- Trending Now:
എല്ലാ കിഴിവുകളും ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ പരമാവധി നികുതി ലാഭിക്കുവാനും ഇതുവഴി സാധിക്കും
നികുതി ഇളവ് ലഭിക്കാനായി പലരും പല കുറുക്കു വഴികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ കുറുക്ക് വഴികള്‍ സ്വീകരിക്കാതെ തന്നെ നികുതി ഇളവ് നേടാന്‍ സാധിക്കും. സാമ്പത്തിക വര്‍ഷാംരംഭത്തില്‍ തന്നെ നികുതി ആസൂത്രണം നടത്തുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപങ്ങള്‍ നടത്തുവാന്‍ സാധിക്കും. കൂടാതെ എല്ലാ കിഴിവുകളും ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ പരമാവധി നികുതി ലാഭിക്കുവാനും ഇതുവഴി സാധിക്കും.
സാധാരണയായി പല ജീവനക്കാരും നികുതി ഇളവ് നേടുന്നതിനുള്ള അവരുടെ നിക്ഷേപങ്ങള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലോ അതിനോടടുപ്പിച്ചോ ആണ് നടത്താറ്. അതും നിക്ഷേപ സമ്മത പത്രം തൊഴിലുടമ പൂരിപ്പിച്ചു നല്‍കാന്‍ പറയുമ്പോള്‍ മാത്രം.അതിനാല്‍ സംഭവിക്കുന്ന പ്രശ്‌നം സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്നോ നാലോ മാസങ്ങളില്‍ മാത്രമായിരിക്കും ആ വ്യക്തി നിക്ഷേപം നടത്തുവാനോ, നിക്ഷേപ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാനോ ആരംഭിക്കുന്നത്. ഫലമോ വാങ്ങിക്കുന്ന ശമ്പളത്തിന്റെ വലിയൊരു ഭാഗവും നികുതി ഇളവ നേടുന്നതിനായുള്ള നിക്ഷേപങ്ങള്‍ക്കായി ചിലവഴിക്കേണ്ടി വരുന്നു.
ഉദാഹരണത്തിന് നിങ്ങള്‍ക്ക് വകുപ്പ് 80സി പ്രകാരമുള്ള 1.5 ലക്ഷം രൂപയുടെ പരിധി പൂര്‍ത്തിയാക്കണം എന്ന് ആഗ്രഹമുണ്ടെന്ന് കരുതുക. നിങ്ങള്‍ മെയ് മാസം മുതല്‍ നിക്ഷേപിച്ച് തുടങ്ങുകയാണെങ്കില്‍ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ടോ, ഇപിഎഫ് വിഹിതമോ പരിഗണിക്കാതെ നിങ്ങള്‍ ഓരോ മാസവും 13,636 രൂപ നിക്ഷേപിക്കേണ്ടതായി വരും. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്ന് മാസങ്ങളിലാണ് നിങ്ങള്‍ നിക്ഷേപിക്കുവാന്‍ ആരംഭിക്കുന്നത് എങ്കില്‍ ഓരോ മാസവും 50,000 രൂപ വീതമാണ് നിക്ഷേപിക്കേണ്ടി വരിക.
മറ്റ് കിഴിവുകളായ 80സിസിഡി (എന്‍പിഎസില്‍ നിക്ഷേപിക്കുന്നതിന്), 80ഡി (ആരോഗ്യ ഇന്‍ഷുറന്‍സിന്) തുടങ്ങിയവയും ഉപയോഗപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഓരോ മാസവും നിങ്ങള്‍ ചിലവഴിക്കേണ്ടുന്ന തുക പിന്നെയും ഉയരും. നേരത്തേ തന്നെ നിക്ഷേപം ആരംഭിക്കുന്നതിലൂടെ ഓരോ മാസവും ചെറിയ തുക മാറ്റിവയ്ക്കുന്നതിലൂടെ എല്ലാ നികുതി കിഴിവുകളും നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും.
നിക്ഷേപകര്‍ക്ക് ഏറെ വിശ്വാസത്തോടെ ആശ്രയിക്കാവുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍. അതിനാല്‍ തന്നെ അവയ്ക്ക് ജനകീയതയും ഏറെയാണ്. ഉറപ്പുള്ള പലിശ നിരക്കില്‍ സ്ഥിരമായ ആദായം പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ നിക്ഷേപകര്‍ക്കായി വാഗ്ദാനം ചെയ്യുന്നു.
റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വേണ്ടിയുള്ള ഏറ്റവും ജനകീയമായ നിക്ഷേപ പദ്ധതികളിലൊന്നാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം. നിലവില്‍ 7.4 ശതമാനമാണ് പദ്ധതിയിലെ പലിശ നിരക്ക്. 1,000 രൂപയുടെ ഗുണിതങ്ങളായ തുകയാണ് നിക്ഷേപിക്കുവാന്‍ സാധിക്കുക. പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്. അതിനുമുകളിലുള്ള തുക സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുകയില്ല. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാളും സേവിംഗ്‌സ് അക്കൗണ്ടുകളേക്കാളും ഉയര്‍ന്ന പലിശ നിരക്കും നിക്ഷേപകര്‍ക്ക് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം വാഗ്ദാനം ചെയ്യുന്നു. കൂടാതെ 1.5 ലക്ഷം രൂപ വരെ നികുതി ഇളവും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം നിക്ഷേപകര്‍ക്ക് ലഭിക്കും.
പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല. പ്രതിവര്‍ഷം 6.8 ശതമാനമാണ് പലിശ നിരക്ക്. നിങ്ങള്‍ 1,000 രൂപ നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തില്‍ നിക്ഷേപ തുക 1389.49 രൂപയായി മാറും. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം സാമ്പത്തീക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വീതം നികുതി ഇളവും നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.
സുകന്യ സമൃദ്ധി സ്‌കീം, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്‌കീം, കിസ്സാന്‍ വികാസ് പത്ര, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം തുടങ്ങിയവയും ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് നല്‍കുന്ന നിക്ഷേപ പദ്ധതികളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.