- Trending Now:
ഇന്റര്‍നെറ്റ് ബാങ്കിങ്ങും, മൊബൈല്‍ ആപ്പ് അധിഷ്ഠിത കൊടുക്കല്‍ വാങ്ങലുകളും, ഓണ്‍ലൈന്‍ പേയ്‌മെന്റ് വാലെറ്റുകളും, ക്രിപ്‌റ്റോകറന്‍സികളും കൂടുതലായി ഉപയോഗിക്കുന്നത് കണക്കിലെടുത്താണ് ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ക്കെതിരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുങ്ങുന്നത്.
ഓണ്‍ലൈന്‍ മേഖലയുടെ ഉപയോഗം വര്‍ധിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും രണ്ടു വശമുണ്ടെന്ന് പറയുന്നത് പോലെ ഓണ്‍ലൈന്‍ മേഖലയ്ക്കുള്ള മോശമായൊരു വശം ഓണ്‍ലൈന്‍ തട്ടിപ്പാണ്. ദിനംപ്രതി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ജനങ്ങള്‍ എത്രത്തോളം സൂക്ഷിച്ചു കഴിഞ്ഞാലും സാങ്കേതിക വിദ്യയുടെ അതിപ്രസരം കാരണം നൂതന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്.
ഇന്ത്യയില്‍ ഓരോ 10 മിനിട്ടിലും ഒരു ഇന്റര്‍നെറ്റ് അനുബന്ധ കുറ്റകൃത്യം ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ക്കെതിരെ ഇന്‍ഷുറന്‍സ് പരിരക്ഷ വരുന്നു. ഇന്റര്‍നെറ്റ് ബാങ്കിങ്ങും, മൊബൈല്‍ ആപ്പ് അധിഷ്ഠിത കൊടുക്കല്‍ വാങ്ങലുകളും, ഓണ്‍ലൈന്‍ പേയ്‌മെന്റ് വാലെറ്റുകളും, ക്രിപ്‌റ്റോകറന്‍സികളും കൂടുതലായി ഉപയോഗിക്കുന്നത് കണക്കിലെടുത്താണ് ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ക്കെതിരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുങ്ങുന്നത്.
ഒരു കുടുംബത്തിലെ പല കമ്പ്യൂട്ടര്‍, മൊബൈല്‍, ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങള്‍ ഒരുമിച്ചു ഈ ഇന്‍ഷുറന്‍സിന് കീഴില്‍ കൊണ്ടുവരാനാകും. ക്രെഡിറ്റ് കാര്‍ഡും, ഡെബിറ്റ് കാര്‍ഡുമുള്‍പ്പടെ ഈ ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. ബജാജ് അലയന്‍സും, എച്ച്ഡിഎഫ്‌സി എര്‍ഗോയുമാണ് ഇപ്പോള്‍ ഈ ഇന്‍ഷുറന്‍സ് നല്‍കുന്നത്.
എളുപ്പത്തില്‍ എല്ലാ കാര്യങ്ങളും നടക്കുന്ന ഈ കാലഘട്ടത്തില്‍ പല കാര്യങ്ങളിലും നമ്മള്‍ ശ്രദ്ധിക്കാണിക്കാറില്ല. സാങ്കേതിക വിദ്യയില്‍ എത്രത്തോളം വളര്‍ച്ച ഉണ്ടായാലും പണമിടപാടുകളിലും മറ്റും നിര്‍ബന്ധമായി ശ്രദ്ധ പുലര്‍ത്തണം. ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കിലും ഉപഭോക്താവ് ഉത്തരവാദിത്തത്തോടെ തന്നെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തണം. കാരണം ഉപഭോക്താവിന്റെ അശ്രദ്ധ മൂലം പണം നഷ്ടപ്പെട്ടുവെന്നുണ്ടെങ്കില്‍ ഈ ഇന്‍ഷുറന്‍സ് ലഭിക്കുകയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.