- Trending Now:
കൊച്ചി: കേരള ഐടി പാർക്കുകളിലേക്കുള്ള ഇൻറേൺഷിപ്പ് പരിപാടിയായ ഇഗ്നൈറ്റ് 2.0 ലേക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ടെക്നോപാർക്ക്, ഇൻഫോപാർക്ക്,
സൈബർപാർക്ക് കാമ്പസുകളിലേക്കാണ് ബിരുദധാരികൾക്ക് ഇൻറേൺഷിപ്പിനുള്ള സൗകര്യം ഒരുക്കുന്നത്.
ആറുമാസമാണ് ഇൻറേൺഷിപ്പിൻറെ കാലാവധി. ഇൻറേൺഷിപ്പ് ലഭിക്കുന്നവർക്ക് സർക്കാർ 5000 രൂപ വീതം പ്രതിമാസം സ്റ്റൈപൻറ് നൽകും. കമ്പനികൾക്ക് തത്തുല്യമായതുകയോ അതിൽ കൂടുതലോ നൽകാവുന്നതാണ്. തൊഴിൽപരിചയം നേടാനും ഭാവിയിലേക്ക് മികച്ച ജോലി ലഭിക്കാനും ഇത് ഉദ്യോഗാർത്ഥികളെ സഹായിക്കും. മികച്ച ഉദ്യോഗാർഥികളെ വ്യവസായങ്ങൾക്ക് ലഭിക്കാനും ഇതു വഴി സാധിക്കും.രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഉദ്യോഗാർത്ഥികളും തൊഴിലുടമകളും
(https://ignite.keralait.org/) സന്ദർശിക്കുക. അവസാന തിയതി ആഗസ്റ്റ് 31 ആണ്.
സ്വകാര്യമേഖലയിലുള്ള കമ്പനികളുടെ സഹകരണത്തോടെ സംസ്ഥാനസർക്കാർ നടത്തുന്ന പദ്ധതിയാണ് ഇഗ്നൈറ്റ്. ഐടി-ഐടി അനുബന്ധമേഖലയിലെ തൊഴിൽനൈപുണ്യം വർധിപ്പിക്കാനും ആവശ്യമായ പ്രതിഭകളെ ലഭിക്കാനുള്ള ലക്ഷ്യത്തോടെ 2022 ലാണ് സർക്കാർ ഈ പദ്ധതി തുടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.