങള്‍ മിക്ക ഇന്ത്യന്‍ ആപ്ലിക്കേഷനുകളിലും ലഭ്യമല്ലെന്നത് കോയിന്‍ ഡിസിഎക്‌സിന്റെ ആകര്‍ഷണമാണ്.

കോയിന്‍ ഡിസിഎക്‌സിന്റെ പ്രധാന വില്‍പ്പന സാധ്യത 200ല്‍ അധികം ക്രിപ്‌റ്റോകള്‍ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് തന്നെയാണ്.

ഭാവിയില്‍ ക്രിപ്‌റ്റോ നിയമങ്ങളില്‍ ഇന്ത്യ വിദേശ രാജ്യങ്ങളെ പോലെ മൃദുവായ സമീപനം സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഈ രംഗത്തെ നിക്ഷേപകര്‍. വിശ്വസിച്ച് ആശ്രയിക്കാവുന്ന ക്രിപ്‌റ്റോ ആയി കോയിന്‍ ഡിസിഎക്‌സ് ഇതിനോടകം മാറികഴിഞ്ഞിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.