- Trending Now:
നല്ല രീതിയിലുള്ള ആസൂത്രണമില്ലാതെ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നത് കൊണ്ടാണ് പ്രധാനമായും ഇത്തരത്തില്‍ പരാജയം സംഭവിക്കുന്നത്
ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ആരംഭത്തില്‍ ചിന്തിക്കുന്ന ആശയമാണ് ചെറുകിട സംരംഭമെന്നത്. നമ്മുക്ക് നാട്ടില്‍ കൂടുതലും കാണുന്നത് ചെറുകിട സംരംഭങ്ങളാണ്. എന്നാല്‍ കുറച്ച് കാലം പ്രവൃത്തിച്ചതിന് ശേഷം ചില ചെറുകിട സംരംഭങ്ങള്‍ അടച്ചു പോയതായി നമ്മുക്ക് കാണാറുണ്ട്. നല്ല രീതിയിലുള്ള ആസൂത്രണമില്ലാതെ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നത് കൊണ്ടാണ് പ്രധാനമായും ഇത്തരത്തില്‍ പരാജയം സംഭവിക്കുന്നത്. ചെറുകിട സംരംഭങ്ങളില്‍ പരാജയപ്പെടാനുള്ള പ്രധാന കുറച്ച് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ആസൂത്രണമായ കഠിനാധ്വാനം
ചെറുകിട സംരംഭകര്‍ നല്ല രീതിയില്‍ പ്രയത്‌നിക്കുന്നവരാണ്. എന്നാല്‍ താല്‍ക്കാലിക കാര്യങ്ങളില്‍ മാത്രമാണ് ഇത്തരം കധിനാധ്വാനം അവര്‍ ചെയ്യുന്നത്. ഭാവിയിലെ ബിസിനസ് വളര്‍ച്ചയെ മുന്‍കൂട്ടി കണ്ടു കൊണ്ടുള്ള ആസൂത്രണങ്ങള്‍ അവര്‍ പലപ്പോഴും നടത്താറില്ല. ഭാവിയെയും പ്രതിസന്ധികളെയും മുന്‍കൂട്ടി കണ്ട് കൊണ്ട് പ്രവൃത്തിച്ചാല്‍ ചെറുകിട സംരംഭങ്ങള്‍ പരാജയപ്പെടില്ല.
സ്ഥിര വരുമാന ഇല്ലായ്മ
സ്ഥിരമായി വരുമാനം ലഭിക്കാത്തത് ചെറുകിട സംരംഭത്തിന് ഉണ്ടായേക്കാവുന്ന പരാജയങ്ങളുടെ ഒരു പ്രധാന കാരണമാണ്. ചെയ്യുന്ന ജോലിയ്്ക്ക് അനുസരിച്ചുള്ള വരുമാനം ലഭിക്കാതിരിക്കുമെന്നും വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്നും മനസിലാക്കി അതിനാവശ്യമായുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
നിക്ഷേപം ഇല്ലായ്മ
ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ തുടക്കത്തില്‍ മുടക്കിയ തുക തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിലായിരിക്കും. അതിനാല്‍ തന്നെ ബിസിനസിലൂടെ നിക്ഷേപം കണ്ടെത്താനുള്ള ശ്രമം നടത്താറില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ ബിസിനസില്‍ പ്രതിസന്ധികള്‍ സംഭവിച്ചാല്‍ അതിനെ തരണം ചെയ്യാന്‍ സാധിക്കില്ല.
ഒഴിവ് സമയം ലഭിക്കാതെയിരുക്കുക
മുഴുവന്‍ സമയവും ബിസിനസിനായി മാറ്റിവയക്കുന്നതിനാല്‍ ഒഴിവ് സമയം ലഭിക്കാതെയിരിക്കുന്നു. അതിനാല്‍ കുടുംബ ബന്ധത്തില്‍ നിന്ന് പ്രോല്‍സാഹനം ലഭിക്കാതിരിക്കുകയും സുഹൃത്ത് ബന്ധങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ ബിസിനസിന്റെ പരാജയത്തിന് കാരണമാകുന്നു.
അടിസ്ഥാനപരമായ കഴിവ് ഇല്ലാതിരിക്കുന്നത്
ബിസിനസുപരമായ പാരമ്പര്യവും പ്രവൃത്തി പരിചയവും ഇല്ലാത്തവര്‍ ബിസിനസ് ചെയ്യുന്നത് ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ബിസിനസിന് ആവശ്യമായ അടിസ്ഥാന കഴിവ് ഇല്ലാത്തതും അത് നേടിയെടുക്കാനുള്ള ആര്‍ജവം ഇല്ലാത്തതും ബിസിനസിന്റെ തകര്‍ച്ചയ്ക്ക് കാരണമാകാറുണ്ട്.
ഉല്‍പന്നങ്ങള്‍ കടമായി നല്‍കുന്നത്
പല ബിസിനസുകാരും കടമായി ഉല്‍പന്നങ്ങള്‍ നല്‍കാറുണ്ട്. ബിസിനസിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയായിരിക്കാം അവര്‍ അങ്ങനെ ചെയ്യുന്നത്. എന്നാല്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുകയും അതിന്റെ തുക ലഭിക്കാതിരിക്കുകയും ചെയ്താല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാം. ഇത് ബിസിനസിന്റെ പരാജയത്തിന് കാരണമാകാം.
നിയമങ്ങളുടെ അറിവില്ലായ്മ
ബിസിനസുമായി ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച് ധാരണയില്ലാത്തത് വലിയൊരു പ്രശ്‌നമാണ്. ബിസിനസില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പാലിക്കേണ്ടത് അനിവാര്യമാണ്. ജിഎസ്ടി, ടാക്‌സ് പോലെയുള്ള നിയമപരമായ കാര്യങ്ങളെ കുറിച്ച് അറിവില്ലാത്തതുകൊണ്ടോ അത് ചെയ്യാന്‍ സാധിക്കാത്തതു കൊണ്ടോ ബിസിനസില്‍ പരാജയങ്ങള്‍ ഉണ്ടാകാം.
മികച്ച ടീമിന്റെ അപര്യാപ്തത
ബിസിനസിനായി പ്രവര്‍ത്തിക്കാനാവശ്യമായ ഒരു ടീമിനെ വികസിപ്പിച്ചെടുക്കാന്‍ ചെറുകിട സംരംഭകള്‍ ശ്രമിക്കാറില്ല. സംരംഭകന് ഒരു ശാരീരികമായോ മറ്റ് എന്തെങ്കിലും പ്രശ്‌നങ്ങളോ ഉണ്ടായാല്‍ ബിസിനസിനെ മികച്ച രീതിയില്‍ നിലനിര്‍ത്തി കൊണ്ടു പോകാനുള്ള ആളുകളെ വികസിപ്പിച്ചെടുക്കേണ്ടത് അനിവാര്യമാണ്. ബിസിനസിനെ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുന്ന ഭാവി തലമുറയോ ഒരു ടീമോ ഇല്ലാത്തത് ബിസിനസിന് പരാജയങ്ങള്‍ ഉണ്ടാക്കാം.
മത്സരങ്ങളെ അതിജീവിക്കാന്‍ സാധിക്കാത്തത്
എതിരാളികള്‍ ആരൊക്കെയാണ്, അത് തരണം ചെയ്യാന്‍ എന്തൊക്കെ ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ ഒരു സംരംഭകന്‍ തീര്‍ച്ചയായും ചിന്തിക്കേണ്ട ഒരു കാര്യമാണ്. കാലത്തിനനുസരിച്ച് മാറിയില്‍ മാത്രമേ എതിരാളികളെ അതിജീവിക്കാനും ബിസിനസില്‍ മത്സരിക്കാനും സാധിക്കുകയുള്ളൂ. അത്തരം കാര്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ പരാജയങ്ങള്‍ ഉണ്ടാക്കും.
ഇതൊക്കെയാണ് പ്രധാനമായും ചെറുകിട സംരംഭകന്‍ ബിസിനസ് നിര്‍ത്തി പോകാനോ അടച്ചു പോകാനോ കാരണമാകുന്നത്. ഇത്തരം കാര്യങ്ങളില്‍ ഒരു സംരംഭകന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തിയാല്‍ അവ വികസിപ്പിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ ബിസിനസില്‍ ഇതില്‍ ഏത് കാരണമാണ് ഉള്ളതെന്നും ഏതാണ് മെച്ചപ്പെടുത്തേണ്ടതെന്നും മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും മികച്ച ചെറുകിട സംരംഭകന്‍ ആകാന്‍ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.