- Trending Now:
ഈ സമയത്ത് ലാഭം എന്നത് ജീവവായു പോലെയാണ്. അതുകൊണ്ട് മാര്‍ക്കറ്റിങിന് ചെലവു കുറഞ്ഞ തന്ത്രപരമായി രീതികള്‍ കൊണ്ടു വന്ന് ലാഭം വര്‍ദ്ധിപ്പിക്കുക.
നിലവിലെ പ്രതിസന്ധി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു വര്‍ഷത്തിന് മുകളിലായി കൊറോണ എന്ന മഹാമാരി നമ്മെ പിന്തുടരാന്‍ തുടങ്ങിയിട്ട്. ബിസിനസ് അടക്കം എല്ലാ മേഖലകളിലും വലിയ തകര്‍ച്ച ഉണ്ടായ കാലഘട്ടമായിരുന്നു ഇത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. അതിനാല്‍ പ്രതിസന്ധി കാലത്ത് ബിസിനസില്‍ ചില കാര്യങ്ങളൊക്കെ ചെയ്യുമ്പോള്‍ അതീവ ശ്രദ്ധാലു ആയിരിക്കേണ്ടതാണ്. അത്തരത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ട അഞ്ച് കാര്യങ്ങള്‍ നോക്കാം.
ഭൗതിക അടിസ്ഥാന സൗകര്യങ്ങളില്‍ പണമുടക്കുന്നത്
ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി പൈസ മുടക്കുമ്പോള്‍ നിരവധി തവണ ചിന്തിക്കേണ്ടത് അനിവാര്യമാണ്. പുതിയ കെട്ടിട നിര്‍മ്മാണം പോലെയുള്ള ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്യുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ അത് അത്യാവശ്യമുണ്ടോ എന്നു ചിന്തിക്കണം. ഈ സമയത്ത് അത്തരത്തില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ കൃത്യമായ പദ്ധതിയോടെ ചെയ്യാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ബിസിനസിന്റെ തകര്‍ച്ചയ്ക്ക് തന്നെ കാരണമാകും.
കൂടുതല്‍ സ്‌റ്റോക്കുകള്‍ സൂക്ഷിക്കുന്നത്
കൂടുതല്‍ സ്‌റ്റോക്കുകള്‍ സൂക്ഷിക്കുന്നത് ഈ കാലഘട്ടത്തില്‍ ഒരു അപകടകരമായി മാറും. സ്റ്റോക്കുകള്‍ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ബിസിനസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്തൊക്കെ പ്രലോഭനങ്ങള്‍ ഉണ്ടെങ്കിലും ആവശ്യത്തില്‍ കൂടുതല്‍ സ്‌റ്റോക്കുകള്‍ എടുത്ത് വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
കടം കൊടുക്കുന്നത്
ബിസിനസില്‍ കടം കൊടുക്കുന്ന ആളാണ് നിങ്ങളെങ്കിലും നിലവിലെ സാഹചര്യത്തില്‍ കടം കൊടുക്കുന്നത് പൂര്‍ണമായി ഒഴിവാക്കുക. എല്ലാ ബിസിനസുകളിലും അത് സാധ്യമാകണമെന്നില്ല. അതിനാല്‍ കൃത്യമായ മാനദണ്ഡങ്ങള്‍ വച്ച് മാത്രം കൊടുക്കുക. ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയാത്ത സാഹചര്യം ആയതുകൊണ്ട് കൃത്യമായി തിരിച്ചു തരുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രം കടം കൊടുക്കുക.
മാര്‍ക്കറ്റിങിന് വേണ്ടി ചെലവിടുന്നത്
കൂടുതല്‍ പണം മുടക്കി ബ്രാന്‍ഡ് അംബാസിഡറിനെ കൊണ്ടു വരിക, താരങ്ങളെ ഉദ്ഘാടനത്തിന് ക്ഷണിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അതേസമയം മാര്‍ക്കറ്റിങ് ചെയ്യുമ്പോള്‍ ചെലവു കുറഞ്ഞ രീതികള്‍ ഉപയോഗിക്കുക. ഈ സമയത്ത് ലാഭം എന്നത് ജീവവായു പോലെയാണ്. അതുകൊണ്ട് മാര്‍ക്കറ്റിങിന് ചെലവു കുറഞ്ഞ തന്ത്രപരമായി രീതികള്‍ കൊണ്ടു വന്ന് ലാഭം വര്‍ദ്ധിപ്പിക്കുക.
വളര്‍ച്ചയെ അളക്കുന്നത്
ഇത്രയും കാലം ജീവനക്കാരുടെ കാര്യങ്ങളും വില്‍പനയുടെയും കാര്യങ്ങളും ശ്രദ്ധിച്ചില്ലെങ്കില്‍ ഇനി അങ്ങോട്ട് അത് പറ്റില്ല. ബിസിനസിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി അളക്കണം. എന്നാല്‍ മാത്രമേ പ്രതിസന്ധികളെ മുന്നില്‍ കാണാനും അത് പരിഹരിക്കുന്നതിന് വേണ്ടി പ്രയത്‌നിക്കാനും സാധിക്കുകയുള്ളൂ.
ഈ കാര്യങ്ങളൊക്കെ നിലവിലെ സാഹചര്യത്തില്‍ ചെയ്യരുത് എന്നല്ല. മറിച്ച് ചെയ്യുമ്പോള്‍ നന്നായി സൂക്ഷിക്കുക. പ്രതിസന്ധി കാലത്ത് ബിസിനസില്‍ തകര്‍ച്ച ഉണ്ടായാല്‍ തിരിച്ചു വരവിന് വളരെ പ്രയാസമായിരിക്കും. എത്ര ചെറിയ ബിസിനസ് സംരംഭം ആണെങ്കിലും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നത് ഗുണമേ ഉണ്ടാക്കുകയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.