- Trending Now:
നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട ഇടമായി ഇന്ത്യ. ജൂണ്‍ മാസത്തില്‍ ഇന്ത്യയിലേക്ക് ഒഴുകിയ നിക്ഷേപത്തിന്റെ കണക്ക് പ്രകാരമാണ് ഇന്ത്യ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട ഇടമായത്. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ജൂണ്‍ മാസത്തില്‍ ഇതുവരെ 12,714 കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. ഇതിനുമുമ്പ് വിദേശ നിക്ഷേപകര്‍ മെയ് മാസത്തില്‍ 2,666 കോടി രൂപയും ഏപ്രിലില്‍ 9,435 കോടി രൂപയുമായിരുന്നു മൂലധന വിപണിയില്‍ എത്തിച്ചത്. ജൂണ്‍ ഒന്നിനും ജൂണ്‍ 25 നും ഇടയില്‍ എഫ്പിഐകള്‍ 15,282 കോടി രൂപ ഇക്വിറ്റികളിലേക്ക് നിക്ഷേപിച്ചതായി ഡിപോസിറ്ററികളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ചിലയിടങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും COVID-19 കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ തോതില്‍ കുറവുണ്ടാകുകയും ചെയ്തതാണ് വിപണിക്ക് അനുകൂലമായത്. ആഗോള തലത്തിലെ അനുകൂലമായ സൂചനകളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കാഴ്ചപ്പാട് മെച്ചപ്പെടുന്നതും നിക്ഷേപ വരവിന് ആക്കം കൂട്ടിയെന്ന് ബജാജ് ക്യാപിറ്റല്‍ ജോയിന്റ് ചെയര്‍മാനും എംഡിയുമായ സഞ്ജീവ് ബജാജ് പറഞ്ഞു.
സാധാരണ നിലയിലുളള മണ്‍സൂണ്‍, സപ്പോര്‍ട്ടീവ് മോണിറ്ററി പോളിസി, കോര്‍പ്പറേറ്റ് മേഖലയുടെ ഡെലിവറേജ് ബാലന്‍സ് ഷീറ്റ്, നന്നായി മൂലധനമുള്ള ബാങ്കിംഗ് സംവിധാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്ക്ക് വി ആകൃതിയിലുള്ള വളര്‍ച്ചാ പുനരുജ്ജീവനം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഐടി (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), മെറ്റല്‍ സ്റ്റോക്കുകള്‍ എന്നിവയിലെ ഉയര്‍ന്ന ഡെലിവറി വോള്യങ്ങള്‍ ശക്തമായ സ്ഥാപന വാങ്ങലിനെ സൂചിപ്പിക്കുന്നുവെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ ബിസിനസ് ടുഡെയോട് പറഞ്ഞു.
മൊത്തത്തില്‍ എംഎസ്സിഐ എമര്‍ജിംഗ് മാര്‍ക്കറ്റ് സൂചിക ഈ ആഴ്ച 1.49 ശതമാനം നേട്ടമുണ്ടാക്കിയതായി കൊട്ടക് സെക്യൂരിറ്റീസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ഇക്വിറ്റി ടെക്‌നിക്കല്‍ റിസര്‍ച്ച്) ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു. ഇന്ത്യയും ഇന്തോനേഷ്യയും ഒഴികെ, എല്ലാ പ്രധാന വളര്‍ന്നുവരുന്ന ഏഷ്യന്‍ വിപണികളില്‍ നിന്നും ഈ മാസം ഇതുവരെ എഫ്പിഐ നിക്ഷേപങ്ങള്‍ വലിയതോതില്‍ പിന്‍വലിക്കുന്ന കാഴ്ചയാണ് കണ്ടത്.
ഇന്തോനേഷ്യയില്‍ ഈ മാസം ഇതുവരെ 363 മില്യണ്‍ ഡോളര്‍ എഫ്പിഐ വരവ് ദൃശ്യമായെങ്കില്‍. തായ്‌വാന്‍, ദക്ഷിണ കൊറിയ, തായ്‌ലാന്‍ഡ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ ജൂണില്‍ 2,426 മില്യണ്‍ ഡോളര്‍, 1,218 മില്യണ്‍ ഡോളര്‍, 124 മില്യണ്‍ ഡോളര്‍, 64 മില്യണ്‍ ഡോളര്‍ എന്നിങ്ങനെയായിരുന്നു എഫ്പിഐ നിക്ഷേപം പുറത്തേക്ക് പോയി.
മാക്രോ ഇക്കണോമിക് അന്തരീക്ഷം മെച്ചപ്പെടുകയും ആഭ്യന്തര സമ്പദ് വ്യവസ്ഥ വീണ്ടെടുക്കല്‍ പാതയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇന്ത്യ വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കുമെന്ന് മോര്‍ണിംഗ്സ്റ്റാര്‍ ഇന്ത്യ അസോസിയേറ്റ് ഡയറക്ടര്‍ (മാനേജര്‍ റിസര്‍ച്ച്) ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ആഗോളതലത്തില്‍ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര ബാങ്കുകള്‍ നടത്തിയ ധനനയ നിലപാട് ഇന്ത്യ പോലുള്ള വളര്‍ന്നുവരുന്ന വിപണികളിലേക്ക് വിദേശ പണത്തിന്റെ വരവിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.