Sections

സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് കമ്യൂണിക്കേഷന്‍ അനിവാര്യമാണ്

Wednesday, Sep 01, 2021
Reported By admin
Communication

ആശയവിനിമയം നടന്നില്ലെങ്കില്‍ സംരംഭം തന്നെ തകര്‍ന്നുപോയേക്കാം

 

നിങ്ങളുടെ സംരംഭം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ വളരെ പ്രധാനപ്പെട്ട പണചെലവില്ലാത്ത ഒരു സംഗതി കൂടിയേതീരു അത് കമ്യൂണിക്കേഷന്‍ അഥവ മികച്ച ആശയവിനിമയം തന്നെയാണ്.ഫലപ്രദമായ രീതിയില്‍ സ്ഥാപനത്തിനുള്ളിലും ഉപയോക്താക്കളുമായും ആശയവിനിമയം നടന്നില്ലെങ്കില്‍ സംരംഭം തന്നെ തകര്‍ന്നുപോയേക്കാം എന്ന് വിദഗ്ധര്‍ പറയുന്നു.

ആശയങ്ങളും അഭിപ്രായങ്ങളും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഫലപ്രദമായും കാര്യക്ഷമമായും സഞ്ചരിക്കുന്നതിനെയാണ് കമ്യൂണിക്കേഷന്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.നമുക്ക് അറിയാവുന്നത് പോലെ സംരംഭത്തിനുള്ളിലും രണ്ട് തരം കമ്യൂണിക്കേഷന്‍ ഉണ്ട്.ഫോര്‍മലും ഇന്‍ഫോര്‍മലും.


സ്റ്റാഫ് മീറ്റിംഗ്, സെയ്ല്‍സ് റിവ്യു മീറ്റിംഗ്സ്, ഔദ്യോഗിക അനൗണ്‍സ്മെന്റ്, സര്‍ക്കുലര്‍ എന്നിവ വഴിയുള്ള ഫോര്‍മല്‍ കമ്യൂണിക്കേഷന്‍ ആണ് സാധാരണ സ്ഥാപനങ്ങളൊക്കെ പിന്തുടരുന്ന രീതി.മാനേജ്‌മെന്റും ജീവനക്കാരും തമ്മില്‍ സ്ഥിരമായ ആശയവിനിമയം നടക്കുന്നതായി ഇതിലൂടെ ഉറപ്പാക്കാന്‍ സാധിക്കുന്നു.എന്നാല്‍ അതേ പ്രാധാന്യം ഇന്‍ഫോര്‍മല്‍ കമ്യൂണിക്കേഷനും ഒരു സംരംഭത്തിനുള്ളിലുണ്ട്.കുറച്ചുകൂടി ഫലപ്രദമായ ആശയവിനിമയ രീതിയായി ഇതിനെ കണക്കാക്കാം.

ഇതിനൊക്കെ പുറമെ വ്യത്യസ്ത അധികാര ശ്രേണിയിലുള്ള വലിയ സ്ഥാപനങ്ങളില്‍ അപ് വേര്‍ഡ് കമ്യൂണിക്കേഷന്‍ എന്നൊരു രീതി കണ്ടുവരാറുണ്ട്.അതായത് താഴെ നിന്ന് മുകളിലേക്ക് ആശയവിനിമയം കൈമാറി പോകുന്ന രീതിയാണ് അപ് വേര്‍ഡ് കമ്യൂണിക്കേഷന്‍.തിരിച്ച് മാനേജ്‌മെന്റില്‍ നിന്ന് താഴെക്കടിയിലുള്ള ജീവനക്കാരനിലേക്ക് എത്തുന്ന കമ്യൂണിക്കേഷന്‍ ഡൗണ്‍വേഡ് എന്നും അറിയപ്പെടുന്നു.

ബ്രാഞ്ച് ഹെഡുകളോ ഡിപ്പാര്‍ട്ട്‌മെന്റുകളോ തമ്മിലുള്ള ആശയവിനിയമത്തെ നമുക്ക് ലാറ്ററല്‍ കമ്യൂണിക്കേഷന്റെ ലിസ്റ്റില്‍പ്പെടുത്താം.

ഇനി പൊതുവെ എല്ലാ സ്ഥാപനങ്ങളിലും വ്യാപകമായ ആശയവിനിമയ രീതിയുണ്ട് ഗ്രേപ്പ് വൈന്‍ എന്ന് ഇവ അറിയപ്പെടുന്നു.അനൗദ്യോഗികമായ ആശയവിനിമയ രീതിയാണ് ഇത്.പലപ്പോഴും ഇതിന്റെ സ്രോതസ്സ് പോലും അജ്ഞാതമായിരിക്കും പക്ഷെ മറ്റേത് വിധ കമ്യൂണിക്കേഷനെക്കാളും വേഗത്തില്‍ ലക്ഷ്യങ്ങളിലേക്കെത്താന്‍ ഈ ആശയവിനിമയ രീതിയിക്ക് കഴിയുന്നു.ഒരര്‍ത്ഥത്തില്‍ ഊഹാപോഹങ്ങള്‍,സംശയങ്ങള്‍,തെറ്റിദ്ധാരണകള്‍,ഗോസ്സിപ്പുകള്‍ ഒക്കെയാണ് ഈ കമ്യൂണിക്കേഷന്റെ ലിസ്റ്റില്‍പ്പെടുന്നത്.

എപ്പോഴും മികച്ച കമ്യൂണിക്കേഷന്‍ നിങ്ങളുടെ സംരംഭത്തില്‍ നടപ്പിലാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.നടക്കുന്ന ആശയവിനിമയം ശരിയാണെന്ന് ഉറപ്പിക്കണം.ഡൗണ്‍വേര്‍ഡ് കമ്യൂണിക്കേഷനിലൂടെ അതായത് മാനേജ്‌മെന്റിന് പറയാനുള്ള കാര്യങ്ങള്‍ കൃത്യതയോടെയും വ്യക്തതയോടെയും തന്നെയാണ് ജീവനക്കാരിലെത്തുന്നതെന്നും ഉറപ്പിക്കേണ്ടതുണ്ട്.ഇതിനു പുറമെ സ്ഥാപനത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയിപ്പ് നല്‍കുന്ന ആളുകള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കുകയും പ്രൊഫഷണല്‍ രീതിയില്‍ തന്നെ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയും വേണം.നിലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അടക്കം ഇന്‍ഫോര്‍മല്‍ കമ്യൂണിക്കേഷന് വളരെ വലിയ പ്രാധാന്യം നല്‍കി കാണുന്നുണ്ട്.ഇതും പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.