Sections

നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അവബോധം നല്‍കുന്നതിനായി ഇന്‍ഡസ്ട്രീസ്‌കേരള 

Saturday, Sep 11, 2021
Reported By Admin
business education

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സേവനങ്ങള്‍, പദ്ധതികള്‍, വിവിധ സഹായ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് സംരംഭകരിലും പൊതുജനങ്ങളിലും വ്യക്തതയുണ്ടാകുന്നത് മെച്ചപ്പെട്ട സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക ഘടകമാണ്

 

വ്യവസായം ആരംഭിക്കുന്നവര്‍ക്ക് അതിനെ കുറിച്ച് അലബോധം ലഭിക്കേണ്ടത് അത്യാവശ്യമാണ്. വ്യവസായ മേഖലയെ വികസിപ്പിക്കേണ്ടതും അതിനു വേണ്ടിയുള്ള അവബോധം നല്‍കേണ്ടതും സര്‍ക്കാരിന്റെ കടമയാണ്. അതിനാല്‍ സംരംഭകരില്‍ അവബോധം ഉണ്ടാക്കുന്നതിനായി സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ ആരംഭിച്ചിരിക്കുകയാണ് കേരള വ്യവസായ വാണിജ്യ വകുപ്പ്.

കേരളത്തിന്റെ വാണിജ്യരംഗം ശക്തിപ്പെടുത്തുന്നതിന് വ്യവസായ വാണിജ്യ വകുപ്പ് നിരവധി നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സേവനങ്ങള്‍, പദ്ധതികള്‍, വിവിധ സഹായ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് സംരഭകരിലും പൊതുജനങ്ങളിലും വ്യക്തതയുണ്ടാകുന്നത് മെച്ചപ്പെട്ട സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക ഘടകമാണ്. 

സംസ്ഥാനത്തിന്റെ വാണിജ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും സംരംഭകരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമാണ് വ്യവസായ വാണിജ്യ വകുപ്പ് സമൂഹ്യമാധ്യമ മേഖലയിലെ സാന്നിധ്യം വ്യാപകമാക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളും യൂട്യൂബ് ചാനലുമാണ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്.

കേരളത്തിലെ പുതുതലമുറയ്ക്കും യുവാക്കള്‍ക്കും സംരംഭകത്വം ഒരു തൊഴില്‍ മാര്‍ഗമായി തെരഞ്ഞെടുക്കുന്നതിനുള്ള അടിസ്ഥാന വിവര സ്രോതസ്സായി വ്യവസായ വാണിജ്യ വകുപ്പിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ മാറും. വിജയികളായ സംരംഭകരാകുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശവും പ്രോത്സാഹജനകമായ അഭിപ്രായങ്ങളും നല്‍കി സംരംഭകത്വം സങ്കീര്‍ണമാണെന്ന തെറ്റിദ്ധാരണ നീക്കുന്നതിന് ഈ പേജുകള്‍ സഹായകമാകും.

വ്യവസായ വാണിജ്യ വകുപ്പിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അവബോധം സൃഷ്ടിക്കാന്‍ 'ഇന്‍ഡസ്ട്രീസ്‌കേരള' എന്നു പേരിട്ടിരിക്കുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളും യൂട്യൂബ് ചാനലും സഹായിക്കും. www.facebook.com/industrieskerala, Instagram: www.instagram.com/industrieskerala, www.youtube.com/ search: industrieskerala ഇവയാണ് വ്യവസായ വാണിജ്യ വകുപ്പിന്റെ സമൂഹ മാധ്യമ പേജുകളുടെയും ചാനലിന്റെയും ലിങ്ക്.

സംരംഭകര്‍ക്ക് കോവിഡ് ദുരിതാശ്വാസ പാക്കേജുകള്‍ നല്‍കുന്നതിനു പുറമേ, വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും കേരളത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനം നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.