- Trending Now:
ആശയവിനിമയം നടത്തണമെങ്കില്‍ പ്രധാനമായും ആശയ വിനിമയം എന്താണെന്ന് മനസിലാക്കേണ്ടതുണ്ട്. നന്നായി സംസാരിച്ചാല്‍ വില്‍പ്പന വര്‍ദ്ധിക്കുമെന്നത് തെറ്റായ ധാരണയാണ്.
ഉല്‍പാദന സംരംഭങ്ങളിലെ പ്രധാനപ്പെട്ട ഘടകമാണ് വില്‍പന. വില്‍പന വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ലാഭം ലഭിക്കുകയും അതിലൂടെ സംരംഭം വളരുകയുമുള്ളൂ. അതിനാല്‍ ഉല്‍പാദന സംരംഭങ്ങള്‍ വില്‍പനയില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇത്തരത്തില്‍ വില്‍പന വര്‍ദ്ധിപ്പിക്കുവാനായുള്ള കുറച്ച് മാര്‍ഗങ്ങള്‍ എന്താണെന്ന് നോക്കാം.
ആശയവിനിമയം മെച്ചപ്പെടുത്തുക
ആശയവിനിമയം നടത്തണമെങ്കില്‍ പ്രധാനമായും ആശയ വിനിമയം എന്താണെന്ന് മനസിലാക്കേണ്ടതുണ്ട്. നന്നായി സംസാരിച്ചാല്‍ വില്‍പ്പന വര്‍ദ്ധിക്കുമെന്നത് തെറ്റായ ധാരണയാണ്. സ്വാധീനം ചെലത്താനുള്ള കഴിവാണ് ഒരു സെയില്‍സ്‌പേഴ്‌സണ് പ്രധാനമായും വേണ്ടത്. ഇടപെടുന്ന രീതി, സംസാരം ഭാഷ, ഉപയോഗിക്കുന്ന വാക്കുകള്‍ തുടങ്ങിയവയില്‍ സെയില്‍സ് പേഴ്‌സണ് ഉപഭോക്താവിനെ സ്വാധീനം ചെലുത്താന്‍ സാധിക്കണം. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ ക്ഷമയോടെ കേട്ട് അത് തിരിച്ചറിയാന്‍ കഴിയുന്ന ആള്‍ക്ക് മാത്രമേ സ്വാധീനം ചെലുത്താന്‍ സാധിക്കുകയുള്ളൂ.
റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്
ഉപഭോക്താവുമായി നിരന്തര ബന്ധം നിലനിര്‍ത്താന്‍ സാധിക്കുന്ന ആള്‍ക്ക് മാത്രമേ സെയില്‍സ് മേഖലയില്‍ വിജയം കൈവരിക്കാന്‍ സാധിക്കൂ. ഉപഭോക്താവുമായി ബന്ധം പുലര്‍ത്തുകയും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കാന്‍ തയ്യാറാകുകയും വേണം. സെയില്‍ പേഴ്‌സണ്‍ സ്വന്തമായി ഒരു കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് സിസ്റ്റം ഉണ്ടാക്കണം. എന്നാല്‍ മാത്രമേ ഉപഭോക്താക്കളുമായി നല്ല രീതിയിലുള്ള ബന്ധം നിലനിര്‍ത്തി കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ.
സ്ഥിരത
ഉല്‍പന്നത്തെ കുറിച്ച് ഊര്‍ജ്ജസ്വലമായി ഉപഭോക്താവിനോട് സംസാരിക്കാനും, നിരന്ത ബന്ധം ഉണ്ടാകാനും സ്ഥിരത നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. സ്വയം പ്രചോദിപ്പിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ പ്രവൃത്തിയില്‍ സ്ഥിരത കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.
വില്‍പന വര്‍ദ്ധിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഇത്തരം ചില കാര്യങ്ങള്‍ ശ്രദ്ധിച്ച് കഴിഞ്ഞാല്‍ ഉല്‍പന്നങ്ങളുടെ വില്‍പന വര്‍ദ്ധിപ്പിക്കാന്‍ പറ്റും. കൂടാതെ പരിശ്രമങ്ങളിലൂടെയും പ്രവൃത്തിയില്‍ പുതുമ കൊണ്ടുവരുന്നതിലൂടെയും വിജയം കൈവരിക്കാന്‍ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.