- Trending Now:
നിക്ഷേപ ലോകം എപ്പോഴും പുതുമകള്‍ക്ക് വാതിലുകള്‍ തുറന്നു കൊടുക്കുന്നു.വികസിത വിപണികളില്‍ ജനപ്രീതി നേടിയവുടെ പിന്‍പറ്റി പുതിയ മാതൃകകളും സംവിധാനങ്ങളും മറ്റ് പ്രദേശങ്ങളിലേക്കുമെത്തുന്നു.ഇക്കൂട്ടത്തില്‍ നിക്ഷേപകര്‍ക്കിടയില്‍ പ്രചരിക്കുന്ന പുതിയൊരു നിക്ഷേപ രീതിയുണ്ട് ഹരിത നിക്ഷേപം എന്താണ് ഇത് ?
രാജ്യത്തെ പ്രകൃതിയോട് ഇണക്കി നിര്‍ത്തുന്നതില്‍ സാമൂഹി പ്രതിബദ്ധതയുള്ളവര്‍ വര്‍ദ്ധിക്കുന്ന ഈ പശ്ചാത്തലത്തില്‍ ഹരിത നിക്ഷേപ ഉത്പന്നങ്ങല്‍ക്ക് പ്രസക്തി വര്‍ദ്ധിക്കുന്നു.രാജ്യത്തെ ഫണ്ട് ഹൗസുകള്‍ ഇഎസ്ജി എന്ന പുതിയ ആശയം മുന്നോട്ട് വെച്ചതും ഇതിന്റെ ഭാഗമായിട്ടാണ്.
ഗ്രീന്‍ എഫ്ഡി
രാജ്യത്ത് ആദ്യമായി ഹരിത നിക്ഷേപ പദ്ധതി മുന്നോട്ടു വെച്ചത് എച്ച്ഡിഎഫ്‌സിയാണ്.
യുഎന്‍ മുന്നോട്ടുവെക്കുന്ന സുസ്ഥിര വികസനലക്ഷ്യങ്ങളെ പിന്തുണക്കുന്ന പദ്ധതികളില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതും പരിസ്ഥിതിയിലും സമൂഹത്തിലും നല്ലരീതിയില്‍ സ്വാധീനംചെലുത്തുന്ന സാമ്പത്തിക ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിക്ഷേപകരെ പ്രാപ്തമാക്കുന്നതുമാണ് നിക്ഷേപ പദ്ധതിയെന്ന് കമ്പനി പറയുന്നു. സാധാരണ എഫ്ഡിയെ അപേക്ഷിച്ച് പലിശ കുരവാണ്.ഉദാഹരണത്തിന് സാധാരണ നിക്ഷേപങ്ങള്‍ 33 മാസ കാലാവധയില്‍ 6.20 ശതമാനം പലിശ നല്‍കുമ്പോള്‍ ഹരിത നിക്ഷേപത്തില്‍ പലിശ 6.10 ശതമാനമാണ്.
ഇഎസ്ജി ഫണ്ടുകള്‍
മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ നിക്ഷേപകരിലെത്തിച്ച പുതു ആശയമാണ് ഇഎസ്ജി. പരിസ്ഥിതി-സാമൂഹിക-ഭരണനിര്‍വഹണ ഫണ്ടുകളെന്ന് ഇതിനെ വിളിക്കാം. ഇഎസ്ജി മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. പരിസ്ഥിതിമാത്രമല്ല, സാമൂഹിക പ്രതിബദ്ധത, ഭരണനിലവാരം തുടങ്ങിയവയും അതോടൊപ്പം
പരിഗണിക്കുന്നു. ഏകീകൃതമായ ചട്ടക്കൂട് ഇല്ലെങ്കിലും ഫണ്ടുഹൗസുകള്‍ ഓരോരുത്തരും തയ്യാറാക്കിയ മാനദണ്ഡമനുസരിച്ചാണ് നിക്ഷേപ പദ്ധതി തയ്യാറാക്കുന്നത്.
ഹരിത നിക്ഷേപ സാധ്യതകള്‍ ഒരര്‍ത്ഥത്തില്‍ വലിയ ത്യാഗമായോ നഷ്ടമായോ തോന്നാം.പക്ഷെ ഇവ ഭാവിയില്‍ മികച്ച നേട്ടമുണ്ടാക്കുന്നവയാണെന്ന് വിദഗ്ധര്‍ പറയുന്നു.കല്‍ക്കരി,എണ്ണ,ഗ്യാസ് പോലുള്ള മേഖലകളിലെ കമ്പനികളെ ഒഴിവാക്കി പുനരുപയോഗ ഊര്‍ജ്ജനേഖലയിലെ സ്ഥാപനങ്ങള്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം.ഉദാഹരണത്തിന് ടെസ്ല ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളുടെ കാര്യമെടുക്കാം.ഇവ ഭാവിയില്‍ വലിയ വളര്‍ച്ചാസാധ്യതയാണ് തുറന്നിടുന്നത്.
ഗ്രീന്‍ എഫ്ഡികള്‍ക്കൊ ഇഎസ്ജി പണ്ടുകള്‍ക്കോ പ്രത്യേക നികുതി ആനുകൂല്യങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല.ഇവ സാധാരണ എഫ്ഡികള്‍ക്ക് ബാധകമായ നികുതിയില്‍ തന്നെയാണ്.
നിലവില്‍ വളരെ ചുരുക്കം ചില സ്ഥാപനങ്ങളാണ് ഇഎസ്ജി നിക്ഷേപത്തിന്റെ ഭാഗമാകാന്‍ യോഗ്യതയുള്ളത്.വന്‍കിട ടെക് കമ്പനികള്‍ പോലും കാര്‍ബണ്‍ രഹിത ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.പാരിസ്ഥിതികമായി ചിന്തിച്ചാല്‍ ഈ തീരുമാനങ്ങളെ പോലെ നിക്ഷേപ കാര്യത്തിലും ഒരല്‍പ്പം പാരിസ്ഥിതിക പരിഗണന നല്‍കുക എന്ന ഉദ്ദേശം മാത്രമാണ് ഹരിത നിക്ഷേപത്തിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.