- Trending Now:
മാറുന്ന കാലഘട്ടത്തിനനുസരിച്ച് നൂതന ഓപ്ഷനുകള്‍ വന്നുകൊണ്ടേയിരിക്കും
സംരംഭം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ മൂലധനം ഇല്ലാത്തതിന്റെ പേരിലും പ്രതിസന്ധികള്‍ നേരിടാന്‍ സാധിക്കാത്തതിന്റെ പേരിലും പലര്‍ക്കും ആ ആഗ്രഹം സഫലീകരിക്കാന്‍ സാധിക്കാറില്ല. അത്തരം ആളുകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു ബിസിനസ് ആശയമാണ് സോളോപ്രനഷിപ്പ് (solopreneurship). വെല്ലുവിളികളും റിസ്‌ക്കും കുറച്ചുകൊണ്ട് സംരംഭം തുടങ്ങുന്നവരുടെ അട്രാക്ഷനാണ് സോളോപ്രനഷിപ്പ്.
നിങ്ങളുടെ ബോസ് നിങ്ങള്‍ മാത്രം അതാണ് solopreneur അഥവാ സ്വയംസംരംഭകന്‍. സ്വയം ബ്രാന്‍ഡ് ചെയ്യുകയെന്നതാണ് സോളോ സംരംഭകരാകുക എന്നതിലൂടെ ലക്ഷ്യമാക്കുന്നത്. ഒരു മേഖലയില്‍ 100 ശതമാനം തത്പരരും അര്‍പ്പണ ബോധമുളളവരുമായിരിക്കണം. ലോകത്ത് പകുതിയിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളായ ഇക്കാലത്ത് ഓണ്‍ലൈന്‍ സോളോപ്രീനിഴ്‌സിന് മികച്ച അവസരമുണ്ട്. ട്രെന്‍ഡുകള്‍ തിരിച്ചറിയാനുളള കഴിവും അത്യാവശ്യം സാങ്കേതിക പരിജ്ഞാനവും ബിസിനസ് ബുദ്ധിയുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്നിരിക്കും.
1. യൂട്യൂബര്‍
സോളോപ്രീനിയേഴ്‌സ് എന്ന നിലയില്‍ ചെയ്യാവുന്ന സ്‌റ്റൈലിഷായ ട്രെന്‍ഡിങ് ജോബാണ് യൂട്യൂബര്‍ ആകുകയെന്നത്.
2. ക്രിയേറ്റിവ് ഡിസൈനിംഗ്
ഗ്രാഫിക് ഡിസൈനിംഗ് നിങ്ങള്‍ സോളോ പ്രൂണറാകാവുന്ന മേഖലയാണ്. വിഷ്വല്‍ കണ്‍സെപ്റ്റുകളും പ്രൊഡക്ഷന്‍ ഡിസൈനുകളും ഏത് കണ്ടന്റും കൂടുതല്‍ ആകര്‍ഷക്കും.
3. ബ്ലോഗിംഗ്
തുടക്കത്തില്‍ ബ്ലോഗിങ്ങ് എന്നാല്‍ തികച്ചും പേര്‍സണല്‍ എക്‌സ്പ്രഷന്‍സായിരുന്നു. എന്നാലിന്നത് ഒരു ബിസിനസ് നിര്‍ദ്ദേശമാണ്.
4.കണ്ടന്റ് മാര്‍ക്കറ്റിങ്ങ്
ഇന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ക്യാമ്പയിനുകളുടെ ഒരു പ്രധാന ഘടകമാണ് കണ്ടന്റ് മാര്‍ക്കറ്റിങ്ങ്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഇന്‍ഫര്‍മേഷനോ, പ്രമോഷണഷണലോ ആയ കണ്ടന്റ് സബ്‌സ്‌ക്രൈബേഴ്‌സിന് അയയ്ക്കുക.
5. സ്റ്റോക്ക് ഇന്‍വെസ്റ്റിംഗ്
ഓഹരി വിപണിയില്‍ ഇറങ്ങുകയെന്നത് ഒറ്റയടിക്ക് വിജയം കൊയ്യാവുന്ന ഒരു ബിസിനസ്സല്ല. ഉല്‍പ്പന്നങ്ങള്‍, വിപണികള്‍, ബിസിനസ്സ് മോഡലുകള്‍, കമ്പനികളുടെ സാധ്യതകള്‍ എന്നിവയെക്കുറിച്ച് ഇന്‍വെസ്റ്റ്‌മെന്റ് തീരുമാനമെടുക്കുന്നതിന് മുമ്പ് ആഴത്തില്‍ മനസിലാക്കുകയും വിശകലനം ചെയ്യുകയും വേണം. മാത്രമല്ല, നിക്ഷേപം ആരംഭിക്കുന്നതിന് വലിയ മൂലധനം ആവശ്യമില്ല. ആയിരങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് പോലും മികച്ച വരുമാനമുണ്ടാക്കാം. വിപണിയെ കൃത്യമായി പിന്തുടരുന്നവര്‍ക്ക് ഒരു നല്ല സോളോപ്രൂണറാകാം.
6.ഫ്രീലാന്‍സ് ഫോട്ടോഗ്രഫി
ഇന്ററാക്ടീവായ വിഷ്വലുകള്‍ എടുക്കാനാകുമെങ്കില്‍ ഫ്രീലാന്‍സ് ക്യാമറവര്‍ക്കുകള്‍ നിങ്ങള്‍ക്ക് ബെസ്റ്റ് ചോയിസാണ്.
7.സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്
ബ്രാന്‍ഡ് വാല്യു നിര്‍ണയത്തില്‍ സോഷ്യല്‍ മീഡിയ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സംഘടനകള്‍, സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍ ബിസിനസ്സ് ലീഡേഴ്‌സ് ഇവര്‍ക്കെല്ലാം സോഷ്യല്‍ മീഡിയ അനിവാര്യമാണ്.
കോവിഡില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കും പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കും ഓപ്ഷനുകളുടെ ഒരു നീണ്ട നിര തന്നെ മുന്നിലുണ്ട്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് നൂതന ഓപ്ഷനുകള്‍ വന്നുകൊണ്ടേയിരിക്കും. എല്ലാവരും ചെയ്യുന്നതാണ് ഇതൊക്കെ എന്നു ചിന്തിച്ച് പിന്തിരിടേണ്ട. നിങ്ങള്‍ക്ക് കഴിവ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവിടെ ഒരു ഇടം ഉണ്ടാകും. സ്വന്തം വൈദഗ്ധ്യം മനസിലാക്കി മികച്ചതിനെ തിരഞ്ഞെടുത്ത് വിജയം കരസ്ഥമാക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.