Sections

പലിശനിരക്ക് ആകര്‍ഷകം; സ്ഥിര നിക്ഷേപം ഇനി കോര്‍പറേറ്റ് ലെവലില്‍ മതി

Thursday, Sep 02, 2021
Reported By admin
corporate fixed deposit

നിക്ഷേപങ്ങളൂടെ കൂട്ടത്തില്‍ വിദഗ്ധര്‍ തെരഞ്ഞെടുത്തവയില്‍ പ്രധാനിയാണ് കോര്‍പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍

 

വലിയ നിരക്കുകള്‍  ഓഫര്‍ ചെയ്തിരുന്ന നമ്മുടെ മുന്‍നിര ബാങ്കുകളുടെയെല്ലാം സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ കഴിഞ്ഞ മാസങ്ങളിലായി താഴേക്ക് കൂപ്പുകുത്തുകയാണ്.ഈ സാഹചര്യത്തില്‍ സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് മികച്ച ആദായം ലഭിക്കില്ലെന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടായിട്ടുണ്ട്.ഈ ഗ്യാപില്‍ ആകര്‍ഷകമായ തെരഞ്ഞെടുപ്പില്‍ മുന്നിട്ടു നില്‍ക്കുകയാണ് കോര്‍പറേറ്റ് എഫ്ഡികള്‍.എന്താണ് ഇത് ?


ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന ആദായം ലഭിക്കുന്ന നിക്ഷേപങ്ങളൂടെ കൂട്ടത്തില്‍ വിദഗ്ധര്‍ തെരഞ്ഞെടുത്തവയില്‍ പ്രധാനിയാണ് കോര്‍പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍.എസ്.ബി.ഐയെക്കാളും രണ്ട് മടങ്ങ് ഉയര്‍ന്ന പലിശ നിരക്ക് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്.കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളാണ് കോര്‍പറേറ്റ് എഫ്ഡി.കോര്‍പ്പറേറ്റ് കമ്പനികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ തുക സമാഹരിക്കാന്‍ സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ട് പണം സമാഹരിക്കുന്ന രീതിയുണ്ട്.ഇതിനായി വലിയ ആകര്‍ഷകമായ പലിശ നിരക്കാണ് കമ്പനികള്‍ മുന്നോട്ടു വെയ്ക്കുന്നതും.

നിശ്ചിച പലിശ നിരക്കിലുള്ള പല കാലയളവിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ കമ്പനി നിക്ഷേപകര്‍ക്ക് കൈമാറുകയും ചെയ്യും.കമ്പനികള്‍ക്ക് പണത്തിനായി ആവശ്യം വരുന്ന സമയങ്ങളില്‍ അത് കണ്ടെത്താനായിട്ടാണ് ഇത്തരം ഫിക്‌സഡ് ഡെപ്പോസിറ്റ് ഓഫറുകള്‍ മുന്നോട്ട് വെയ്ക്കുന്നത്.10 ശതമാനത്തിലേറെ ഉയര്‍ന്ന പലിശ നിരക്ക് ഇത്തരം സ്ഥിര നിക്ഷേപങ്ങള്‍ക്ക് എപ്പോഴും ലഭിക്കാറുമുണ്ട്.

പലിശയിലെ ആകര്‍ഷകത്വം കണ്ട് ചാടിവീണ് നിക്ഷേപിക്കരുതെന്ന നിര്‍ദ്ദേശവും വിദഗ്ധര്‍ മുന്നോട്ടു വെയ്ക്കുന്നു.ഏറെ ശ്രദ്ധയോടെ വേണം ഏതൊരു വ്യക്തിയും കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളിലേക്ക് പണം ഇറക്കാന്‍.1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള വിവിധ നിക്ഷേപ കാലയളവുകളാണ് കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍ക്കുള്ളത്.പല കമ്പനികളും വ്യത്യസ്തങ്ങളായ പലിശ നിരക്കുകള്‍ ആകും ഓഫര്‍ ചെയ്യുന്നത്.കമ്പനികളിലേക്ക ഇത്തരത്തിലായുള്ള കോര്‍പറേറ്റ് സ്ഥിര നിക്ഷേപങ്ഹളിലേക്ക കടക്കും മുന്‍പ് സാമ്പത്തികസ്ഥിതയും വിശ്വാസ്യതയും അടക്കം കമ്പനിയെ കുറിച്ച് അല്‍പ്പം ബാക്ക്ഗ്രൗണ്ട് സ്റ്റഡി നല്ലതാണ്.

നിക്ഷേപ സുരക്ഷിതത്വം ബാങ്കുകളിലേതു പോലെ കോര്‍പറേറ്റ് സ്ഥിരനിക്ഷേപങ്ങള്‍ക്കില്ലെന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട വസ്തുത.ചുരുക്കി പറഞ്ഞാല്‍ കമ്പനി ഏതെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടു പോയാല്‍ നിക്ഷേപകര്‍ക്ക് പലിശയ്‌ക്കൊപ്പം നിക്ഷേപ മൂലധനവും നഷ്ടമായേക്കാം.

ചില കോര്‍പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ ആദ്യത്തെ 3 അല്ലെങ്കില്‍ ആറ് മാസം വരെ കാലാവധി എത്താത്ത പിന്‍വലിക്കുകള്‍ അനുവദിക്കില്ല.അങ്ങനെ പണം പിന്‍വലിച്ചാലും കാലാവധി എത്താത്ത നിക്ഷേപത്തിലുള്ള പലിശയും നിക്ഷേപകര്‍ക്ക് ലഭിക്കില്ല.ചില കോര്‍പറേറ്റ് എഫ്ഡികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി എത്താതെ നടത്തുന്ന പിന്‍വലിക്കലുകള്‍ക്ക് പലിശനിരക്ക് കുറച്ച് നല്‍കാറുമുണ്ട.ഭൂരിഭാഗം കമ്പനികളും കോര്‍പറേറ്റ് സ്ഥിര നിക്ഷേപങ്ങളില്‍ ഒരു ലോക്ക് ഇന്‍ പിരീഡ് വെയ്്ക്കാറുണ്ട്.ഈ കാലയളവില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ സാധിക്കില്ല.

കോര്‍പറേറ്റ് സ്ഥിര നിക്ഷേപങ്ങളില്‍ ഉപയോക്താക്കള്‍ ഉള്‍പ്പെട്ടിരിക്കുന്ന നികുസി സ്ലാബിന് അനുസരിച്ചാകും നികുതി ഈടാക്കുന്നത്.പോരാത്തിന് 1961ലെ നിയമപ്രകാരം സാമ്പത്തിക വര്‍ഷത്തില്‍ 5000 രൂപയെന്ന പരിധി പലിശനിരക്ക് മറികടന്നാല്‍ കമ്പനി നിക്ഷേപത്തില്‍ നിന്നും നേടുന്ന പലിശനിരക്കില്‍ ടിഡിഎസ് ഈടാക്കുന്നുണ്ട്.ബാങ്കിലോ-ധനകാര്യസ്ഥാപനങ്ങളിലോ ഫോറം 15 ജി/ഫോറം 15 എച്ച് എന്നിവ സമര്‍പ്പിച്ച് ടിഡിഎസ് ലാഭിക്കാന്‍ വഴിയുണ്ട്.


പ്രധാനമായും ഇത്തരത്തില്‍ കമ്പനികളില്‍ പണം നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നെങ്കില്‍ മമമ റേറ്റിംഗ് ഉള്ള കമ്പനികളുടെ സ്ഥിര നിക്ഷേപങ്ങളിലേക്ക് മാത്രം പണം ഇന്‍വെസ്റ്റ് ചെയ്യാം.ഈ ലിസ്റ്റില്‍പ്പെടുന്ന കമ്പനികള്‍ 6 മുതല്‍ 8 ശതമാനം വരെ പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.