Sections

ഒറ്റ രാത്രി കൊണ്ട് കോടീശ്വരന്‍ ആകില്ല പക്ഷെ പണം വര്‍ദ്ധിക്കും; നിക്ഷേപിക്കും മുന്‍പ് ഓര്‍ക്കാന്‍

Thursday, Nov 11, 2021
Reported By admin

ഓരോ തരം നിക്ഷേപ പദ്ധതികള്‍ക്കും അതിന്റേതായ പ്രവര്‍ത്തന രീതികളുണ്ട്

 

വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച് സുരക്ഷിതമായി നിക്ഷേപിച്ച തുക വലിയൊരു സംഖ്യയായി മടക്കി കിട്ടുമ്പോള്‍ അതില്‍ നിന്നൊരു രൂപ എടുത്ത് ചെലവാക്കാന്‍ പോലും നിങ്ങള്‍ മടിച്ചെന്ന് ഇരിക്കും.ഈ തുകയെ മറ്റൊരു നിക്ഷേപ പദ്ധതിയിലേക്ക് ഇടുന്നതിനെ കുറിച്ചും ആലോചിക്കാതിരിക്കില്ല.പക്ഷെ നിക്ഷേപ സാധ്യതകളെ കുറിച്ച് വിശദമായി ചിന്തിക്കേണ്ട സമയം ആണ് മുകളിലെ സാഹചര്യം.

ആദ്യം ഏതെങ്കിലും വിധേന നിക്ഷേപിക്കാനുള്ള ചിന്തമാത്രമെ ഒരു സാധാരണക്കാരന് ഉണ്ടാകു.ചെറിയ ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ച ചെറിയൊരു തുക ആയിരിക്കാം അത്.പക്ഷെ ഇപ്പോള്‍ അത് വലിയൊരു തുകയായി കൈയ്യിലിരിക്കുമ്പോള്‍ വെറുതെ കണ്ണും പൂട്ടി എവിടെങ്കിലും നിക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല.

ബാങ്കുകളാണ് ഇന്ന് ഒട്ടുമിക്ക ആളുകള്‍ക്കും സുരക്ഷിതമായ നിക്ഷേപ സ്ഥാനം.സുരക്ഷിതമാണെന്ന് കരുതി കൈയ്യിലുള്ള എല്ലാ പണവും ബാങ്കില്‍ നിക്ഷേപിക്കുന്നത് ശരിയായ വഴിയല്ല.വളരെ കുറഞ്ഞ പലിശയാണ് നിക്ഷേപകര്‍ക്ക് ബാങ്കുകള്‍ നല്‍കുന്നതെന്ന് അറിഞ്ഞും അവിടേക്ക് പണം ഒഴുക്കുന്നതില്‍ അര്‍ത്ഥമില്ല.

ഒരു നിമിഷം കൊണ്ടോ ദിവസം കൊണ്ടോ പെട്ടെന്ന് ഒരാള്‍ക്ക് കോടീശ്വരനാകാന്‍ സാധിക്കുന്ന വഴിയാണ് നിക്ഷേപം എന്ന് ഒരിക്കലും ചിന്തിക്കരുത്.സമയമെടുത്ത് തന്നെയാകും തുക വര്‍ദ്ധിക്കുന്നത്.

ഓരോ തരം നിക്ഷേപ പദ്ധതികള്‍ക്കും അതിന്റേതായ പ്രവര്‍ത്തന രീതികളുണ്ട്.അതുപോലെ ഗുണദോഷങ്ങളും ഇവ ആദ്യം മനസിലാക്കുക.ശേഷം നിങ്ങള്‍ക്ക് യോജിച്ചത് തെരഞ്ഞെടുത്ത് നിക്ഷേപിക്കാവുന്നതാണ്.

വളരെ പെട്ടെന്ന് ആവശ്യം വന്നേക്കുമെന്ന് ഉറപ്പുള്ള അതായത് നിങ്ങളുടെ കൈയ്യിലുള്ള തുക നിക്ഷേപിച്ച് ആറ് മാസത്തിനുള്ളില്‍ മകളുടെ വിവാഹമാണ് അതിന്റെ ആവശ്യത്തിലേക്കുള്ള തുകയാണ് നിങ്ങള്‍ നിക്ഷേപമാക്കിയത് എങ്കില്‍ ചുരുങ്ങിയ കാലാവധിയുള്ള എഫ്ഡിയിലോ,അല്ലെങ്കില്‍ സേവിങ്‌സ് അക്കൗണ്ടിലോ നിക്ഷേപിക്കാവുന്നതാണ്.കുറച്ചു കടി ദൈര്‍ഘ്യമേറിയ ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി നിക്ഷേപിക്കുമ്പോള്‍ ഡെറ്റ് ഫണ്ടുകള്‍ മികച്ച നിക്ഷേപ മാര്‍ഗ്ഗമാണ്.എഫ്ഡിയെക്കാള്‍ മികച്ച നേട്ടം പകരാന്‍ ഇവയ്ക്ക് സാധിക്കും.ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ലക്ഷ്യത്തിലേക്കായി ബാങ്ക് സ്ഥിരനിക്ഷേപത്തിലോ ഡെറ്റ് ഫണ്ടുകളിലോ നിക്ഷേപം നടത്താം.

ദീര്‍ഘകാലയളവില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ യോജിച്ച നിക്ഷേപമാര്‍ഗ്ഗം ആണ് മ്യൂച്വല്‍ ഫണ്ടുകള്‍.മറ്റേത് നിക്ഷേപത്തെക്കാളും നേട്ടം നല്‍കാന്‍ ഓഹരി നിക്ഷേപം സഹായിക്കും.

ഏതെങ്കിലും കമ്പനികളിലേക്ക് നിക്ഷേപിക്കുന്നത് മികച്ച വഴിയാണ്.പക്ഷെ കമ്പനി കാര്യങ്ങളും ബാലന്‍സ് ഷീറ്റും വിജയസാധ്യതകളും ഒക്കെ വിശകലനം ചെയ്യാനുള്ള കഴിവുണ്ടെങ്കിലേ ഓഹരിയില്‍ നേരിട്ട് നിക്ഷേപം നടത്തിയത് കൊണ്ട്കാര്യമുള്ളു.

ഇതൊക്കെയാണ് നിക്ഷേപത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഓര്‍ക്കേണ്ട പ്രധാനപ്പെട്ട ചില വസ്തുതകള്‍.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.