Sections

വ്യവസായ-വ്യാപാര-വാണിജ്യസ്ഥാപനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ

Wednesday, Dec 13, 2023
Reported By Admin
Industrial Insurance

വ്യവസായ-വ്യാപാര-വാണിജ്യസ്ഥാപനങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നല്കുന്നതിനായി വ്യവസായവാണിജ്യ വകുപ്പ് പദ്ധതി നടപ്പിലാക്കന്നു. സംരഭങ്ങൾക്ക് കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന കവറേജ് ലഭിക്കും. 2023 ഏപ്രിൽ 1 ന് ശേഷം ഇൻഷ്വർ ചെയ്തിട്ടുള്ള സംരംഭങ്ങളുടെ വാർഷിക പ്രീമിയത്തിന്റെ 50 ശതമാനം തുക പരമാവധി 2500 രൂപ സബ്സിഡി ലഭിക്കും.

തിരിച്ചറിയൽ രേഖ, ഉദ്യം രജിസ്ട്രേഷൻ, പ്രീമിയം അടച്ചതിന്റെ രേഖസഹിതം http://msmeinsurance.industry.kerala.gov.in ൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രം. ഫോൺ 0474-2748395. ഇമെയിൽ: dickollam@gmail.com

പദ്ധതിയുടെ നേട്ടങ്ങൾ

പ്രകൃതിദുരന്തം, തീപിടുത്തം, മോഷണം, അപകടങ്ങൾ, വിപണിവ്യതിയാനം എന്നിവയിലൂടെ ഉണ്ടാകുന്ന നഷ്ടസാധ്യതയ്ക്കെതിരെ സാമ്പത്തിക സംരക്ഷണം.

പദ്ധതി നടപ്പിലാക്കുന്നവിധം

  1. എം എസ് എം ഇകൾക്ക് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ നല്കുന്ന ഇൻഷ്വറൻസ് പോളിസികളിൽ നിന്നും അനുയോജ്യമായത് തിരഞ്ഞെടുക്കാം.
  2. പ്രീമിയം അടച്ചു കഴിഞ്ഞാൽ കമ്പനികൾ പോളിസികൾ വിതരണം ചെയ്യും.
  3. എം എസ് എം ഇകൾ വാർഷികമായി അടയ്ക്കുന്ന പ്രീമിയത്തിന്റെ 50 ശതമാനം തുക പരമാവധി 2500രൂപ വരെ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ ബാങ്ക് അക്കൗണ്ടിലേയ്ക്ക് തിരികെ നൽകും.
  4. 2023 ഏപ്രിൽ ഒന്ന് മുതൽ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളായ നാഷണൽ ഇൻഷ്വറൻസ്, ഓറിയന്റൽ ഇൻഷുറൻസ്, ന്യൂ ഇൻഡ്യാ ഇൻഷുറൻസ്, യൂണൈറ്റഡ് ഇൻഡ്യാ ഇൻഷ്വറൻസ് എന്നിവയിൽ നിന്ന് പോളിസി എടുത്തിട്ടുളള ഉല്പാദന-സേവന-വാണിജ്യ-വ്യാപാര സംരംഭങ്ങൾക്ക് സഹായത്തിന് അർഹത ഉണ്ട്.

സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.