- Trending Now:
ടാറ്റ മോട്ടോഴ്‌സിന്റെ ആഡംബര കാര്‍ യൂണിറ്റായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പനയും ഈ കാലയളവില്‍ മികച്ചതായിരുന്നു
ഇന്ത്യന്‍ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് ആഗോള തലത്തിലും കുതിയ്ക്കുകയാണ്. ടാറ്റാ മോട്ടോഴ്‌സിന്റെ വില്‍പ്പന രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) ആഗോള തലത്തിലും നല്ല രീതിയില്‍ നടന്നു. ചിപ്പുകളുടെ അഭാവം ഉണ്ടായിരുന്നിട്ടും, കമ്പനിയുടെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) ഉള്‍പ്പെടെയുള്ള പല വാഹനങ്ങളുടേയും വില്‍പ്പന ഈ കാലയളവില്‍ മികച്ചതായിരുന്നു.
ടാറ്റ മോട്ടോഴ്‌സിന്റെ ആഗോള വില്‍പ്പന ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഏകദേശം 24% വര്‍ദ്ധനവ് രേഖപ്പെടുത്തി. കാറുകളും വാണിജ്യ വാഹനങ്ങളും കമ്പനിയുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ കാലയളവില്‍ കമ്പനി 2,51,689 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 2,02,873 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടത്തിയത്.
ജൂലൈ-സെപ്റ്റംബര്‍ മാസത്തില്‍ കമ്പനി 1,62,634 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്തം വില്‍പ്പനയേക്കാള്‍ 10% കൂടുതലാണ് ഇത്. അതേ സമയം, ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ടാറ്റ മോട്ടോഴ്‌സിന്റെ മൊത്തം വില്‍പ്പന 2,14,250 യൂണിറ്റായിരുന്നു. 2020 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17% വര്‍ദ്ധനവാണ് ഇത്.
ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍
ടാറ്റ മോട്ടോഴ്‌സിന്റെ ആഡംബര കാര്‍ യൂണിറ്റായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പനയും ഈ കാലയളവില്‍ മികച്ചതായിരുന്നു. ഈ കാലയളവില്‍ കമ്പനി 78,251 ജെഎല്‍ആര്‍ കാറുകളാണ് വില്‍പ്പന നടത്തിയത്. ഇതില്‍, ജാഗ്വാറിന്റെ വില്‍പ്പന 13,944 യൂണിറ്റുകളും ലാന്‍ഡ് റോവറിന്റെ വില്‍പ്പന 64,307 യൂണിറ്റുകളുമാണ്. ചിപ്പുകളുടെ ആഗോള ക്ഷാമത്തിനിടയിലാണ് കമ്പനിയുടെ വില്‍പ്പനയിലെ ഈ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ഓട്ടോ കമ്പനികളില്‍ ഒന്നാണ് ടാറ്റ മോട്ടോഴ്‌സ്. അടുത്തിടെ, കമ്പനി ഇലക്ട്രിക് വാഹനത്തിലും എസ്യുവി വിഭാഗത്തിലും ശക്തിപ്പെട്ടു. കമ്പനിയുടെ നെക്‌സണ്‍ ഇവി രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ ഒന്നാണ്. എസ്യുവി വിഭാഗത്തില്‍ ഈ വര്‍ഷം സഫാരി വീണ്ടും ലോഞ്ച് ചെയ്തു, ഉടന്‍ തന്നെ ഒക്ടോബര്‍ 20 ന് കമ്പനി അതിന്റെ മിനി എസ്യുവി ടാറ്റ പഞ്ച് പുറത്തിറക്കാന്‍ പോകുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.