- Trending Now:
കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'ദി ഇഗ്നൈറ്റ്' എന്ന പേരിൽ ഫെബ്രുവരി 17 ന് ഹോട്ടൽ ഡിസ്ട്രിക്ട് നയനിൽ രാവിലെ ഒമ്പത് മുതൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സ്റ്റാർട്ടപ്പുകളിൽ തുക നിക്ഷേപിക്കാൻ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദി സീഡിംഗ് കേരള-23 ന്റെ മുന്നോടിയായാണ് നഗരങ്ങൾ കേന്ദ്രീകരിച്ച് ഇഗ്നൈറ്റ് പരിപാടി സംഘടിപ്പിക്കുന്നത്.
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു... Read More
പരിപാടിയിൽ പ്രൊഡക്ട് എക്സ്പോ, ഇൻവസ്റ്റർ കഫെ, പിച്ച് ക്ലിനിക്ക്, മാസ്റ്റർ ക്ലാസ്, തുടങ്ങി വിവിധ ചർച്ചകൾ നടക്കും. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനും സ്റ്റാർട്ടപ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനും നിക്ഷേപകർക്ക് അവസരമൊരുക്കുകയാണ് ഇഗ്നൈറ്റിന്റെ ലക്ഷ്യം. സ്റ്റാർട്ടപ്പ് സംരംഭകരെ മികച്ച അവസരങ്ങൾക്കായി ബോധവത്ക്കരിക്കുക, കേരളത്തിലെ നിക്ഷേപകരുടെ ഓഹരി സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഗുണകരമാക്കുക എന്നിവയും ഇഗ്നൈറ്റിന്റെ ലക്ഷ്യങ്ങളാണ്. സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപസമൂഹവുമായി ക്രിയാത്മകമായി ബന്ധപ്പെടാനുള്ള സാധ്യതകൾ, നിക്ഷേപ സാധ്യതയുള്ള ധനശേഷിയുള്ള വ്യക്തികൾക്കായുള്ള പ്രത്യേക സെഷനുകൾ, പാലക്കാടിന്റെ സ്റ്റാർട്ടപ്പ് സാധ്യതകൾ ത്വരിതപ്പെടുത്തുന്നതിന് ഈ മേഖലയിലെ പങ്കാളികളുമായുള്ള കൂടിയാലോചനകൾ എന്നിവയും ഇഗ്നൈറ്റിന്റെ ഭാഗമായി നടക്കും.
കൂടുതൽ വിവരങ്ങൾക്ക് https://seedingkerala.com/ignitepalakkad.html ലും vignesh@startupmission.in ലും ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.