Sections

ദർഘാസുകൾ ക്ഷണിക്കുന്നു

Tuesday, Feb 28, 2023
Reported By Admin
tender invited

ദർഘാസുകൾ ക്ഷണിക്കുന്നു


ക്വട്ടേഷൻ ക്ഷണിച്ചു

വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ബയോളജിക്കൽ സേഫ്റ്റി കാബിനറ്റ് (ആർ.എസ്.ബി.സി-3 90X60X60 സെ.മീ- വെർട്ടിക്കൽ) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 8 ന് ഉച്ചയ്ക്ക് 2 വരെ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04931 278450.

ദർഘാസ് ക്ഷണിച്ചു

മലപ്പുറം താലൂക്ക് ആശുപത്രിയിലെ ആർ.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ആർ.ബി.എസ്.കെ, എ.കെ പദ്ധതിയിൽപെടുന്ന രോഗികൾക്കായി മരുന്നു വിതരണം, ലാബ് റീ എജന്റുകൾ, ലാബ് സർവ്വീസുകൾ, എക്സ്-റേ, സ്കാനിങ് എന്നിവയും ആശുപത്രിയിലേക്ക് ആവശ്യമായ പ്രിന്റിങ് ജോലികൾ, ഓർത്തോ ഇംപ്ലാന്റേഷൻ ഉപകരണങ്ങൾ, ആർത്രോസ്കോപ്പി സർജറി ഉപകരണങ്ങൾ, ഓക്സിജൻ സിലിണ്ടർ റീ ഫില്ലിങ്, സ്റ്റഷനറി, മെഡിസിൻ കവർ, അലക്ക് എന്നിവ 2023 ഏപ്രിൽ 1 മുതൽ ഒരു വർഷത്തേക്ക് ചെയ്യുന്നതിന് തയ്യാറുള്ളവരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. മാർച്ച് 13 രാവിലെ 11 വരെ ദർഘാസുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ 0483 2734866 എന്ന നമ്പറിൽ ലഭിക്കും.

ടെണ്ടർ/ക്വട്ടേഷൻ

കണ്ണൂർ ജി വി എച്ച് എസ് എസ് (സ്പോർട്സ്)ലെ ഫിറ്റ്നസ് ട്രെയിനർ ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മാർച്ച് 10ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2712921. കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇന്റർനെറ്റ് സേവനം ഹോസ്റ്റലിലേക്ക് വ്യാപിപ്പിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് ആറിന് രാവിലെ 10 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780225.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.