- Trending Now:
ഇന്നും ലോകത്തില്‍ ഏറ്റവും അധികം മരണമുണ്ടാക്കുന്ന രണ്ടാമത്തെ രോഗമാണ് ക്യാന്‍സര്‍ ഇന്ത്യയിലും അര്‍ബുദ രോഗം സ്ഥിരീകരിച്ചവരുടെയും ചികിത്സയില്‍ കഴിയുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം നാള്‍്ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്.ആധുനിക ചികിത്സ സംവിധാനങ്ങളുണ്ടെങ്കിലും ക്യാന്‍സര്‍ മരണം തടയാന്‍ ഒരു പരിധി കഴിഞ്ഞാല്‍ ആധുനിക വൈദ്യശാസ്ത്രത്തിനു പോലും കഴിയുന്നില്ല.
തുടക്കത്തിലെ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേതമാക്കുകയും ചെയ്യാം.ക്യാന്‍സര്‍ രോഗികള്‍ക്ക് താങ്ങായി ഒരു ഇന്‍ഷുറന്‍സ് പദ്ധതി നമ്മുടെ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്.ഇന്ന് ഈ ലേഖനത്തിലൂടെ ക്യാന്‍സര് ഇന്‍ഷുറന്‍സ് പ്ലാനിനെ കുറിച്ച് വിശദമായി നമുക്ക് നോക്കാം.
ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചികിത്സ ചെലവ് കുത്തനെ ഉയരുകയും ചെയ്തിരിക്കുന്ന സ്ഥിതിയില്‍ സാധാരണക്കാരായ രോഗികള്‍ക്ക് ചികിത്സയ്ക്കും ജീവനും സുരക്ഷയേകാനായി അവതരിപ്പിക്കപ്പെട്ട മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ക്യാന്‍സര്‍ ഇന്‍ഷുറന്‍സ് പ്ലാന്‍.വിവിധ ബാങ്കുകള്‍ പല ഓഫറുകളുമായി ഈ പദ്ധതി വിജയകരമായ രീതിയില്‍ അവതരിപ്പിക്കുന്നു.
ക്യാന്‍സര്‍ രോഗം കണ്ടെത്തിയാല്‍ പോളിസി ഉടമയ്ക്ക് സാമ്പത്തിക പിന്തുണ ലഭിക്കുന്ന പ്രത്യേക പോളിസിയാണ് ക്യാന്‍സര്‍ ഇന്‍ഷുറന്‍സ്.ആശുപത്രിവാസം,കീമോതെറാപ്പി,റേഡിയേഷന്‍,ശസ്ത്രക്രിയ,രക്തം നല്‍കല്‍,നഴ്സിംഗ് ശുശ്രൂഷ,മരുന്നുകളുടെ ചെലവ് തുടങ്ങിയവയെല്ലാം ഈ പോളിസിയില്‍ കവര്‍ ചെയ്യുന്നു.
വ്യത്യസ്ത സ്റ്റേജുകളിലുള്ള ക്യാന്‍സറിന് കവറേജ് നല്‍കുന്നു.ക്യാന്‍സര്‍ തിരിച്ചറിഞ്ഞാല്‍ കവറേജ് മുഴുവനും നല്‍കും.മാത്രമല്ല ക്യാന്‍സര്‍ രോഗബാധയ്ക്ക് ശേഷമുള്ള കാലത്തേക്കുള്ള പ്രീമിയം ഒഴിവാക്കി നല്‍കുകയും ചെയ്യുന്നു.എസ്ബിഐ,എച്ച്ഡിഎഫ്സി,ഐസിഐസിഐ തുടങ്ങിയ ബാങ്കുകള്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സുരക്ഷ പോളിസികള്‍ നല്‍കുന്നുണ്ട്.
നിലവില്‍ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ക്കും ക്യാന്‍സര്‍ ചികിത്സ ക്ലെയിമുകള്‍ കവര്‍ ചെയ്യുന്ന ഇന്‍ഷുറന്‍സ് പദ്ധതിയല്ലെങ്കില്‍ അതുകൊണ്ട് പ്രയോജനമുണ്ടായെന്ന് വരില്ല.ഉദാഹരണത്തിന് ഐസിഐസിഐയുടെ ഹൃദയ/ക്യാന്‍സര്‍ പ്രൊട്ടക്റ്റ് കവര്‍ പോലുള്ള ക്യാന്‍സര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ആശുപത്രി ബില്ലുകള്‍ സമര്‍പ്പിക്കാതെ തന്നെ ക്യാന്‍സര്‍ രോഗനിര്‍ണയത്തിനുള്ള കവര്‍ തുക നല്‍കുന്നവയാണ്.അതിനാല്‍ ഈ തുക നാട്ടിലോ വിദേശത്തോ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഡോക്ടറുമായോ ആശുപത്രിയുമായോ ചികിത്സയ്ക്കായി ഉപയോഗിക്കാം.സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്ന് വ്യത്യസ്തമായി, ഈ പോളിസിയുടെ പ്രീമിയം പോളിസി കാലയളവിലുടനീളം ഒരേ പോലെ തന്നെ തുടരും.ക്യാന്‍സര്‍ രോഗം കുടുംബത്തിലുള്ളവര്‍ ഈ പോളിസി എടുക്കുന്നത് നന്നായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.