Sections

ബ്രാന്‍ഡിങ്ങില്‍ ശ്രദ്ധിച്ചാല്‍ ബിസിനസ് ഭാവിയിലെ സ്വത്താക്കി മാറ്റാം

Wednesday, Aug 18, 2021
Reported By Aswathi Nurichan
business branding

എത്ര ചെറിയ ബിസിനസുകാരനാണെങ്കിലും നിങ്ങളുടേതായ ഒരു ബ്രാന്‍ഡ് വികസിപ്പിച്ചെടുക്കാനുള്ള പദ്ധതി രൂപികരിക്കണം

 

ഒരു ബിസിനസില്‍ പ്രധാധപ്പെട്ട ഒരു ഘടകമാണ് ബ്രാന്‍ഡിംഗ് എന്നത്. ബ്രാന്‍ഡാണ് ഒരു സംരംഭകന്റെ സ്വത്താണ്. ഒരു ബിസിനസിന്റെ ഉല്‍പന്നം വ്യാജമായി നിര്‍മ്മിക്കാന്‍ പറ്റും പക്ഷേ ബ്രാന്‍ഡ് വ്യാജമായി നിര്‍മ്മിക്കാന്‍ പറ്റില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മറ്റുള്ളവര്‍ നിങ്ങളെ ഡ്യൂപ്ലിക്കേറ്റ് ചെയ്യാതിരിക്കണമെങ്കില്‍ നിങ്ങള്‍ ബ്രാന്‍ഡിംഗ് ചെയ്‌തേപറ്റൂ. 

നിങ്ങള്‍ വിലയുടെ പേരില്‍ നിരന്തരം മത്സരിക്കേണ്ടി വരുമെന്നതാണ ബ്രാന്‍ഡിംഗ് ഇല്ലെങ്കില്‍ സംഭവിക്കുന്നത്. ബ്രാന്‍ഡ് ഇല്ലാതെ വരുമ്പോള്‍ മറ്റൊരാള്‍ നിങ്ങളേക്കാള്‍ വില കുറച്ച് സാധനങ്ങള്‍ വിറ്റാല്‍ ഉപഭോക്താക്കള്‍ സാധനം വാങ്ങാന്‍ അവരുടെ അടുത്തേ പോകുകയുള്ളൂ. അതാണ് ബ്രാന്‍ഡിന്റെ ഗുണം.

ബ്രാന്‍ഡിംഗ് എന്നു പറയുന്നത് ഒരു തരം വിശ്വാസമാണ്. വിശ്വാസം ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയ ഓരോ സ്ഥാപനത്തിലും നടന്നിരിക്കണം. ബ്രാന്‍ഡിംഗ് ശ്രദ്ധിക്കുന്നില്ലെങ്കില്‍ ഭാവിയിലേക്ക് ഒരു സ്വത്ത് ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. ബ്രാന്‍ഡിംഗ് ചെയ്യുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ബ്രാന്‍ഡ് ഇമേജും ബ്രാന്‍ഡ് എക്‌സിപീരിയന്‍സും ഒന്നാണോ എന്നാണ്. അവ ഒന്നായാല്‍ മാത്രമേ ആ ബ്രാന്‍ഡിന് നിലനില്‍പ്പുള്ളൂ.

എത്ര ചെറിയ ബിസിനസുകാരനാണെങ്കിലും നിങ്ങളുടേതായ ഒരു ബ്രാന്‍ഡ് വികസിപ്പിച്ചെടുക്കാനുള്ള പദ്ധതി രൂപികരിക്കണം. അതിനായി നിരന്തരമായി ഒരു തുക അതിനായി മാറ്റി വയ്ക്കണം. ആ തുകയിലൂടെ ബ്രാന്‍ഡിംഗ് വികസിപ്പിച്ചെടുക്കുകയും ചെയ്യണം. എന്നാല്‍ മാത്രമേ നിങ്ങളുടെ ഭാവി തലമുറയ്ക്ക് നല്‍കാനാകുന്ന ഒരു സ്വത്തായി അത് മാറുകയുള്ളൂ.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.